- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ഒടുവിൽ മോദിയുടെ ഇടപെടൽ; ജനവികാരം അളക്കാൻ ഉന്നതതല സംഘം കേരളത്തിൽ രഹസ്യസന്ദർശനത്തിന്; കലാപ സാധ്യതയും പൊലീസ് തേർവാഴ്ചയും അടങ്ങിയ റിപ്പോർട്ട് നിൽകിയാൽ റിവ്യൂ ഹർജി വരുമ്പോൾ കേന്ദ്രം നിലപാട് അറിയിക്കും; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭക്തർക്ക് പുത്തൻ പ്രതീക്ഷ നൽകി കേന്ദ്ര നീക്കം
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകിയ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ നേരത്തെ തന്നെ വ്യക്തമാക്കയിരുന്നു. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മൽഹോത്രയുടെ വിധിയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മാനിക്കാതെയാണ് കോടതി വിധി. സ്ത്രീകൾ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീപ്രവേശനുണ്ടായാൽ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികൾ ചിന്തിക്കുന്നുണ്ട്. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോർണി ജനറൽ വിശദീകരിച്ചിരുന്നു. വേണുഗോപാലിന്റെ നിലപാടിലേക്ക് മാറാൻ കേന്ദ്രവും ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ജനവികാരം മാനിക്കണം. ഇന്ദു മൽഹോത്രയുടെ വിധിയാണ് ഞാൻ സ്വാഗതം ചെയ്യുന്നതെന്ന വേണുഗോപാലിന്റെ നിലപാടിലേക്ക് കേന്ദ്ര സർക്കാരും മാറുകയാണ്. യുവതീ പ്രവേശന കേസിൽ കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തതയുള്ള നിലപാട് എടുത്തിരുന്നില്ല. എന്നാൽ ഭക്തരുടെ പ്രതിഷേധം മനസ്സിലാക്കി നില
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നൽകിയ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ നേരത്തെ തന്നെ വ്യക്തമാക്കയിരുന്നു. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മൽഹോത്രയുടെ വിധിയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മാനിക്കാതെയാണ് കോടതി വിധി. സ്ത്രീകൾ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീപ്രവേശനുണ്ടായാൽ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികൾ ചിന്തിക്കുന്നുണ്ട്. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോർണി ജനറൽ വിശദീകരിച്ചിരുന്നു. വേണുഗോപാലിന്റെ നിലപാടിലേക്ക് മാറാൻ കേന്ദ്രവും ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്.
ജനവികാരം മാനിക്കണം. ഇന്ദു മൽഹോത്രയുടെ വിധിയാണ് ഞാൻ സ്വാഗതം ചെയ്യുന്നതെന്ന വേണുഗോപാലിന്റെ നിലപാടിലേക്ക് കേന്ദ്ര സർക്കാരും മാറുകയാണ്. യുവതീ പ്രവേശന കേസിൽ കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തതയുള്ള നിലപാട് എടുത്തിരുന്നില്ല. എന്നാൽ ഭക്തരുടെ പ്രതിഷേധം മനസ്സിലാക്കി നിലപാട് മാറ്റുകയാണ് മോദി സർക്കാർ. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാടാകും ഇനി കോടതിയിൽ കേന്ദ്രം എടുക്കുക. യുവതീ പ്രവേശനത്തിലെ വിഷയങ്ങൾ പഠിക്കാൻ സംഘത്തേയും നിയോഗിച്ചു. അതീവ നിർണ്ണായക നീക്കങ്ങളാണ് വിഷയത്തിൽ മോദി സർക്കാർ നടത്തുന്നത്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും കർണ്ണാടകയിലേയും വിശ്വാസികളുടെ വികാരം മാനിച്ചാണ് ഇത്.
ഇതിന്റെ ഭാഗമായി യുവതീപ്രവേശം സംബന്ധിച്ച ശബരിമലയിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച രഹസ്യ സംഘം കേരളത്തിൽ എത്തി. ഇന്നലെ രാത്രിയോടെ കോട്ടയത്ത് എത്തിയ സംഘാംഗങ്ങൾ ഇന്നു എരുമേലി വഴി പമ്പയിൽ എത്തും. ഇന്നോ നാളെയോ സംഘം സന്നിധാനത്തെത്തി വിവരങ്ങൾ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഉദ്യോഗസ്ഥർ നൽകും. ഇത് സുപ്രീംകോടതിയിൽ റിവ്യൂ ഹർജി പരിഗണനയക്ക് വരുമ്പോൾ റിപ്പോർട്ടായി കേന്ദ്രം നൽകും. സ്ത്രീ പ്രവേശനം അനുവദിച്ച വിധിയിൽ പുനപരിശോധന വേണമെന്നും ആവശ്യപ്പെടും. ബിജെപി ദേശീയ ്അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുമ്പോഴാണ് കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം.
കേന്ദ്ര സർക്കാരിലെ മുതിർന്ന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിവിധ വകുപ്പുകളിലെ പത്തോളം ഉദ്യോഗസ്ഥരുണ്ട്. ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതി, യുവതീപ്രവേശത്തിനെതിരായ പ്രതിഷേധം, ഇതു മൂലമുള്ള ക്രമസമാധാന പ്രശ്‌നങ്ങൾ, അതു നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടിക്രമങ്ങൾ, കലാപ സാധ്യത എന്നിവ സംബന്ധിച്ചു ഉദ്യോഗസ്ഥ സംഘം കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകുമെന്നാണു സൂചന. കോട്ടയത്ത് എത്തുന്ന വിവരം ജില്ലാ കലക്ടറെയും അറിയിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് നൽകുമെന്നാണു സൂചന. അതീവ രഹസ്യമായി നടത്തുന്ന ഈ നീക്കം കേരള സർക്കാരിനേയും വെട്ടിലാക്കും. പന്തളം കൊട്ടാരത്തിലും തന്ത്രിയുടെ അടുത്തുമെല്ലാം കേന്ദ്ര സംഘമെത്തും. ശബരിമല വിധിയിലെ പൊരുത്തക്കേടുകളും മനസ്സിലാക്കും.
ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യതിപൂജമണ്ഡലപൂജാ സമ്മേളനം ശിവഗിരിയിൽ ഇന്നു വൈകിട്ട് നാലിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണു മുഖ്യാതിഥി. ഈ ചടങ്ങിൽ ശബരിമലയിലെ പാർട്ടി നിലപാട് അമിത് ഷാ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇന്നു രാവിലെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തുന്ന അമിത് ഷാ അവിടെ ജില്ലാ കമ്മിറ്റി ഓഫിസിനായി നിർമ്മിച്ച മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 നാണ് ചടങ്ങ്. പിണറായിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ ഉത്തമന്റെയും മകൻ രമിത്തിന്റെയും വീട് സന്ദർശിച്ച ശേഷം തിരുവനന്തപുരത്തേക്കു തിരിക്കും.
മൂന്നിന് തിരുവനന്തപുരത്തു നിന്നു ഹെലികോപ്ടറിലാണ് അമിത് ഷാ ശിവഗിരിയിലെത്തുക. ചടങ്ങിനു ശേഷം തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന അദ്ദേഹം ബിജെപി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും. രാത്രി തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ ഒൻപതിനു ന്യൂഡൽഹിക്കു മടങ്ങും. സംസ്ഥാന നേതാക്കളുമായുള്ള ചർച്ചയാകും നിർണ്ണായകം. ശബരിമലയിലെ പ്രക്ഷോഭം ഏത് രീതിയിലേക്ക് കൊണ്ടു പോകണമെന്ന നിർദ്ദേശം അമിത് ഷാ നൽകും. ശബരിമലയിൽ പാർട്ടിക്കുണ്ടായ നേട്ടം അമിത് ഷായും തിരിച്ചറിഞ്ഞിട്ടുണ്ട്.