- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയുടെയും നാറ്റോയുടെയും ഐസിസ് സ്നേഹം പുറത്ത്; ഒരുമിച്ച് നിന്ന് ഒരാഴ്ചകൊണ്ട് തച്ചുടയ്ക്കാനുള്ള റഷ്യയുടെ നിർദ്ദേശം സഖ്യ കക്ഷികൾ തള്ളി; ഒറ്റയ്ക്ക് ഐസിസിനെ തുടച്ചുനീക്കുമെന്ന് പുട്ടിൻ
ലോകത്തെന്തു സംഭവിച്ചാലും വിജയിക്കുന്നത് തങ്ങളാകണമെന്ന ചിന്തയാണ് അമേരിക്കയുൾപ്പെടുന്ന പാശ്ചാത്യ ചേരികൾക്കുള്ളത്. സിറിയയിലും ഇറാഖിലും നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കാര്യത്തിലും അവർക്ക് അതേ ചിന്തയാണ്. സിറിയയിൽ ഐസിസ് ഭീകരർക്കെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഒറ്റപ്പെടുത്താൻ അമേരിക്കയും നാറ്റോയും ശ്രമിക്
ലോകത്തെന്തു സംഭവിച്ചാലും വിജയിക്കുന്നത് തങ്ങളാകണമെന്ന ചിന്തയാണ് അമേരിക്കയുൾപ്പെടുന്ന പാശ്ചാത്യ ചേരികൾക്കുള്ളത്. സിറിയയിലും ഇറാഖിലും നരനായാട്ട് നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കാര്യത്തിലും അവർക്ക് അതേ ചിന്തയാണ്. സിറിയയിൽ ഐസിസ് ഭീകരർക്കെതിരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഒറ്റപ്പെടുത്താൻ അമേരിക്കയും നാറ്റോയും ശ്രമിക്കുന്നത് കാണുമ്പോഴും അത് വീണ്ടും ശരിയെന്ന് തെളിയുകയാണ്.
അമേരിക്കയുടെയും നാറ്റോയുടെയും ഐസിസ് പ്രേമം വ്യക്തമാക്കുന്നതാണ് ഏറ്റവും പുതിയ സംഭവ വികാസങ്ങൾ. ഒരുമിച്ച് നിന്ന് ഐസിസിനെ തറപറ്റിക്കാമെന്ന നിർദ്ദേശം റഷ്യ നാറ്റോയ്ക്ക് മുന്നിൽവച്ചുവെങ്കിലും അമേരിക്ക നേതൃത്വം നൽകുന്ന സഖ്യ കക്ഷികൾ അതംഗീകരിച്ചില്ല. അമേരിക്കയടക്കം 60-ഓളം രാജ്യങ്ങൾ അംഗങ്ങളായുള്ള നാറ്റോയും റഷ്യയും വിചാരിച്ചാൽ ഐസിസിന്റെ ആയുസ്സ് അതിവേഗം തീരുമെന്ന കാര്യം ഉറപ്പാണ്.
സഖ്യകക്ഷികൾ അംഗീകരിച്ചില്ലെങ്കിലും സിറിയയിൽ ഐസിസിനെതിരെ നടത്തുന്ന ആക്രമണങ്ങളിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ വ്യക്തമാക്കി. ഒരുമിച്ച് നിന്ന് പോരാടാമെന്ന ആശയത്തോട് അമേരിക്ക പ്രതികരിച്ചില്ലെന്ന് റഷ്യൻ കേണൽ ജനറൽ കാർത്തപ്പലോവ് പറഞ്ഞു. ഐസിസിനെ തുരത്തുന്നത് റഷ്യയുടെ വിജയമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് അമേരിക്കയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സിറിയയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് അമേരിക്കയുടെയും റഷ്യയുടെയും പ്രതിനിധികൾ ഒന്നര മണിക്കൂറോളം വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് തങ്ങളുടെ നിർദ്ദേശം അമേരിക്ക അംഗീകരിച്ചില്ലെന്ന് റഷ്യ വെളിപ്പെടുത്തിയത്. എന്നാൽ, സുരക്ഷാ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്തതെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിവിധ കാര്യങ്ങൾ ചർച്ചാവിഷയമായെന്നും അടുത്തുതന്നെ മറ്റൊരു ചർച്ചയ്ക്ക് തയ്യാറാണെന്ന കാര്യം റഷ്യയെ അറിയിച്ചതായും അമേരിക്കൻ വക്താവ് പറഞ്ഞു.
ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടല്ല റഷ്യ ആക്രമണം നടത്തുന്നതെന്നാണ് അമേരിക്കയും നാറ്റോയും ആരോപിക്കുന്നത്. റഷ്യയുടെ ആക്രമണങ്ങൾ ഐസിസിനെ തുരത്തുകയെന്ന നാറ്റോയുടെ ലക്ഷ്യത്തെ ഇല്ലാതാക്കില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലൺ പറഞ്ഞു. സിറിയൻ പ്രസിഡന്റ് ആസാദിനെ പിന്തുണയ്ക്കുകവഴി വലിയ പ്രശ്‌നങ്ങളാണ് റഷ്യ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസാദുമായുള്ള സൗഹൃദം ഉപയോഗിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാണ് റഷ്യ ശ്രമിക്കേണ്ടതെന്ന് ബ്രിട്ടൻ കരുതുന്നു.