- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ചികിത്സയിൽ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് മകൻ
ചെന്നൈ: ഗായകൻ എസ്പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. എസ്പി.ബിയുടെ മകൻ എസ്പി.ബി ചരണാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പങ്കുവച്ചത്.
'അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടതോടെ ശ്വാസതടസ്സം കുറഞ്ഞു. എക്സറേ ഫലങ്ങൾ ഡോക്ടർമാർ എനിക്ക് കാണിച്ചു തന്നപ്പോൾ പ്രകടമായ പുരോഗതിയുണ്ടെന്ന് എനിക്ക് വ്യക്തമായി. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി'' എസ്പി.ബി ചരൺ പറഞ്ഞു. എസ്പി.ബിയുടെ ഭാര്യ സാവിത്രിക്കു കോവിഡ് ബാധിച്ചിരുന്നു.
ഓഗസ്റ്റ് അഞ്ചിനാണ് എസ്പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13ന് രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ, അദ്ദേഹത്തിന് പൂർണമായും ബോധം വന്നുവെന്നും പേശികൾ ബലപ്പെടുത്തുവാൻ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങിയെന്നും ചരൺ പറഞ്ഞു.