- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടങ്ങാത്ത പകയോടെ വേട്ടയാടുന്ന വൈസ് പ്രിൻസിപ്പളിന്റേത് റാഗിംഗിന് സമാന പീഡനം; പെൺകുട്ടികളെ മാനസകിമായി തകർക്കാൻ ഉപയോഗിക്കുന്നത് ലൈംഗികത കലർന്ന സംസാരം; പരാതി പൊലീസിന് കൈമാറേണ്ടത് അന്വേഷിച്ചവരുടെ ബാധ്യത; പരാതിക്കാർ കടുപ്പിച്ചാൽ സിസ്റ്റർ കുടുങ്ങും; ചേർത്തല എസ് എച്ച് നേഴ്സിങ് കോളേജിൽ തിരുത്തൽ വൈകുമ്പോൾ
ആലപ്പുഴ : പെൺകുട്ടികളോട് ലൈംഗികത ചുവയോടെ സംസാരിച്ചും മാനസികമായി പീഡിപ്പിച്ചും അടിമപ്പണിയെടുപ്പിച്ചും വിനോദം കണ്ടെത്തിയിരുന്ന ചേർത്തല എസ്.എച്ച് നഴ്സിങ് കോളേജിലെ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരിക്ക് കുരുക്ക് മുറുകുന്നു. സംഭവം പുറത്ത് വന്നതിന് പിന്നാലെ നഴ്സിങ് കൗൺസിലും ആരോഗ്യ സർവകലാശാലയും ഇടപെട്ടെങ്കിലും വൈസ് പ്രിൻസിപ്പലിനെ രക്ഷിക്കാനുള്ള നീക്കം ഫലം കാണില്ലെന്ന് ഇന്നലെ നടന്ന കോളേജിൽ കനത്ത പൊലീസ് വലയത്തിൽ നടന്ന പി.ടി.എ യോഗത്തോടെ മാനേജ്മെന്റിന് ബോധ്യമായി.
ഇതോടെ 15 ദിവസത്തെ സാവകാശം തേടിയിരിക്കുകയാണ് കോളേജ് അധികൃതർ. ഈമാസം 21ന് അടുത്ത പി.ടി.എ യോഗം ചേരുന്നതിന് മുമ്പ് വൈസ് പ്രിൻസിപ്പലിനെ മാറ്റാനുള്ള തിരക്കിട ശ്രമങ്ങളും മാനേജ്മെന്റ് തുടങ്ങി. നഴ്സിങ് കോളേജ് അധികൃതരും ആരോഗ്യസർവകാശാല അധികൃതരും പങ്കെടുത്ത യോഗത്തിൽ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാം ചർച്ചയായി. മിക്ക വീടുകളിലെയും അമ്മമാരോട് കുട്ടികൾ വൈസ് പ്രിൻസിപ്പലിന്റെ പീഡനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ഇന്നലെ രക്ഷിതാക്കൾ വ്യക്തമാക്കി. എല്ലാ പ്രശ്നങ്ങളും വീഴ്ചകളും പരിഹരിക്കാമെന്ന നിലപാടെടുത്തിരുന്ന മാനേജ്മെന്റിനെ വെട്ടിലാക്കി ഒരു കുട്ടിയുടെ രക്ഷിതാവ് എഴുന്നേറ്റു. അടുത്തിടെ വൈസ് പ്രിൻസിപ്പലിനെ കുറിച്ച് നൽകിയ പരാതിയിൽ എന്ത് നടപടിയെടുത്തു എന്ന ചോദ്യവും ഉയർത്തി.
ഇതോടെ മാനേജ്മെന്റും വെട്ടിലായി ഇനിയും വൈസ് പ്രിൻസിപ്പലിനെതിരെ സംരക്ഷിച്ചാൽ കൂടുതൽ കുരുക്കാകുമെന്ന തിരിച്ചറിവിലാണ് അധികൃതർ. 13ന് നഴ്സിങ് കൗൺസിൽ യോഗം ചേർന്ന് വിഷയം വിശദമായി ചർച്ചചെയ്യും. വൈസ് പ്രിൻസിപ്പലിനെ ഏതെങ്കിലും സാഹചര്യത്തിൽ മാറ്റാതെ മാനേജ്മെന്റ് ഒളിച്ചുകളിച്ചാൽ തുടർ നടപടി എന്ത് വേണമെന്നതിനെ കുറിച്ചും യോഗം തീരുമാനിക്കും. അതേസമയം 21ന് അടുത്ത പി.ടി.എ യോഗം ചേരുന്നതിന് മുമ്പ് വൈസ് പ്രിൻസിപ്പലിനെ മാറ്റിയില്ലെങ്കിൽ കോളേജ് പ്രതിസന്ധിയിലാകുമെന്ന് മാനേജ്മെന്റിന് ബോധ്യമായി. പരാതിയുമായി കുട്ടികൾ പൊലീസിനേയും സമീപിക്കും. അങ്ങനെ വന്നാൽ സിസ്റ്ററിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടാകും. ഇത് മനസ്സിലാക്കി ഒത്തുതീർപ്പിന് മാനേജ്‌മെന്റ് തയ്യാറാകുമെന്നാണ് സൂചന.
ലൈംഗികാതിക്ഷേപം അടക്കം വിദ്യാർത്ഥിനികൾക്കെതിരെ നടന്നിട്ടുണ്ട്. ഇത് പരാതിയായി പൊലീസിന് മുമ്പിലെത്തിയാൽ ജാമ്യമില്ലാ കേസ് എടുക്കേണ്ടി വരും. അങ്ങനെ വന്നാൽ വിഷയം കോടതിക്ക് മുമ്പിലുമെത്തും. ഇതെല്ലാം ഒഴിവാക്കാനാണ് നീക്കം. അതിനിടെ വൈസ് പ്രിൻസിപ്പലിന്റേത് റാഗിംഗിന് സമാന പീഡനമാണെന്നും അത് പൊലീസിനെ അറിയിക്കേണ്ട ബാധ്യത മാനേജ്‌മെന്റിനുണ്ടെന്ന വിലയിരുത്തലും സജീവമാണ്.
രണ്ടാഴ്ച മുമ്പ് സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാർത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വ്ദേശിയായ യുവതി ആസ്ട്രേലിയയിൽ നഴ്സാണ്. പ്രവസവേദയോടെ ലേബർ റൂമിലേക്ക് കയറാൻ സമീപത്തെ മുറിയിൽ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാർത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാൽ യുവതി കൂടുതൽ ശ്രദ്ധിച്ചില്ല. ലേബർ റൂമിൽ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടർന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടത്തിയന്പ്പോഴും സമാനമായ കാഴ്ചകൾ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാർഡിലെത്തിയപ്പോഴും വിദ്യാർത്ഥികൾ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടർന്ന് യുവതി ഇതെല്ലാം ഫോണിൽ വീഡിയോ എടുത്തു. ടോയ്ലറ്റ് വൃത്തുയാക്കുന്നത് വരെ മാറി നിന്ന് പകർത്തി, തുടർന്ന് നഴ്സിങ് കൗൺസിൽ അംഗങ്ങൾ കൈമാറുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നഴ്സിങ് കൗൺസിൽ നിയോഗിച്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വൈസ് പ്രിൻസിപ്പലിനെതിരായ പരാതികൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെട പഠിക്കുന്ന കോളേജിലാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. വൈസ് പ്രിൻസിപ്പൽ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ ഒരുമിച്ച് ഇരിക്കാനോ,നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വർഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടിൽ കൂടുതൽ ടോയ്ലറ്റിൽ ഇരുന്നാൽ പുറത്തേക്ക് വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമിൽ ചുളിവ് കണ്ടാൽ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ, എന്നും മുഖത്ത് നോക്കി ചോദിക്കും. മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോൾ ഭൂരിഭാഗം പേർക്കും ഇത് ശീലമായ മട്ടാണ്. പരാതി പറഞ്ഞാൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച് ഇന്റേണൽ മാർക്ക് ഉൾപ്പെടെ കുറച്ച് തോൽപ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി.
അടങ്ങാത്ത പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിൻസിപ്പലിനെന്നും വിദ്യർത്ഥിനികൾ ആരോപിക്കുന്നു. എങ്ങനെയെങ്കിലും പഠിച്ചു കഴിഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെടണം എന്ന മട്ടാണ് എല്ലാവർക്കുമുള്ളത്. സ്വകാര്യ കോളേജ് ആയതിനാൽ സെമസ്റ്ററിന് പണം നൽകിയാണ് പഠിക്കുന്നത് കോഴ് പാസായില്ലെങ്കിൽ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിൻസിപ്പലും കൂട്ടരും മുതലെടുത്ത്. ലൈംഗികാധിക്ഷേപങ്ങൾക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും സേക്രട്ട് ഹാർട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉൾപ്പെടെ കഴുകിക്കലും. പതിവ് പോലെ വിദ്യർത്ഥികളുടെ ക്ഷമവും തിരക്കി. ആർക്കും പരാതിയില്ല. വിഷയങ്ങൾ എടുത്ത് ചോദിച്ചപ്പോഴും ആരും ഒന്നും പറഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു വിദ്യാർ്ത്ഥിനി പറഞ്ഞു. ഇവിടെയെല്ലാം ക്യാമറയാണ് മാറി നിന്നാൽ സംസാരിക്കാം. ഇതോടെ പരിശോധനാ സംഘം മാറി നിന്നു. പിന്നാലെ ബി.എസ്.സി നഴ്സിങ് മൂന്നും നാലും വർഷ വിദ്യാർത്ഥിനികൾ കൂട്ടത്തോടെയെത്തി വളഞ്ഞു നിന്നു. ഇത് ക്യാമറയിൽ കണ്ടാലും ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകരുത് എന്നായിരുന്നു വിദ്യാർത്ഥിനികളുടെ ആവശ്യം. തുടർന്ന് വൈസ് പ്രിൻസിപ്പലിനെ കുറിച്ചുള്ള പരാതി കെട്ടഴിച്ചത്.മോശപ്പെട്ട ഭക്ഷണമാണ് നൽകുന്നത്.ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥിനികളും പള്ളിയിൽ പോകണമെന്ന് നിർബന്ധിക്കും. ലൈറ്റിട്ടാൽ പോലും ഫൈൻ അടിക്കും. മുറികളിൽ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഒരിക്കൽ ഇതേ കുറിച്ച് പരാതി നൽകിയപ്പോൾ ഇരുട്ട് മുറിയിലേക്ക് മാറ്റി.
കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പുറത്തേക്കോ വീട്ടലേക്കോ വിടില്ല. വീട്ടുകാർക്ക് ഹോസ്റ്റലിലേക്ക് വരാനോ കുട്ടികളെ കാണാനോ അനുവാദമില്ല, ഇതേ തുടർന്ന് ചില വീട്ടുകാർ പ്രശ്നുമണ്ടാക്കാൻ ശ്രമിച്ചെങ്കിലും പ്രതികാര നടപടി ഭയന്ന് വിദ്യാർത്ഥിനികൾ തന്നെ അത് വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നഴ്സിങ് കൗൺസിലിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.