- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ സമയം അനേകം നഗരങ്ങളെ കത്തിക്കുന്ന നരക മഴ പെയ്യിക്കാൻ ഒരുങ്ങി റഷ്യ; ഏത് നിമിഷവും പിന്തുണയ്ക്കാൻ ഒരുങ്ങി ഇറാന്റെ വമ്പൻ പട; ആകാശത്ത് തിരിച്ചടി പേടിച്ച് വഴിമാറിക്കൊടുക്കാൻ ഒരുങ്ങി അമേരിക്ക
ഐസിസ് വിഷയത്തിൽ അമേരിക്കയുടെ മെല്ലെപ്പോക്ക് നയം പൊളിക്കാനും ഐസിസിനെയും സിറിയയിലെ വിമതന്മാരെയും മുച്ചൂടും നശിപ്പിക്കാനും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് റഷ്യ. അതിന് തക്കവണ്ണമുള്ള ആയുധങ്ങളും ആയുധ പ്രയോഗങ്ങളുമാണ് റഷ്യ ഇവിടെ പ്രയോഗിക്കാനൊരുങ്ങുന്നത്.ഇതിന്റെ ഭാഗമായി കൂട്ട സംഹാരം ലക്ഷ്യം വച്ച് ഒരേ സമയം അനേകം നഗരങ്ങളെ ക
ഐസിസ് വിഷയത്തിൽ അമേരിക്കയുടെ മെല്ലെപ്പോക്ക് നയം പൊളിക്കാനും ഐസിസിനെയും സിറിയയിലെ വിമതന്മാരെയും മുച്ചൂടും നശിപ്പിക്കാനും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് റഷ്യ. അതിന് തക്കവണ്ണമുള്ള ആയുധങ്ങളും ആയുധ പ്രയോഗങ്ങളുമാണ് റഷ്യ ഇവിടെ പ്രയോഗിക്കാനൊരുങ്ങുന്നത്.ഇതിന്റെ ഭാഗമായി കൂട്ട സംഹാരം ലക്ഷ്യം വച്ച് ഒരേ സമയം അനേകം നഗരങ്ങളെ കത്തിക്കുന്ന നരക മഴ പെയ്യിക്കാൻ ഒരുങ്ങുകയാണ് റഷ്യയിപ്പോൾ. ഐസിസിനെ തുരത്താനുള്ള ഈ പോരാട്ടത്തിൽ ഏത് നിമിഷവും റഷ്യയെ പിന്തുണയ്ക്കാൻ ഒരുങ്ങി ഇറാന്റെ വമ്പൻ പടയും സന്നദ്ധരായി എത്തിയിട്ടുമുണ്ട്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആകാശത്ത് തിരിച്ചടി പേടിച്ച് വഴിമാറിക്കൊടുക്കാൻ അമേരിക്ക ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. ഏതായാലും ഈ പോരാട്ടത്തിലൂടെ മേഖലയിലെ സഖ്യങ്ങൾക്കും സമവാക്യങ്ങൾക്കും മാറ്റിയെഴുതലുകളുണ്ടാകാനുള്ള സാധ്യതയുമേറെയാണ്.
ഈയിടെ തങ്ങളുടെ ജെറ്റുകളും റഷ്യയുടെ ജെറ്റുകളും എയർ റെയ്ഡിനിടെ നേർക്കുനേർ വന്നതിനെത്തുടർന്നാണ് അമേരിക്ക ആകാശത്ത് തിരിച്ചടി പേടിച്ച് റഷ്യയ്ക്ക് വഴിമാറിക്കൊടുക്കാൻ ഒരുങ്ങുന്നത്. കൂട്ടിയിടി ഒഴിവാക്കാനുള്ള ചർച്ചകളും അമേരിക്ക നടത്തിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും ഇതു സംബന്ധിച്ച ചർച്ചകൾ ഇന്നലെ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച രണ്ടു രാജ്യങ്ങളുടെയും വിമാനങ്ങൾ വളരെയടുത്ത് വരുകയും പൈലറ്റുമാർക്ക് പരസ്പരം കാണാനും സാധിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇക്കാര്യം പെന്റഗൺ വ്യക്തമാക്കിയതിനെ തുടർന്നാണ് ചർച്ച നടന്നത്. ഇതിനിടെ ആയിരക്കണക്കിന് ഇറാൻ സൈനികർ റഷ്യൻ എയർക്രാഫ്റ്റുകൾക്കും സിറിയൻ ആർമി ട്രൂപ്പിനും പിന്തുണയേകാൻ ഇറങ്ങിയിട്ടുമുണ്ട്. ഐസിസിന്റെ ശക്തികേന്ദ്രമായ ആലെപ്പോയിൽ ഒരു പ്രത്യാക്രമണം നടത്തുന്നതിന്റെ ഭാഗമായാണീ മുന്നൊരുക്കം.
സിറിയൻ ആക്രമണ വേളയിൽ രാജ്യത്തിന് മേൽ അടിസ്ഥാന സുരക്ഷാ നടപടികൾ റഷ്യ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് റഷ്യയുടമായി ചർച്ചകൾ നടത്തിയിരിക്കുന്നതെന്നാണ് യുഎസ് ഡിഫെൻസ് സെക്രട്ടറിയായ ആഷ് കാർട്ടർ പറയുന്നത്. സിറിയയുമായി ബന്ധപ്പെട്ട നയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെങ്കിലും വൈമാനികരുടെ സുരക്ഷയ്ക്കായുള്ള കാര്യത്തിലെങ്കിലും ഇരുരാജ്യങ്ങൾക്കും അഭിപ്രായ ഐക്യത്തിലെത്തിച്ചേരാൻ സാധിക്കണമെന്നും അദ്ദേഹം പറയുന്നു. ശനിയാഴ്ച ഇരുരാജ്യങ്ങളുടെയും വിമാനങ്ങൾ തൊട്ടടുത്ത് വന്നിരുന്നുവെന്നും ഇത് വളരെ അപകടകരമായ അവസ്ഥയായിരുന്നുവെന്നുമാണ് ബാഗ്ദാദ് കേന്ദ്രീകരിച്ചുള്ള വക്താവായ കൊളോണൽ സ്റ്റീവ് വാരെൻ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരധാരണയില്ലാതെ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അത്യന്തം അപകടകരമാണെന്നും അദ്ദേഹം പറയുന്നു.
സിറിയയിൽ തങ്ങൾ നടത്തുന്ന വ്യോമാക്രമണം ഈ അടുത്ത ദിവസങ്ങളിലായി റഷ്യ ശക്തിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങൾ ഇവിടെ 88 ആക്രമണങ്ങൾ നടത്തിയതായി റഷ്യ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.അതിനിടെ ഇന്നലെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ സൈന്യം ഡമാസ്‌കസിനടുത്ത പ്രദേശങ്ങളിൽ വിമതന്മാർക്ക് നേരെ കടുത്ത ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ആലെപ്പോ പ്രദേശം തിരിച്ച് പിടിക്കാനുള്ള ശക്തമായ ശ്രമവും അവർ നടത്തുന്നുണ്ട്. ഈ അടുത്ത ദിവസങ്ങൽലായി ഇറാൻ ആയിരക്കണക്കിന് സൈനികരെയാണ് സിറിയയിലേക്ക് അയച്ചിട്ടുമുണ്ട്. ഇതിന് പുറമെ സിറിയൻ പ്രസിഡന്റ് ആസാദിനെ പിന്തുണയേകാനായി ഒരു സംഘം മുതിർന്ന ഇറാനിയൻ ലോമേക്കേഴ്‌സും സിറിയയിലെത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. റവല്യൂഷണറി ഗാർഡ്‌സിന്റെ ക്വാഡ് ഫോഴ്‌സ് തലവനായ ക്വാസെ സൊലെയ്മാനി വെസ്‌റ്റേൺ സിറിയയിലെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നോർത്തേൺ ലടാക്കിയ പ്രവിശ്യയിൽ സൊലെയ്മാനി ഇറാനിയൻ ഓഫീസർമാരെയും ഹെസ്‌ബൊല്ലാ പോരാളികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്.
ഐസിസിനെ കൂട്ടമായി സംഹരിച്ച് ഒടുക്കാനായി ഏറ്റവും മാരകമായ ആയുധങ്ങളുമായാണ് റഷ്യ ഇവിടെയെത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ പെട്ട ഒന്നാണ് ടിഒഎസ് 1എ എന്ന മൊബൈൽ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ. തീമഴ പെയ്യിപ്പിക്കാൻ സാധിക്കുന്ന ഈ യുദ്ധോപകരണത്തിന് എട്ടോളം നഗരങ്ങളെ ഒരൊറ്റ ആക്രമണത്തിലൂടെ മുച്ചൂടും നശിപ്പിക്കാനാവുമെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്നുണ്ടാകുന്ന പ്രത്യാഘാതം വിചാരിക്കുന്നതിലും വളരെക്കുടുതലായിരിക്കും. ചൊവ്വാഴ്ച രാവിലെ മുതൽ റഷ്യൻ ഫൈറ്റർ ജെറ്റുകൾ സിറിയയിലെ 40 ഐസിസ് കേന്ദ്രങ്ങളെ നശിപ്പിച്ചുവെന്ന് റഷ്യ പ്രസ്താവിച്ചതിന്റെ പിന്നാലെയാണ് ഈ ആയുധത്തെപ്പറ്റിയുള്ള വെളിപ്പെടുത്തലുകളുമുണ്ടായിരിക്കുന്നത്. ടിഒഎസ് 1 എ സിസ്റ്റം എന്നാൽ 30 അല്ലെങ്കിൽ 24 ബാരൽ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചററും തെർമോബാരിക് വെപ്പണുകളും ഘടിപ്പിച്ച ഒരു ടി72 ടാങ്ക് ചേസിസാണ്.
ടിഒഎസ് 1 എ സോളന്റ്‌സെപ്യോക് ഈ മാസം ആദ്യം സിറിയിൽ എത്തിയിരുന്നുവെന്നാണ് ഒരു റഷ്യൻ പത്രത്തെ ഉദ്ധരിച്ച് ഐബി ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെർമോബാറിക് വാർഹെഡുകൾ വാക്വം അല്ലെങ്കിൽ ഫ്യൂവൽ എയർ എക്‌സ്‌പ്ലോസീവുകൾ എന്നുമറിയപ്പെടുന്നുണ്ട്. ഇതിന് വലിയൊരു പ്രദേശത്ത് തീപിടിത്തമുണ്ടാക്കുന്ന ദ്രാവകം വ്യാപിപ്പിക്കാനും തുടർന്ന് അത് കത്തിച്ച് പ്രസ്തുത പ്രദേശത്തെ അപ്പാടെ നശിപ്പിക്കാനും സാധിക്കും. തെർമോബാറിക് ആയുധങ്ങൾക്ക് ബിൽഡിംഗുകൾ, ബങ്കറുകൾ, ടണലുകൾ എന്നിവയെ നിശ്ശേഷം നശിപ്പിക്കാനാകുമെന്നാണ് 1993ൽ യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി നടത്തിയ ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഏതായാലും രണ്ടും കൽപിച്ച് ഐസിസിനെതിരെയുള്ള റഷ്യയുടെ ഈ പടപ്പുറപ്പാടിൽ യഥാർത്ഥത്തിൽ വിരണ്ടിരിക്കുന്നത് അമേരിക്കയാണെന്നതാണ് യാഥാർത്ഥ്യം.