- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്ലാസ് പാനലിലൂടെ ഡാനിയേൽ മുകളിലേക്ക് കയറിയത് അവിശ്വസനീയം; ഇമിഗ്രേഷൻ പരിശോധന വരെ കഴിഞ്ഞ ശേഷം മരണത്തിലേക്ക് എടുത്തുചാടി; തിരുവനന്തപുരത്ത് എത്തിയത് സ്വാമിയെ കാണാൻ; തിരുവനന്തപുരം എയർപോർട്ടിലെ ആത്മഹത്യ ചെയ്ത റഷ്യൻ യുവാവിന്റെ വിശദാംശങ്ങൾ തേടി ഇന്റലിജൻസ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിഐപി ലോഞ്ചിൽ നിന്നും താഴേക്ക് ചാടി റഷ്യൻ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. ഗ്ലാസ് പാനലിലൂടെ മുകളിലേക്ക് കയറി ബഹളമുണ്ടാക്കി താഴേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്‌ച്ച രാത്രിയാണ് 30കാരനായ റഷ്യൻ യുവാവ് ആത്മഹത്യ ചെയതത്. ഫിൻലാൻഡിലേക്ക് കുടിയേറിയ റഷ്യൻ ദമ്പതികളുടെ മകനാണ് കണ്ടോസ്‌കോ ഡാനിയൽ. പിറന്നാൾ ദിനത്തിലാണ് ഡാനിയലിന്റെ മുപ്പതാം പിറന്നാൾ ദിനത്തിലായിരുന്നു യുവാവ്. അതേസമയം ആത്മഹത്യ ചെയ്ത യുവാവിന്റെ വിവരങ്ങൾ ഇന്റലിജൻസ് വൃത്തങ്ങലും തേടിയിട്ടുണ്ട്. തലസ്ഥാനത്തെ സ്വാമിയെ കാണാനാണ് ഡാനിയേൽ കേരളത്തിൽ എത്തിയത്. ആശ്രമത്തിൽ യോഗ അഭ്യസിച്ച ശേഷം വ്യാഴാഴ്‌ച്ച രാത്രി എട്ടരയ്ക്ക് മുംബയിലേക്കുള്ള എയർഇന്ത്യ668 വിമാനത്തിൽ യാത്രചെയ്യാനാണ് ഡാനിയൽ വിമാനത്താവളത്തിലെത്തിയത്. വിമാനം എത്താതിരുന്നതിനാൽ യാത്ര വൈകി. രാത്രി പതിനൊന്നരയോടെ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞ് സെക്യൂരിറ്റി ഏരിയയ്ക
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിഐപി ലോഞ്ചിൽ നിന്നും താഴേക്ക് ചാടി റഷ്യൻ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. ഗ്ലാസ് പാനലിലൂടെ മുകളിലേക്ക് കയറി ബഹളമുണ്ടാക്കി താഴേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ ലക്ഷ്യം എന്തായിരുന്നു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്‌ച്ച രാത്രിയാണ് 30കാരനായ റഷ്യൻ യുവാവ് ആത്മഹത്യ ചെയതത്. ഫിൻലാൻഡിലേക്ക് കുടിയേറിയ റഷ്യൻ ദമ്പതികളുടെ മകനാണ് കണ്ടോസ്‌കോ ഡാനിയൽ. പിറന്നാൾ ദിനത്തിലാണ് ഡാനിയലിന്റെ മുപ്പതാം പിറന്നാൾ ദിനത്തിലായിരുന്നു യുവാവ്.
അതേസമയം ആത്മഹത്യ ചെയ്ത യുവാവിന്റെ വിവരങ്ങൾ ഇന്റലിജൻസ് വൃത്തങ്ങലും തേടിയിട്ടുണ്ട്. തലസ്ഥാനത്തെ സ്വാമിയെ കാണാനാണ് ഡാനിയേൽ കേരളത്തിൽ എത്തിയത്. ആശ്രമത്തിൽ യോഗ അഭ്യസിച്ച ശേഷം വ്യാഴാഴ്‌ച്ച രാത്രി എട്ടരയ്ക്ക് മുംബയിലേക്കുള്ള എയർഇന്ത്യ668 വിമാനത്തിൽ യാത്രചെയ്യാനാണ് ഡാനിയൽ വിമാനത്താവളത്തിലെത്തിയത്. വിമാനം എത്താതിരുന്നതിനാൽ യാത്ര വൈകി. രാത്രി പതിനൊന്നരയോടെ എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞ് സെക്യൂരിറ്റി ഏരിയയ്ക്ക് അടുത്തെത്തിയ ഡാനിയൽ ഡിപ്പാർച്ചറിനടുത്തെ ഗ്ലാസ് പാനലിലൂടെ മുകളിലേക്ക് പിടിച്ചുകയറി സ്റ്രീൽ കൈവരിയിലൂടെ നടന്ന് വി.ഐ.പി ലോഞ്ചിന് മുകളിലേക്ക് കയറി. റഷ്യൻഭാഷയിൽ ബഹളമുണ്ടാക്കി ഡാനിയൽ മുകളിലേക്ക് കയറുന്നത് കണ്ട് യാത്രക്കാർ ബഹളമുണ്ടാക്കിയപ്പോൾ സിഐഎസ്.എഫ് എത്തി താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഡാനിയൽ പൊടുന്നനെ താഴേക്ക് ചാടുകയായിരുന്നു.
തലയിടിച്ച് വീണ ഡാനിയലിന് എയർപോർട്ടിലെ ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഉടൻ വിമാനത്താവളത്തിലെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലിയതുറ പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാസ്‌പോർട്ടിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റഷ്യൻ എംബസിയിലും ഇന്റലിജൻസ് ബ്യൂറോയിലും വിവരമറിയിച്ചു. ഫിൻലാൻഡിലുള്ള ഡാനിയലിന്റെ മാതാപിതാക്കളെ കണ്ടെത്താൻ എംബസിയുടെ സഹായംതേടി.
കഴിഞ്ഞ 18ന് രാത്രിയിലാണ് ഡാനിയൽ തിരുവനന്തപുരത്തെത്തിയത്. നേപ്പാൾ, തായ്‌ലൻഡ് സന്ദർശനത്തിന് ശേഷമായിരുന്നു വരവ്. തായ്‌ലൻഡിൽ പരിചയപ്പെട്ട സുഹൃത്തുമൊത്താണ് യോഗ പരിശീലനത്തിനായി പടിഞ്ഞാറേകോട്ടയിലെ ആശ്രമത്തിലെത്തിയത്. ഇയാളെ പൊലീസ് ചോദ്യംചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ കിട്ടിയില്ല. ബന്ധുക്കളെ കണ്ടെത്തുംവരെ മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.