- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയാണ് വിഷം നൽകിയതെന്ന് വിശ്വസിക്കാൻ ജെറമി കോർബിന് ഇപ്പോഴും മടി; ബ്രിട്ടീഷ് രഹസ്യ പൊലീസിൽ വിശ്വാസമില്ലെന്ന് ലേബർ നേതാവ്; പ്രതിഷേധവുമായി ലേബർ എംപിമാരും; റഷ്യ-ബ്രിട്ടൻ ബന്ധം വഷളാകുമ്പോൾ ബ്രിട്ടനിൽ വിമതസ്വരം
ലണ്ടൻ: മുൻ റഷ്യൻചാരൻ സെർജി സ്‌ക്രിപാലിനെയും മകളെയും വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചതിന് പുറകിൽ റഷ്യയാണെന്ന് തറപ്പിച്ച് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് റഷ്യക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് വരുമ്പോൾ അതിനെതിരെ രൂക്ഷ വിമർശനവുമായി ലേബർ നേതാവ് ജെറി കോർബിൻ രംഗത്തെത്തി. റഷ്യയാണ് വിഷം നൽകിയതെന്ന് വിശ്വസിക്കാൻ കോർബിന് ഇപ്പോഴും മടിയാണെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ബ്രിട്ടീഷ് രഹസ്യ പൊലീസിൽ വിശ്വാസമില്ലെന്നും ലേബർ നേതാവ് തുറന്നടിച്ചിരിക്കുകയയാണ്. കോർബിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി ലേബർ എംപിമാരടക്കമുള്ളവർ രംഗത്തെത്തിയിട്ടുമുണ്ട്. റഷ്യ- ബ്രിട്ടൻ ബന്ധം അനുദിനം വഷളാകുമ്പോൾ ഇത്തരത്തിൽ ബ്രിട്ടനിൽ വിമതസ്വരവും ശക്തിപ്പെടുകയാണ്. സാലിസ്‌ബറിയിൽ സ്‌ക്രിപാലിനും മകൾക്കും നേരെ റഷ്യയാണ് നെർവ് ഏജന്റിലൂടെ ആക്രമണം നടത്തിയതെന്ന് സമർത്ഥിക്കുന്നതിന് ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസുകൾ ഹാജരാക്കിയിരിക്കുന്ന തെളിവുകൾ തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നാണ് കോർബിൻആവർത്തിക്കുന്നത്. ഇതിനെ തുടർന്ന് റഷ്യയെ കോ
ലണ്ടൻ: മുൻ റഷ്യൻചാരൻ സെർജി സ്‌ക്രിപാലിനെയും മകളെയും വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചതിന് പുറകിൽ റഷ്യയാണെന്ന് തറപ്പിച്ച് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് റഷ്യക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് വരുമ്പോൾ അതിനെതിരെ രൂക്ഷ വിമർശനവുമായി ലേബർ നേതാവ് ജെറി കോർബിൻ രംഗത്തെത്തി. റഷ്യയാണ് വിഷം നൽകിയതെന്ന് വിശ്വസിക്കാൻ കോർബിന് ഇപ്പോഴും മടിയാണെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ബ്രിട്ടീഷ് രഹസ്യ പൊലീസിൽ വിശ്വാസമില്ലെന്നും ലേബർ നേതാവ് തുറന്നടിച്ചിരിക്കുകയയാണ്.
കോർബിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി ലേബർ എംപിമാരടക്കമുള്ളവർ രംഗത്തെത്തിയിട്ടുമുണ്ട്. റഷ്യ- ബ്രിട്ടൻ ബന്ധം അനുദിനം വഷളാകുമ്പോൾ ഇത്തരത്തിൽ ബ്രിട്ടനിൽ വിമതസ്വരവും ശക്തിപ്പെടുകയാണ്. സാലിസ്‌ബറിയിൽ സ്‌ക്രിപാലിനും മകൾക്കും നേരെ റഷ്യയാണ് നെർവ് ഏജന്റിലൂടെ ആക്രമണം നടത്തിയതെന്ന് സമർത്ഥിക്കുന്നതിന് ബ്രിട്ടീഷ് സെക്യൂരിറ്റി സർവീസുകൾ ഹാജരാക്കിയിരിക്കുന്ന തെളിവുകൾ തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നാണ് കോർബിൻആവർത്തിക്കുന്നത്. ഇതിനെ തുടർന്ന് റഷ്യയെ കോമൺസിൽ കുറ്റപ്പെടുത്താനും കോർബിൻ തയ്യാറായിരുന്നില്ല.
അടിസ്ഥാനമില്ലാത്ത ആരോപണത്തെ തുടർന്ന് റഷ്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെല്ലാം മുറിച്ചെറിയാൻ തെരേസ ഒരുങ്ങുന്നതിനെയും കോർബിൻ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഒരു പക്ഷേ റഷ്യയായിരിക്കില്ല വിഷബാധയേൽപ്പിക്കാൻ ശ്രമിച്ചതിന് പുറകിലെന്നും ഇക്കാര്യത്തിൽ എംഐ5നെ വിശ്വസിക്കാനാവില്ലെന്നുമാണ് കോർബിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. സ്‌ക്രിപാലിനും മകൾ യുലിയക്കും നേരെ നടത്തിയ വിഷപ്രയോഗത്തിന്റെ സാമ്പിളുകൾ പരിശോധനക്കാകിയ റഷ്യക്ക് അയച്ച് കൊടുക്കണമെന്നും കോർബിൻ നിർദ്ദേശിക്കുന്നു.
എന്നാൽ ഈ സംഭവത്തിന് പുറകിൽ റഷ്യയാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും അതിനെതിരെ പ്രതിഷേധിക്കാത്ത കോർബിന്റെ നടപടിയെ ശക്തമായ ഭാഷയിലാണ് പ്രധാനമന്ത്രി തെരേസ മെയ് വിമർശിച്ചിരിക്കുന്നത്. മിതവാദികളായ ലേബർ എംപിമർ റഷ്യയ്ക്കെതിരെയുള്ള തെരേസയുടെ നടപടികൾക്ക് പൂർണ പിന്തുണയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ നിർണായക അവസരത്തിൽ രാജ്യം ഏകസ്വരത്തിൽ പ്രതികരിക്കണമെന്നാണ് ലേബർ എംപി ജോൺ വുഡ്കോക്ക് കോമൺസിൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഈ വിഷയത്തിൽ ഭൂരിഭാഗം ലേബർ എംപിമാരും മറ്റ് പാർട്ടികളിലെ എംപിമാരും തെരേസക്കൊപ്പമാണെന്നും അതിനാൽ പ്രധാനമന്ത്രിക്ക് ധീരമായി മുന്നോട്ട് പോകാവുന്നതാണെന്നനും വുഡ് കോക്ക് വ്യക്തമാക്കുന്നു.