- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് വെന്തു മരിച്ചത് മൂന്നു മലയാളികൾ; പാലക്കാട് സ്വദേശികളായ ജയദേവനും കുടുംബവും ദുരന്തത്തിന് ഇരയായത് ചെന്നൈയിലേക്കുള്ള യാത്രയിൽ; അപകടകാരണം എസിയിലെ ഷോർട്ട് സർക്യൂട്ട്
ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേർ വെന്തുമരിച്ചു. പാലക്കാട് സ്വദേശികളായ ജയദേവൻ, ഭാര്യ രമാദേവി, മകൾ ദിവ്യശ്രീ എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. ചെന്നൈയിൽ അക്കൗണ്ടന്റായ ജയദേവനും കുടുംബവും അവിേടക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കാറിലെ എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണം. കാറിനു തീപിടിച്ചതുകണ്ട് നാട്ടുകാരാണ് പൊലീസിനേയും അഗ്‌നിശമന സേനയേയും വിവരമറിയിച്ചത്. ഇവർ സംഭവസ്ഥലത്തെത്തുമ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. ബന്ധുക്കളെത്തിയശേഷം പോസ്റ്റ് മോർട്ടം നടപടികളിലേക്കു കടക്കുമെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് കാറിനു തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേർ വെന്തുമരിച്ചു. പാലക്കാട് സ്വദേശികളായ ജയദേവൻ, ഭാര്യ രമാദേവി, മകൾ ദിവ്യശ്രീ എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. ചെന്നൈയിൽ അക്കൗണ്ടന്റായ ജയദേവനും കുടുംബവും അവിേടക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
കാറിലെ എസിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണം. കാറിനു തീപിടിച്ചതുകണ്ട് നാട്ടുകാരാണ് പൊലീസിനേയും അഗ്‌നിശമന സേനയേയും വിവരമറിയിച്ചത്. ഇവർ സംഭവസ്ഥലത്തെത്തുമ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. ബന്ധുക്കളെത്തിയശേഷം പോസ്റ്റ് മോർട്ടം നടപടികളിലേക്കു കടക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story