തിരുവനന്തപുരം: മുഖം നോക്കാതെ നടപടി എടുത്തു രാഷ്ട്രീയക്കാരുടെ ശത്രുവായി മാറിയതിനെ തുർന്നാണ് നാലുകൊല്ലം ക്രിമിനൽ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിരുന്ന ഐ ജി ശ്രീജിത്ത് ക്രൈം ബ്രാഞ്ചിലേയ്ക്ക് മടങ്ങി എത്തിയത് പലരുടെയും ഉറക്കം കെടുത്തുന്നു. പൊലീസിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ശ്രീജിത്തിനെതിരെ ഇപ്പോൾ നീക്കം സജീവം ആയിരിക്കുന്നത്. ശ്രീജിത്തിനോട് വ്യക്തി വിരോധം തീർക്കാനായി നടക്കുന്ന മൂന്ന സംഘമാണ് രണ്ട് എഞ്ചിനീയർമാരുടെ സസ്‌പെൻഷനുമായി ബന്ധപ്പെടുത്ത് ശ്രീജിത്തിനെതിരെ വിവാദം കത്തിക്കാൻ ശ്രമിക്കുന്നത്.

രണ്ട് എഞ്ചിനീയർമാർക്കെതിരെ നടപടി എടുത്ത അതേ മാനദണ്ഡം വച്ച് ശ്രീജിത്തിനോട് കാട്ടിയിരിക്കുന്നത് അന്യായമായ ആനുകൂല്യം ആണ് എന്നാണ് ഇവരുടെ വാദം. കുട്ടിക്കടത്തുമായി ബന്ധപ്പെട്ടു ലീഗിലെ ഒരു വിഭാഗത്തിനു ശ്രീജിത്തിനോടുള്ള വിദ്വേഷവും ഈ നീക്കത്തിനു പിന്നിലുണ്ട്. മനുഷ്യാവകാശ കമ്മിഷൻ ഡിഐജി ആയിരിക്കെ ശ്രീജിത്ത് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട സംഭവത്തിൽ കടുത്ത നിലപാടെടുക്കുകയും കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണ് എന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സിബിഐ ഇത് സ്വീകരിച്ച് ഇപ്പോൾ കേസ് എടുത്തിരിക്കുകയാണ്.

തുടർന്ന് ക്രൈം ബ്രാഞ്ചിലേയ്ക്ക് ആഭ്യന്തരമന്ത്രി ശ്രീജിത്തിനെ മാറ്റി നിയമിച്ചു. നായരോടുള്ള സ്‌നേഹം കൊണ്ടാണ് ഈ നിയമനം എന്ന ആരോപണം ഉന്നയിച്ചാണ് ഒരു വിഭാഗം രംഗത്ത് വന്നത്. ശ്രീജിത്തിനെതിരെ വർഷങ്ങളായി നീക്കങ്ങൾ നടക്കുന്ന മൂന്നംഗ സംഘം വീണ്ടും പഴയ സ്വകാര്യ അന്യായങ്ങളുടെ കണക്കു പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. വൈരാഗ്യമുള്ള ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിൽ സ്വകാര്യ അന്യായം സമർപ്പിക്കുകുയം അതിന്റെ വെളിച്ചത്തിൽ അന്വേഷിക്കാൻ കോടതി ഉത്തരവിട്ടാൽ ഉടൻ അത് വാർത്തയാക്കി അപമാനിക്കുകയുമാണ് ഇവരുടെ രീതി.

മൂന്നംഗ സംഘം ശ്രീജിത്തിനെതിരെ നിരന്തരമായി സ്വകാര്യ അന്യായങ്ങൾ ഫയൽ ചെയ്തിരുന്നു. കോടതി വിധികളും മറ്റും മറച്ചു വച്ചാണ് ഇവർ പല അന്വേഷണ ഉത്തരവുകൾ നേടിയത്. അന്വേഷണം നടത്തി കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയാൽ പോലും പഴയ ഉത്തരവുകൾ വച്ചാണ് പ്രചാരണം നടത്തുക. ശ്രീജിത്തിനെതിരെ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ചു നടത്തുന്ന പ്രചാരണങ്ങൾ എല്ലാം തന്നെ ദുരുദ്ദേശത്തോടെ ആണെന്നത് വ്യക്തമാണ്. വർഷങ്ങൾക്കു മുമ്പ് മലപ്പുറത്ത് എംഎസ്‌പി കമാൻഡന്റ് ആയപ്പോൾ അതിനു മുമ്പ് ജോലി എടുത്ത കമാൻഡിന്റിന്റെ പേരിൽ ചാർജ് ചെയ്ത കേസിനെ കുറിച്ചാണ് ഒരു ആരോപണം. ഇ കേസ് എല്ലാം എഴുതിത്ത്ത്ത്തള്ളപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം. ഇത് മറച്ചു വച്ച് നായരായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ശ്രീജിത്തിനെ സമുദായ സ്‌നേഹം കാരണം സംരക്ഷിക്കുകയാണെന്നാണ് ആരോപണം ഉന്നയിക്കുന്നത്.

സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്ത രണ്ട് ചീഫ് എഞ്ചിനീയർമാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്ത് സർക്കാരിന് പുലിവാലാകുമെന്നാണ് ശ്രീജിത്തിനെതിരായ ലോബി പ്രചരിപ്പിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്‌പെൻഷനിൽ തുടരണമെന്നും ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്താൽ ആറ് മാസം കഴിയാതെ റിവ്യു കമ്മിറ്റി പരിഗണിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഡയറക്ടർ വിൻസൻ എം.പോൾ ആഭ്യന്തര സെക്രട്ടി നളിനി നെറ്റോയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. ഇത് ശ്രീജിത്തിന് ബാധമകാണെന്ന കള്ളത്തരമാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ തനിക്കെതിരായ കേസുകളിലെല്ലാം ശ്രീജിത്ത് കുറ്റവിമുക്തനാക്കപ്പെട്ട കാര്യം ഈ സംഘം മനപ്പൂർവ്വം മറച്ചു വയ്ക്കുന്നു.

കുഞ്ഞാലിക്കുട്ടിയുടെ അളിയൻ ഫോൺ വിളിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ ശ്രീജിത്ത് നിരപരാധിത്വം തെളിയിച്ച് മടങ്ങി വന്നത് മനുഷ്യാവകാശ കമ്മിഷൻ ഡി ഐ ജി ആയാണ്. അവിടുന്നു ഐജി പദവിയിലേയ്ക്ക് പ്രൊമേഷനും നേടിയ ശ്രീജിത്തിന് ഒടുവിൽ ആഭ്യന്തര മന്ത്രി കഴിവിനുള്ള അംഗീകാരം നൽകി. ഇതോടെയാണ് ശത്രുക്കൾ വീണ്ടും പ്രചരണം തുടങ്ങിയത്. കേസ് അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ശ്രീജിത്തിന് ക്രൈം ബ്രാഞ്ചിലെ ചുമതലയുള്ള ഐജിയായി നിയമിച്ചതാണ് ഇവരുടെ പരാതികൾക്ക് വഴിവയ്ക്കുന്നത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായാണ് മാറ്റിനിയമിച്ചത്. മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കിടയിലും അന്വേഷണങ്ങളിൽ കാട്ടേട്ട മികവ് ശ്രീജിത്ത് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലെ ഉദ്യോഗസ്ഥരെ പൊലീസിന്റെ അന്വേഷണ വിഭാഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായം ഡിജിപി സെൻകുമാറിനും ഉണ്ടായിരുന്നു.

മനുഷ്യാവകാശ കമ്മിഷൻ ഡിഐജി ആയിരിക്കവെ കുട്ടിക്കടത്തിൽ എടുത്ത കർക്കശമായ നിലപാടിന്റെ പേരിൽ ഒരു വിഭാഗം ശ്രീജിത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. മനുഷ്യക്കടത്ത് എന്ന വാക്ക് ഉപയോഗിച്ചതാനാണ് അവരെ പ്രകോപിപ്പിച്ചത്. എന്നാൽ പിന്നീട് സിബിഐ പോലും ഏറ്റെടുക്കുന്ന കേസായി അതുമാറി. ആദിവാസികളും പാവപ്പെട്ടവരുമായവരുടെ കേസുകൾക്ക് എക്കാലത്തും ശ്രീജിത്ത് മുൻഗണന നൽകിയിരുന്നു. കുട്ടിക്കടത്തിലെ കോടതി ഇടപെടലുകൾക്ക് കാരണവും മുനുഷ്യാവകാശ കമ്മീഷനിൽ ഐജിയെന്ന നിലയിൽ ശ്രീജിത്ത് നടത്തിയ ഇടപെടൽ തന്നെയായിരുന്നു. വ്യക്തമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് തെളിവുകൾ സഹിതം ശ്രീജിത്ത് തെളിയിച്ചു.

ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടച്ചു എന്ന നിലയിൽ നടന്ന വ്യാജ കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ സർക്കാർ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെയാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ ശ്രീജിത്തിന് അവസരം ഒരുങ്ങിയത്. 2006ൽ കോട്ടയം എസ്‌പി ആയിരുന്നപ്പോൾ ചങ്ങനാശ്ശേരി സർകിൾ ഇൻസ്‌പെക്ടർ ആയിരുന്ന ബിനോയി (ഇപ്പോൾ തിരുവനന്തപുരം കൺട്രോൾ റൂം എസി) ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടുച്ചു എന്ന പേരിൽ ഉണ്ടായ കേസിലാണ് എട്ടു വർഷത്തിന് ശേഷം നീതി തേടി എത്തിയത്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു സിഐ ഇങ്ങനെ ചെയ്തത് എന്ന പേരിലായിരുന്നു സിഐക്കും ശ്രീജിത്തിനും എതിരെ പരാതി ഉയർന്നത്.

ഒരാളെ ഇവിടെ നിന്നും അനധികൃതമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽ കൊണ്ട് ഇമിഗ്രേഷൻ പരിശോധന ഒക്കെ കഴിഞ്ഞ് കുവൈറ്റിവൽ എത്തിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നാലോചിക്കുക കൂടി ചെയ്യാതെയായിരുന്നു പരാതി ഉയർത്തിയത്. സിഐയെ കുവൈറ്റിലേക്ക് കൊണ്ട് പോകാനുള്ള വിസ എടുത്തുകൊടുത്തത് പോലും അറസ്റ്റിലായ യുവാവ് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ കൊണ്ട് പോകുന്നയാൾ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആൾക്ക് വിസ എടുത്തുകൊടുക്കുമോ എന്ന സാദാചോദ്യത്തിനാണ് ഉത്തരം നിഷേധിക്കപ്പെട്ടത്. ശ്രീജിത്ത് എസ് പി ആയിരിക്കെ ഒരു കുവൈറ്റ് പൗരൻ പരാതിയുമായി എത്തിയപ്പോൾ സിഐയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സി ഐ യുവാവിനെ വിളിച്ച് വരുത്തിയെങ്കിലും അവിടെ വച്ച് പരാതി സെറ്റിൽ ചെയ്തു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റത്തിൽ നിരപരാധിയാണ് എന്ന് സ്ഥാപിക്കാനായി കുവൈറ്റിലേക്ക് വരണമെന്ന് കുവൈറ്റ് പൗരന്മാർ നിർബന്ധം പിടിച്ചു. തുടർന്ന് അഭിഭാഷകനൊപ്പം കുവൈറ്റിന് പോകാൻ തീരുമാനിച്ചു.

അവസാന നിമിഷം അഭിഭാഷകന് സൗകര്യം ഇല്ലാതെ വന്ന്‌പ്പോൾ സിഐ തന്നെ യുവാവിനൊപ്പം കുവൈറ്റിന് പോകുകയായിരുന്നു. ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് കൊടുത്താണ് സി ഐ കുവൈറ്റിന് പോയത്. വിസ എടുത്തതും ടിക്കറ്റ് എടുത്തതും ഒക്കെ യുവാവ് തന്നെയായിരുന്നു. അക്കാലത്ത് വിദേശത്ത് പോകാൻ സർക്കാരിന്റെ അനുമതി വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു. സി ഐ കുവൈറ്റിന് പോയ വിവരം വാസ്തവത്തിൽ എസ് പി അറിഞ്ഞിരുന്നില്ല. കുവൈറ്റിൽ ചെന്ന് സ്ഥാപനവുമായുള്ള പ്രശ്‌നം പറഞ്ഞു തീർത്തു. വീണ്ടും ജോലിയിൽ കയറുകയും ചെയ്തു. തുടർന്ന് സിഐ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ഇടപാടിൽ സ്ഥാപന ഉടമ അയാൾക്കെതിരെ പുതിയ പരാതി നല്കുകയും പാസ്സ്‌പോർട്ട് പിടിച്ചുവയ്്ക്കുകയും ചെയ്തു.

ഈ കേസിൽ നിന്നും രക്ഷപെടാനായി എട്ട് മാസത്തിന് ശേഷം ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചു എന്ന പേരിൽ ഇയാളുടെ സഹോദരൻ പരാതി നൽകുകയാരുന്നു. ഈ പരാതി ലഭിച്ച അന്നത്തെ എറണാകുളം ഐ ജി വിൻസന്റ് എം പോൾ, എസ് പിയുടെ അനുമതി കൂടിയാണോ സിഐ കുവൈറ്റിന് പോയത് എന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എസ് പി ബാലചന്ദ്രനെ അന്വേഷണ സർക്കാർ ചുമതല ഏൽപിച്ചു. ഈ അന്വേഷണത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സിഐ കുവൈറ്റിന് പോയത് പോലും നിയമം ലംഘിച്ചല്ലെന്നും അനുമതി വാങ്ങിയാണെന്നും അത് എസ് പി അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോയി എന്ന് വാദം പ്രായോഗികമല്ലെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരെയുള്ള കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.

എന്നാൽ ശ്രീജിത്തിനെതിരെ ചിലർ വീണ്ടും പരാതി കൊടുത്തു കൊണ്ടിരുന്നതിനാൽ അന്വേഷണം നീണ്ട് പോയി. സിഐ വിദേശത്ത് പോയത് നിയമവിരുദ്ധം അല്ലെങ്കിൽ സിഐയെ വിദേശത്തേക്ക് വിടാൻ പ്രേരിപ്പിച്ച എസ്‌പിയുടെ നിർദ്ദേശം ഒട്ടും നിയമവിരുദ്ധമല്ല എന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ ഈ കേസിൽ നിന്നും ശ്രീജിത്തിനെ ഒഴിവാക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെതിരെ പകയോടെ നടക്കുന്ന ഒരു വിഭാഗം സർക്കാർ തീരുമാനത്തെ വിവാദമാക്കാൻ ശ്രമം ആരംഭിച്ചു. അതിനും സ്ത്യത്തിന്റെ പിൻബലമില്ലാത്തതിനാൽ തോൽവി സമ്മതിക്കേണ്ടി വന്നു. ശ്രീജിത്തിനെ കുറ്റവാളിയാക്കിക്കൊണ്ട് ഇത്തരം അനേകം വ്യാജ വാർത്തകൾ മുമ്പും പത്രങ്ങളിൽ വന്നത് ഇത്തരം സംഘത്തിന്റെ പ്രവർത്തനമായി ആയിരുന്നു. ശ്രീജിത്തിന് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന പേരിൽ ഒരാൾ കൊടുത്ത കേസ് പിന്നീട് അങ്ങനെ ഒരു ബാങ്ക് പോലും ഇല്ല എന്ന നിലയിൽ എഴുതി്ത്തള്ളപ്പെട്ടു.

എംഎസ്‌പി ക്യാമ്പിലെ വിഷയത്തിൽ ശ്രീജിത്തിന് മുമ്പ് കമാണ്ടന്റായ വ്യക്തികൾക്ക് എതിരെയായിരുന്നു കേസ്. ഇക്കാര്യത്തിൽ ശ്രീജിത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതുമാണ്. ഇത്തരം കാര്യങ്ങൾ മറച്ചു വച്ചാണ് ഇപ്പോഴും വ്യാജ പ്രചരണങ്ങൾ സജീവമാകുന്നത്.