- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കലിൽ ലാത്തി വീശി; ആചാരസംരക്ഷണസമിതിയുടെ സമര പന്തൽ പൊളിച്ചു മാറ്റി; നിലയ്ക്കലും പമ്പയിലും വൻ പൊലീസ് സന്നാഹം; പമ്പയിലേക്കുള്ള വാഹനങ്ങൾ കടത്തി വിടാൻ വനിതാ പൊലീസ് അടങ്ങിയ സംഘം രംഗത്ത്; വാഹനങ്ങൾ തടയുന്നവരുടെ മേൽ കേസെടുത്ത് തുടങ്ങി; നിലയ്ക്കലിലെ പ്രതിഷേധക്കാർക്ക് പിന്തുണ നൽകാൻ നാനാഭാഗത്ത് നിന്നും ഭക്തരുടെ പ്രവാഹം; ഇന്ന് നട തുറക്കാൻ ഇരിക്കവേ ഇലവങ്ങൽ മുതൽ പമ്പ വരെ സംഘർഷഭരിതം
നിലയ്ക്കൽ: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസ് പുലർച്ച പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ചിലരെ അടിച്ചോടിച്ചു. ഇതിന് ശേഷം ആചാര സംരക്ഷണ സമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു. നിലയ്ക്കൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ഇവർ പ്രതിഷേധത്തിനിടയിലേക്ക് നുഴഞ്ഞ് കയറിയവരെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. പ്രതിഷേധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെയും പമ്പയിലേക്കുള്ള ബസുകൾ പ്രതിഷേധകർ തടഞ്ഞിരുന്നു. പൊലീസ് വണ്ടിയും പ്രതിഷേധകർ തടഞ്ഞത്തോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമായി. അതിനിടെ, തമിഴ്‌നാട്ടിൽ നിന്നെത്തിയവരെ മർദ്ദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടു. സ്ത്രീയേയും ബന്ധിവിനേയുമാണ് മർദ്ദിച്ചത്. വിവിധ തീർത്ഥാടന കേന്ദ്രങ്ങ
നിലയ്ക്കൽ: തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസ് പുലർച്ച പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ചിലരെ അടിച്ചോടിച്ചു. ഇതിന് ശേഷം ആചാര സംരക്ഷണ സമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു. നിലയ്ക്കൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാൽ ഇവർ പ്രതിഷേധത്തിനിടയിലേക്ക് നുഴഞ്ഞ് കയറിയവരെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു.
പ്രതിഷേധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെയും പമ്പയിലേക്കുള്ള ബസുകൾ പ്രതിഷേധകർ തടഞ്ഞിരുന്നു. പൊലീസ് വണ്ടിയും പ്രതിഷേധകർ തടഞ്ഞത്തോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമായി. അതിനിടെ, തമിഴ്‌നാട്ടിൽ നിന്നെത്തിയവരെ മർദ്ദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടു. സ്ത്രീയേയും ബന്ധിവിനേയുമാണ് മർദ്ദിച്ചത്. വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്. ഇതിനിടെയാണ് പൊലീസ് കർശന നടപടികളുമായി രംഗത്ത് വന്നത്. ഒരു സ്വകാര്യ വാഹനവും നിലയ്ക്കലിന് അപ്പുറത്തേക്ക് പൊലീസ് കടത്തി വിടുന്നില്ല. ദർശനത്തിന് എത്തുന്നവരെയെല്ലാം കടത്തി വിടുമെന്ന നിലപാടിലാണ് പൊലീസ്.
അതിരാവിലെ ഭക്തരുമായി കെ എസ് ആർ ടി സി ബസ് എത്തിയിരുന്നു. ഇത് തടഞ്ഞ് പരിശോധിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പമ്പയിൽ എത്തിയിട്ടുണ്ട്. തന്ത്രകുടുംബവും ശബരിമലയിൽ എത്തിക്കഴിഞ്ഞു. പമ്പയിൽ പ്രതിഷേധ സംഗമം നടത്താനാണ് പന്തളം രാജകുടുംബത്തിന്റെ തീരുമാനം. ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ റേഞ്ച് ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
സംരക്ഷണസമിതിയുടെ എല്ലാ പ്രവർത്തകരെയും പൊലീസ് ഒഴിപ്പിക്കുകയയാണ്. ബോധപൂർവ്വം സംഘർഷം ഉണ്ടാക്കുന്ന ശ്രമം മുന്നിൽകണ്ടാണ് പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതിനിടെ സമരപന്തൽ ഒഴിപ്പിച്ച് പന്തൽ പൊളിച്ച് നീക്കാൻ എസ്‌പി നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ രാവിലെ പ്രവർത്തകർ വാഹനം തടഞ്ഞ് സംഘർഷാവസ്ഥ നില നിന്നിരുന്നു. കെഎസ്ആർടിസി വാഹനം വരെ തടഞ്ഞ് പ്രവർത്തകർ റോഡിലിറങ്ങി വാഹനം തടഞ്ഞു. മാധ്യമപ്രവർത്തകർക്കും പൊലീസിനുമെതിരെ കയ്യേറ്റം നടത്തി. യാത്രക്കാരെ തടഞ്ഞ് സംഘർഷാവസ്ഥ ഉടലെടുക്കുമെന്ന് കണ്ടതോടെ പത്തനംതിട്ട എസ് പി സമരക്കാരെ നീക്കം ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു. പമ്പയിൽ തന്ത്രികുടുംബം പ്രാർത്ഥനാസമരം നടത്തും.
പൊലീസ് നിലയ്ക്കലിലെ സമരപ്പന്തൽ പൊളിച്ച് നീക്കിയെങ്കിലും സമരം ശക്തമാക്കാനാണ് ആചാര സംരക്ഷണ സമിതിയുടെ നീക്കം. ഇവർക്ക് പിന്തുണയുമായി സർവ്വമത പ്രാർത്ഥനായജ്ഞവുമായി കോൺഗ്രസും ഉപവാസവുമായി ബിജെപിയും രംഗത്തുണ്ട്. അതേസമയം ശബരിമലയിലേക്ക് യുവതികൾ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാർ പറയുന്നത്. രാവിലെ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരുന്നുണ്ട്. വനിതാ ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കാൻ സന്നിധാനത്തെത്തും. തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, കർശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലടക്കമുള്ള സ്ഥലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ ശബരിമല ദർശനത്തിനായെത്തിയ രാഹുൽ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടർന്നും നിലക്കലിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പൊലീസ് ഇവരെ തടഞ്ഞത്. രാഹുൽ ഈശ്വറും മുത്തശ്ശി ദേവകി അന്തർജനവും ഒപ്പം നുറോളം വരുന്ന ഭക്തരുമാണ് വാഹനങ്ങളിൽ പമ്പയിലേക്ക് പോകാൻ ശ്രമിച്ചത്. ഇവരെ തടഞ്ഞതിനെ തുടർന്ന് പൊലീസുമായി വാക്കുതർക്കമുണ്ടാവുകയും രാഹുൽ ഈശ്വറും സംഘവും ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സന്നിധാനത്തേക്ക് യുവതികളെ പ്രവേശിപ്പിക്കാൻ തിടുക്കം കാണിക്കുന്ന സർക്കാർ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമല ദർശനത്തിൽ നിന്ന് തടഞ്ഞത് സർക്കാരിന്റെ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു.
അതിനിടെ ശബരിമല ആചാര സംരക്ഷണസമിതി ഇന്നു രാത്രി 12 മുതൽ നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂർ ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്. ഹർത്താലിൽനിന്നു നവരാത്രി ആഘോഷം നടക്കുന്ന പ്രധാന ക്ഷേത്രങ്ങളെയും അവശ്യസേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ കോലംകത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അവിശ്വാസികൾ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ എന്തുവിലകൊടുത്തും തടയും. നട തുറന്നിരിക്കുന്ന അഞ്ചു ദിവസവും ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും ബേസ് ക്യാമ്പുകൾ തുറന്ന് ഉപരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.