- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉയർന്ന സ്ഫോടന ശേഷിയുള്ള ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും; മനുഷ്യശരീരം ബാഷ്പീകരിക്കാൻ പോലും ശേഷി; അറിയപ്പെടുന്നത് എല്ലാ ബോംബുകളുടെയും പിതാവ് എന്ന്; ആണവായുധങ്ങൾ കഴിഞ്ഞാൽ ലോകം ഭയക്കുന്ന ഭീകരായുധം; വാക്വം ബോംബ് റഷ്യ യുക്രൈനിൽ പ്രയോഗിച്ചോ?
കീവ്: ആണവായുധം കഴിഞ്ഞാൽ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോൾ യുക്രൈനിൽ പ്രയോഗിച്ചെന്ന ആരോപണം ഉയർത്തുന്ന വക്വം ബോംബ്. യു.എസിലെ യുക്രെയ്ൻ അംബാസഡർ ഒക്‌സാന മർകറോവയാണ് യു.എസ് കോൺഗ്രസ് അംഗങ്ങളോട് സഹായാഭ്യർഥന നടത്തവേ റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി ചൂണ്ടിക്കാട്ടിയത്.
'ഇന്നവർ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രെയ്‌നിൽ വരുത്താൻ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,' എന്നായിരുന്നു മർക്കറോവയുടെ പരാമർശം. എന്നാൽ ഈ ആരോപണത്തിൽ പ്രതികരിക്കാൻ വാഷിങ്ടണ്ണിലെ റഷ്യൻ എംബസി തയാറായിട്ടില്ല. മറ്റാരു പ്രതികരണത്തിലും തയ്യാറായില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ റഷ്യ അത്തരമൊരു നീക്കം നടത്തില്ലെന്നാണ് ലോകം കരുന്നത്. എന്നാൽ, യുക്രെയ്ൻ അതിർത്തിക്ക് സമീപം റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയതായി സി.എൻ.എൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി വ്യക്തമാക്കുന്നത്.
യുക്രെയ്‌നിൽ റഷ്യൻ സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വ്യാപകമായി ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും റിപ്പോർട്ട് ചെയ്തിരുന്നു. വാക്വം ബോംബ് പോലെയുള്ള ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിക്കുന്നത് ഇന്റർനാഷണൽ ഹ്യുമാനിട്ടേറിയൻ നിയമത്തിന്റെ ലംഘനമാണെന്നും സാധാരണക്കാരെ കൊല്ലുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ അപലപിച്ചു.
എന്താണ് വാക്വം ബോംബ്?
വാക്വം ബോംബുകൾ അഥവ തെർമോബാറിക് ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയർന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും. ചുറ്റുമുള്ള വായുവിൽ നിന്ന് ഓക്സിജൻ വലിച്ചെടുത്ത് ഉയർന്ന ഊഷ്മാവിലാകും സ്ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്ഫോടനാത്മകതയേക്കാൾ ദൈർഘ്യമുള്ള ഒരു സ്ഫോടന തരംഗം ഉണ്ടാവുകയും സ്ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു.
എല്ലാ ബോംബുകളുടെയും പിതാവ് എന്നും ഈ ബോംബുകളെ വിശേഷിപ്പിക്കാറുണ്ട്. 1960കളിൽ വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടർന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകൾ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചിരുന്നു.
അതിനിടെ, യുക്രെയ്ൻ തലസ്ഥാനമായ കിയവിനെ ലക്ഷ്യമിട്ട് 40 മൈലോളം നീളത്തിൽ നീങ്ങുന്ന റഷ്യൻ സേനാവ്യൂഹത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. യു.എസ് സാറ്റലൈറ്റ് ഇമേജിങ് സ്ഥാപനമായ മാക്‌സാർ ടെക്‌നോളജീസാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. നൂറുകണക്കിന് പടക്കോപ്പുകളും വാഹനങ്ങളും ടാങ്കുകളും കിയവിനെ ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ബെലറൂസിന്റെ യുക്രെയ്ൻ അതിർത്തിയോട് ചേർന്ന് തയാറായി നിൽക്കുന്ന ഹെലികോപ്ടറുകളുടെയും സൈനികരുടെയും ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
മറുനാടന് ഡെസ്ക്