- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് മുന്നറിയിപ്പ് നൽകി റഷ്യൻ സേനാ തലവൻ; തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ഭീഷണി ഉയർത്തി ഇറാൻ; മൗനത്തിലൂടെ പ്രതിഷേധിച്ച് അറബ് രാഷ്ട്രങ്ങൾ; സിറിയയിൽ അപ്രതീക്ഷിതമായി അമേരിക്കൻ ആക്രമണം സൃഷ്ടിച്ച ആശങ്ക തുടരുന്നു
സിറിയ രാസായുധ പ്രയോഗം നടത്തിയതിന് തിരിച്ചടിയായി അമേരിക്ക സിറിയയ്ക്ക് നേരെ അപ്രതീക്ഷിതമായി നടത്തിയ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ടുള്ള യുദ്ധഭീതിയും ആശങ്കകളും തുടരുകയാണ്. ഇതിനെ തുടർന്ന് ട്രംപിന് കടുത്ത മുന്നറിയിപ്പേകിക്കൊണ്ടാണ് റഷ്യൻ സേനാ തലവൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ അമേരിക്ക ഈ വിധത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ഭീഷണി ഉയർത്തി ഇറാനും മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിനെതിരെ മൗനത്തിലൂടെയാണ് അറബ് രാഷ്ട്രങ്ങൾ പ്രതിഷേധിക്കുന്നത്. എന്നാൽ നേരത്തെ റഷ്യ നടത്തിയ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ അമേരിക്ക ആവശ്യമായി വന്നാൽ തങ്ങൾ സിറിയയിൽ വീണ്ടും ആക്രമണം നടത്തുമെന്നായിരുന്നു തിരിച്ചടിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ കൂടുതൽ വ്യോമാക്രമണങ്ങൾ അമേരിക്ക സിറിയയിൽ നടത്തിയാൽ കടുത്ത രീതിയിൽ തിരിച്ചടിക്കുമെന്നാണ് റഷ്യയുടെയും ഇറാന്റെയും സേനകൾ കഴിഞ്ഞ രാത്രി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. സിറിയൻ പ്രസിഡന്റ് ബാഷൽ അൽ- ആസാദിന്റ
സിറിയ രാസായുധ പ്രയോഗം നടത്തിയതിന് തിരിച്ചടിയായി അമേരിക്ക സിറിയയ്ക്ക് നേരെ അപ്രതീക്ഷിതമായി നടത്തിയ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ടുള്ള യുദ്ധഭീതിയും ആശങ്കകളും തുടരുകയാണ്. ഇതിനെ തുടർന്ന് ട്രംപിന് കടുത്ത മുന്നറിയിപ്പേകിക്കൊണ്ടാണ് റഷ്യൻ സേനാ തലവൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ അമേരിക്ക ഈ വിധത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ഭീഷണി ഉയർത്തി ഇറാനും മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിനെതിരെ മൗനത്തിലൂടെയാണ് അറബ് രാഷ്ട്രങ്ങൾ പ്രതിഷേധിക്കുന്നത്.
എന്നാൽ നേരത്തെ റഷ്യ നടത്തിയ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ അമേരിക്ക ആവശ്യമായി വന്നാൽ തങ്ങൾ സിറിയയിൽ വീണ്ടും ആക്രമണം നടത്തുമെന്നായിരുന്നു തിരിച്ചടിച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ കൂടുതൽ വ്യോമാക്രമണങ്ങൾ അമേരിക്ക സിറിയയിൽ നടത്തിയാൽ കടുത്ത രീതിയിൽ തിരിച്ചടിക്കുമെന്നാണ് റഷ്യയുടെയും ഇറാന്റെയും സേനകൾ കഴിഞ്ഞ രാത്രി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. സിറിയൻ പ്രസിഡന്റ് ബാഷൽ അൽ- ആസാദിന്റെ സേനയ്ക്ക് മേൽ അപ്രതീക്ഷിതമായ മിസൈൽ ആക്രമണത്തിലൂടെ യുഎസ് പ്രസിഡന്റെ റെഡ്ലൈൻ മറികടന്നിരിക്കുയാണെന്നാണ് റഷ്യ-ഇറാൻ സേനകൾ താക്കീതേകിയിരിക്കുന്നത്.
ഇനിയും ആക്രമണം നടത്തിയാൽ തങ്ങളുടെ പ്രതികരണശേഷി അമേരിക്ക നന്നായി മനസിലാക്കുമെന്നാണ് ഇരു രാജ്യങ്ങളുടെയും മിലിട്ടറി തലവന്മാർ സംയുക്ത പ്രസ്താവനയിലൂടെ ഭീഷണി മുഴക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ സിറിയയിൽ യഥാർത്ഥ യുദ്ധമുണ്ടാകുമെന്നാണ് ലണ്ടനിലെ റഷ്യൻ എംബസിയും കഴിഞ്ഞ രാത്രി പ്രതികരിച്ചിരിക്കുന്നത്. ആസാദിനുള്ള പിന്തുണ ഇനിയും പ ിൻവലിച്ചില്ലെങ്കിൽ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള സമ്മർദം ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ ഇറ്റലിയിൽ വച്ച് നടക്കുന്ന ജി 7 യോഗത്തിൽ വച്ച് ചെലുത്തുമെന്നാണ് സൂചന. മോസ്‌കോയിലേക്കുള്ള തന്റെ സന്ദർശനം റദ്ദാക്കിക്കൊണ്ടാണ് ബോറിസ് പുതിയ നയതന്ത്ര നീക്കം റഷ്യക്കെതിരേ നടത്താനൊരുങ്ങുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു ട്രംപ് സിറിയൻ എയർബേസിന് മേൽ ആക്രമണം നടത്താൻ ഉത്തരവിട്ടിരുന്നത്. ഇതിനായി 60 ഓളം മിസൈലുകൾ ഉപയോഗിച്ചിരുന്നു. ഈ ആക്രമണത്തിൽ കുട്ടികളടക്കമുള്ള 87 സിവിലിയന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു ആക്രമണം സിറിയൻ മണ്ണിൽ നടത്താൻ അമേരിക്കയെ ഇനി അനുവദിക്കില്ലെന്ന സംയുക്ത പ്രസ്താവന റഷ്യ, ഇറാൻ, ഇസ്ലാമിക് മിലിറ്റന്റ് ഗ്രൂപ്പാ ഹെസ്ബോള്ളാഹ് എന്നിവ ചേർന്ന് ശനിയാഴ്ച പുറപ്പെടുവിച്ചിട്ടുണ്ട്.
സിറിയൻ മണ്ണിൽ അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിച്ച് ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റൗഹാനി നേരത്തെ രംഗത്തെത്തിയിരുന്നു. സിറിയൻ പ്രസിഡന്റ് ആസാദിന്റെ പിതാവായ ഹാഫെസിന്റെ കാലം മുതൽക്ക് തന്നെ റഷ്യൻ പിന്തുണ ഇവർക്ക് ലഭിച്ച് വരുന്നുണ്ട്. അതായത് 1970കൾ മുതൽ തന്നെ ഈ റഷ്യൻ പിന്തുണയുണ്ടെന്ന് സാരം. ഹാഫെസ് കടുത്ത രീതിയിൽ സോവിയറ്റ് യൂണിയനോട് കൂറും പിന്തുണയും പുലർത്തിയിരുന്നുവെന്നതാണ് ഇതിനുള്ള കാരണം. എന്നാൽ റഷ്യ നൽകുന്ന ഈ പിന്തുണയെ അമേരിക്ക എന്നും എതിർക്കുകയും ചെയ്യുന്നുണ്ട്. അതാണിപ്പോൾ സിറിയയിൽ യുദ്ധസമാനമായ അവസ്ഥയിലെത്തിയിരിക്കുന്നത്.