ന്യൂഡൽഹി: ഇന്ത്യയിലെ റഷ്യൻ അംബാസഡർ അലക്‌സാണ്ടർ കഡാക്കിൻ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ന്യൂഡൽഹിയിലായിരുന്നു അന്ത്യം. 2009ലാണു റഷ്യൻ സ്ഥാനപതിയായി കഡാക്കിൻ സ്ഥാനമേറ്റത്.

മികച്ച നയതന്ത്ര വിദഗ്ധനായിരുന്നു കഡാക്കിനെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ കഡാക്കിൻ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ റഷ്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു മികച്ച സംഭാവനകൾ നൽകിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് വിദേശകാര്യ വക്തവ് വികാസ് സ്വരൂപ് അനുസ്മരിച്ചു.