ആക്ടിവിസ്റ്റുകളുടെ ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് തുറന്നു പറഞ്ഞ കടകംപള്ളി സുരേന്ദ്രന് നന്ദി.

ആവേശക്കമ്മിറ്റിക്കാരുടെ ശ്രദ്ധയ്ക്ക്:
സുപ്രീം കോടതി വിധി ഹിന്ദുക്കളായ ഭക്തർക്ക് ലിംഗഭേദമന്യേ ക്ഷേത്രദർശനത്തിനു അനുമതി നൽകുന്നതാണ്, അല്ലാതെ യുവതികൾക്ക് റിപ്പോർട്ടിംഗിന് പോകാനല്ല. ആക്ടിവിസം കളിക്കാനുമല്ല.

കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ ഇതാണ്:

The language of both the provisions, that is, Section 3 and the proviso to Section 4(1) of the 1965 Act clearly indicate that custom and usage must make space to the rights of all sections and classes of Hindus to offer prayers at places of public worship. Any interpretation to the contrary would annihilate the purpose of the 1965 Act and incrementally impair the fundamental right to practise religion guaranteed
under Article 25(1). Therefore, we hold that Rule 3(b) of the
1965 Rules is ultra vires the 1965 Act.

എന്നുവച്ചാൽ ക്ഷേത്രത്തിൽ പ്രാര്ഥിക്കാനുള്ള അവകാശമാണ് കോടതി നൽകിയിരിക്കുന്നത്. അത് നടപ്പാക്കുള്ള ഉത്തരവാദിത്തമേ സർക്കാരിനുള്ളൂ.

ഇനി നിയമമെടുത്തലും അതേയുള്ളൂ. കേരള ഹിന്ദു പൊതു ആരാധന പ്രവേശന നിയമം മൂന്നാം വകുപ്പ് പറയുന്നത് ഏതു വിഭാഗത്തിലുള്ള ഹിന്ദുവിനും ക്ഷേത്രാരാധനയ്ക്കുള്ള അവകാശം ഉണ്ട് എന്നാണ്.

ഇതാണ് ആ വകുപ്പ്.

Notwithstanding anything to the contrary contained in any other law for the time being in force or any customer usage or any instrument having effect by virtue of any such law or any decree or order of court, every place of public worship which is open to Hindus generally or to any section or class thereof
shall be open to all sections or class shall in any manner be prevented, obstructed or discouraged from entering such place of public worship or from worshipping or offering prayers threat or performing any religious service therein , in like manner and to the like extent as any other Hindu of whatsoever section or class may so enter worship ,pray or perform.

എന്നുവച്ചാൽ ക്ഷേത്രപ്രവേശനം ഹിന്ദുക്കൾക്കാണ്.

ആ അവകാശം വരുന്നത് ഭരണഘടനയുടെ 25-ആം ആർട്ടിക്കിളിൽ നിന്നാണ്. ആ ആർട്ടിക്കിൾ പറയുന്നത്:

Freedom of conscience and free profession, practice and propagation of religion
(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion

മതം വിശ്വസിക്കാനും, ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം. ആക്ടിവിസം നടത്താനുള്ള വകുപ്പ് വേറെ.

****

ശബരിമല അയ്യപ്പൻ ഒരു മതവിശ്വാസിയെയും വേർതിരിച്ചുകാണുന്നില്ല എന്നത് അയ്യപ്പന്റെ മഹത്വം. അത് ആ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് എന്നുകൂടി ആവേശക്കമ്മിറ്റിക്കാർ മനസിലാക്കണം.