- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണുത്തുറഞ്ഞ തടാകങ്ങൾ വെട്ടിപ്പൊളിച്ച് മൈനസ് ആറ് ഡിഗ്രി താപനിലയിലെ വെള്ളത്തിലേക്ക് കുഞ്ഞുങ്ങൾ പോലും തുണിയുടുക്കാതെ എടുത്തുചാടും; റഷ്യൻ ഓർത്തഡോക്‌സുകാർ വെളിപാട് പെരുനാൾ ആഘോഷം തുടങ്ങി
തണുത്തുറഞ്ഞ മഞ്ഞുകട്ടകൾ വെട്ടിപ്പൊളിച്ച് അവർ വെള്ളം കണ്ടെത്തി. മൈനസ് ആറുഡിഗ്രിയിൽ താഴെയുള്ള വെള്ളത്തിലേക്ക് തണുപ്പ് കൂസാതെ അവരിറങ്ങി. തുണിയുടുക്കാതെ പുരുഷന്മാരും കുട്ടികളും. ബിക്കിനിയിൽ സ്ത്രീകളും. റഷ്യയിലെ ഓർത്തഡോക്‌സ് ക്രൈസ്തവർ വെളിപാട് പെരുന്നാൾ ആഘോഷത്തിനാണ് ഇങ്ങനെ തുടക്കം കുറിച്ചത്. യേശുവിന്റെ മാമോദീസയുടെ സ്മരണാർഥമാണ് ഓർത്തഡോക്‌സുകാർ പെരുന്നാൾ ആഘോഷിക്കുന്നത്. മഞ്ഞുവെള്ളത്തിൽ മുങ്ങി വിശ്വാസികൾ മാമോദീസയുടെ ഓർമപുതുക്കുന്നു. ജൂലിയൻ കലണ്ടറിൽ വിശ്വസിക്കുന്ന ഓർത്തഡോക്‌സുകാർ, കിർഗിസ്താൻ, ബെലാറസ്, യുക്രൈൻ എന്നിവിടങ്ങളിലുമുണ്ട്. മഞ്ഞായിമാറിയ തടാകത്തിൽ കുരിശിന്റെ ആകൃതിയിൽ വിടവുണ്ടാക്കിയാണ് വിശ്വാസികളുടെ ജ്ഞാനസ്‌നാനം. ലോകത്തേറ്റവും തണുപ്പുള്ള രാജ്യങ്ങളിലാണ് ഈ വിശ്വാസം കൂടുതലെന്നതാണ് പ്രത്യേകത. എന്നാൽ, ഇസ്രയേലിൽ ചിലയിടങ്ങളിലും ഇതാചരിക്കാറുണ്ട്. യേശുവിനെ സ്ഥാപക യോഹന്നാൻ ജ്ഞാനസ്‌നാനം ചെയ്യിച്ചുവെന്ന് കരുതുന്ന ക്വാസർ അൽ യഹൂദ് ജ്ഞാനസ്‌നാന കേന്ദ്രത്തിലും പെരുന്നാൾ ആഘോഷിക്കാറുണ്ട്. ജോർദൻ നദിക്ക് ഇരുവശവ
തണുത്തുറഞ്ഞ മഞ്ഞുകട്ടകൾ വെട്ടിപ്പൊളിച്ച് അവർ വെള്ളം കണ്ടെത്തി. മൈനസ് ആറുഡിഗ്രിയിൽ താഴെയുള്ള വെള്ളത്തിലേക്ക് തണുപ്പ് കൂസാതെ അവരിറങ്ങി. തുണിയുടുക്കാതെ പുരുഷന്മാരും കുട്ടികളും. ബിക്കിനിയിൽ സ്ത്രീകളും. റഷ്യയിലെ ഓർത്തഡോക്‌സ് ക്രൈസ്തവർ വെളിപാട് പെരുന്നാൾ ആഘോഷത്തിനാണ് ഇങ്ങനെ തുടക്കം കുറിച്ചത്.
യേശുവിന്റെ മാമോദീസയുടെ സ്മരണാർഥമാണ് ഓർത്തഡോക്‌സുകാർ പെരുന്നാൾ ആഘോഷിക്കുന്നത്. മഞ്ഞുവെള്ളത്തിൽ മുങ്ങി വിശ്വാസികൾ മാമോദീസയുടെ ഓർമപുതുക്കുന്നു. ജൂലിയൻ കലണ്ടറിൽ വിശ്വസിക്കുന്ന ഓർത്തഡോക്‌സുകാർ, കിർഗിസ്താൻ, ബെലാറസ്, യുക്രൈൻ എന്നിവിടങ്ങളിലുമുണ്ട്. മഞ്ഞായിമാറിയ തടാകത്തിൽ കുരിശിന്റെ ആകൃതിയിൽ വിടവുണ്ടാക്കിയാണ് വിശ്വാസികളുടെ ജ്ഞാനസ്‌നാനം.
ലോകത്തേറ്റവും തണുപ്പുള്ള രാജ്യങ്ങളിലാണ് ഈ വിശ്വാസം കൂടുതലെന്നതാണ് പ്രത്യേകത. എന്നാൽ, ഇസ്രയേലിൽ ചിലയിടങ്ങളിലും ഇതാചരിക്കാറുണ്ട്. യേശുവിനെ സ്ഥാപക യോഹന്നാൻ ജ്ഞാനസ്‌നാനം ചെയ്യിച്ചുവെന്ന് കരുതുന്ന ക്വാസർ അൽ യഹൂദ് ജ്ഞാനസ്‌നാന കേന്ദ്രത്തിലും പെരുന്നാൾ ആഘോഷിക്കാറുണ്ട്. ജോർദൻ നദിക്ക് ഇരുവശവും തടിച്ചുകൂടുന്ന വിശ്വാസികൾ നദിയിലിറങ്ങി മുങ്ങിയാണ് ഓർമ പുതുക്കുന്നത്.
യേശുവിന്റെ ആത്മീയ ജന്മം ഇവിടെയാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഇസ്രയേലുകാർ വിശുദ്ധഭൂമിയിലേക്ക് പ്രവേശിച്ചത് ഇതിലൂടെയാണെന്നും കരുതപ്പെടുന്നു. എല്ലാവർഷവും ജനുവരി 18-നും 19-നുമാണ് ഇവിടെ വിശ്വാസികളെത്തുന്നത്. യേശുവിന്റെ ജനനമറിഞ്ഞ് ബത്ത്‌ലഹേമിലേക്ക് മൂന്ന് ഇടയന്മാർ എത്തിയതിന്റെയും ജ്ഞാനസ്‌നാനം കൊണ്ടതിന്റെയും ഓർമയാണ് ഇതിലൂടെ പുതുക്കുന്നത്.