- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയം വന്നപ്പോൾ അയ്യപ്പന് സ്വൈരം കിട്ടുമെന്ന് കരുതി; വേദനതീർത്ത് അടിച്ചുകലങ്ങി ഒഴുകിയത് അപമാനിതയായ പമ്പ; അയ്യപ്പന്റെ മനോഹരമായ ആരണ്യപ്രദേശത്തെയും ആന, പുലി എന്നിവയെയും വെറുതേ വിടുക; രാഷ്ട്രീയം കളിക്കാനും മത്സരിക്കാനുമുള്ള സ്ഥലമല്ല അത്; ശബരിമലയിൽ ആണുങ്ങളും കയറരുതെന്ന അപേക്ഷയാണ് തനിക്കുള്ളതെന്ന് സുഗതകുമാരി; മലയാളത്തിന്റെ പ്രിയ കവയത്രിയുടെ വാക്കുകൾ വൈറലാകുമ്പോൾ
തിരുവനന്തപുരം: പരിസ്ഥിതിവാദിയെന്നനിലയിൽ ശബരിമലയിൽ ആണുങ്ങളും കയറരുതെന്ന അപേക്ഷയാണ് തനിക്കുള്ളതെന്ന് സുഗതകുമാരി. കേരളസർവകലാശാലയുടെ പ്രഥമ ഒ.എൻ.വി. പുരസ്‌കാരം സ്വീകരിച്ചശേഷം മറുപടി പറയുകയായിരുന്നു സുഗതകുമാരി. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അയ്യപ്പന്റെ മനോഹരമായ ആരണ്യപ്രദേശത്തെയും ആന, പുലി എന്നിവയെയും വെറുതേ വിടുക. രാഷ്ട്രീയം കളിക്കാനും മത്സരിക്കാനുമുള്ള സ്ഥലമല്ല അത്. പമ്പയിൽ പ്രളയംവന്നപ്പോൾ അയ്യപ്പന് സ്വൈരംകിട്ടുമെന്ന് കരുതി. അപമാനിതയായ പമ്പ വേദനതീർത്ത് അടിച്ചുകലങ്ങി ഒഴുകിയപ്പോൾ അയ്യപ്പന് സന്തോഷമായിരിക്കുമെന്ന് ഞാൻ പറഞ്ഞു. ശബരിമലയിൽ ആണിന്റെയും പെണ്ണിന്റെയും വിശ്വാസിയുടെയും ചോര വീഴരുത്. ഇത് എന്റെ മാത്രമല്ല കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ വിശ്വാസികളുടെയും ഭക്തരുടെയും അഭിപ്രായമാണെന്നും സുഗതകുമാരി പറഞ്ഞു. ഈ വാക്കുകളാണ് മലയാളികൾ ഇപ്പോൾ ചർച്ചയാക്കുന്നത്. മണ്ണുമാന്തി, നവകേരള സൃഷ്ടിക്കുള്ള ഉപകരണമാകരുത്. ഭൂമിയും കുന്നും തിരിച്ചടിക്കുകയാണ്. കടലും കലിതുള്ളി. പ്രകൃതിയോട് നിർദാക്ഷിണ്യം കാട്ട
തിരുവനന്തപുരം: പരിസ്ഥിതിവാദിയെന്നനിലയിൽ ശബരിമലയിൽ ആണുങ്ങളും കയറരുതെന്ന അപേക്ഷയാണ് തനിക്കുള്ളതെന്ന് സുഗതകുമാരി. കേരളസർവകലാശാലയുടെ പ്രഥമ ഒ.എൻ.വി. പുരസ്‌കാരം സ്വീകരിച്ചശേഷം മറുപടി പറയുകയായിരുന്നു സുഗതകുമാരി. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
അയ്യപ്പന്റെ മനോഹരമായ ആരണ്യപ്രദേശത്തെയും ആന, പുലി എന്നിവയെയും വെറുതേ വിടുക. രാഷ്ട്രീയം കളിക്കാനും മത്സരിക്കാനുമുള്ള സ്ഥലമല്ല അത്. പമ്പയിൽ പ്രളയംവന്നപ്പോൾ അയ്യപ്പന് സ്വൈരംകിട്ടുമെന്ന് കരുതി. അപമാനിതയായ പമ്പ വേദനതീർത്ത് അടിച്ചുകലങ്ങി ഒഴുകിയപ്പോൾ അയ്യപ്പന് സന്തോഷമായിരിക്കുമെന്ന് ഞാൻ പറഞ്ഞു. ശബരിമലയിൽ ആണിന്റെയും പെണ്ണിന്റെയും വിശ്വാസിയുടെയും ചോര വീഴരുത്. ഇത് എന്റെ മാത്രമല്ല കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ വിശ്വാസികളുടെയും ഭക്തരുടെയും അഭിപ്രായമാണെന്നും സുഗതകുമാരി പറഞ്ഞു. ഈ വാക്കുകളാണ് മലയാളികൾ ഇപ്പോൾ ചർച്ചയാക്കുന്നത്.
മണ്ണുമാന്തി, നവകേരള സൃഷ്ടിക്കുള്ള ഉപകരണമാകരുത്. ഭൂമിയും കുന്നും തിരിച്ചടിക്കുകയാണ്. കടലും കലിതുള്ളി. പ്രകൃതിയോട് നിർദാക്ഷിണ്യം കാട്ടിയ ക്രൂരതയ്ക്കുള്ള മറുപടിയായി ഇവയെ കാണണം. ഒ.എൻ.വി.യുടെ പേരിലുള്ള സർവകലാശാലയുടെ ആദ്യപുരസ്‌കാരം എനിക്കേ തരാൻ പറ്റൂ. ഇത് അഹങ്കാരമല്ല. ഭക്തികൊണ്ടുള്ള ഉറപ്പാണ്. എന്റെ ഭ്രാന്തമായ പ്രവർത്തനങ്ങൾക്ക് ഒ.എൻ.വി. എതിരുനിന്നില്ല. പകരം കൂടുതൽ ആവേശം പകർന്നു. അദ്ദേഹത്തോട് ഭക്തിയും വിശ്വാസവും കടപ്പാടുമുണ്ടെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം നൂറുവട്ടം ലഭിച്ചിട്ടുണ്ടെന്നും സുഗതകുമാരി പറഞ്ഞു.
അയ്യപ്പൻ എന്ന യുവസന്ന്യാസിയെയും ആ മനോഹരമായ അരണ്യപ്രദേശത്തെയും വെറുതെവിടുക. അപമാനിതയായ, മലിനയായ പുണ്യനദി പമ്പ തിരിച്ചടിച്ചത് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാം കണ്ടതാണ്. വലിയ കുന്നുകൾ ഇടിച്ചുനിരത്തുന്ന ജെസിബിയാണ് ഇന്ന് കേരളത്തിന്റെ മുഖമുദ്ര. നവകേരളത്തിന്റെ മുദ്ര ജെസിബി ആകരുതേയെന്ന് പ്രാർത്ഥിക്കുന്നെന്നും സുഗതകുമാരി പറഞ്ഞു. സാമൂഹികരംഗത്തും സാഹിത്യരംഗത്തും സുഗതകുമാരി നടത്തുന്ന ശക്തമായ ഇടപെടലുകളുടെ അംഗീകാരമായാണ് 2018 ലെ ഒ.എൻ.വി പുരസ്‌കാരം സുഗതകുമാരിക്ക് സമർപ്പിക്കുന്നതെന്ന് കേരള സർലകലാശാല പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഈ ചടങ്ങിലാണ് സുഗതകുമാരി വിശ്വാസത്തിൽ പരിസ്ഥിതിയേയും കലർത്തി ശബരിമലയിൽ പ്രതികരണം നടത്തിയത്.
ശബരിമല സ്ത്രീ വിഷയത്തിൽ സുഗതകുമാരി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആറന്മുളയിലും മറ്റും പൈതൃകം ഉറപ്പാക്കാനുള്ള സമരത്തിന്റെ മുന്നിൽ സുഗതകുമാരിയുണ്ടായിരുന്നു. ശബരിമലയിൽ തുറന്നു സംസാരിക്കുമ്പോൾ അതിലേക്ക് വിശ്വാസം കൊണ്ടു വരുന്നില്ല. എന്നാൽ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിലൂടെ തന്റെ മനസ്സ് ചർച്ചയാക്കുകയാണ് എഴുത്തുകാരി ചെയ്യുന്നത്. ഏറെ അർത്ഥതലങ്ങളുള്ള ഈ പ്രസ്താവന അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയുമാണ്. വെറുമൊരു വാക്കായല്ല.. നിരവധി സന്ദേശമുള്ള വാക്കുകളായാണ് ഇതിനെ വിലയിരുത്തുന്നത്.