- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗനീതിയുടെ പ്രശ്‌നമാണിതെന്നു തോന്നുന്നില്ല; മദ്യം, സ്ത്രീധനം തുടങ്ങിയ കാര്യങ്ങളിൽ എന്തു ലിംഗനീതിയാണിവിടെ നടക്കുന്നതെന്ന ചോദ്യവുമായി സുഗതകുമാരി; 'ലിംഗനീതി' എന്ന പദത്തിലൂടെ 'ലിംഗമുള്ളവർക്കുള്ള നീതി 'എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നതെന്ന ട്രോളുമായി സുഗതകുമാരിയെ വിമർശിച്ച് കെ ആർ മീര; ശബരിമലയിലെ സ്ത്രീ പ്രവേശന തർക്കം വനിതാ എഴുത്തുകാർ ചർച്ചയാക്കുമ്പോൾ
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കവി സുഗതകുമാരിയുടെ പ്രസ്താവനയെ കളിയാക്കി പ്രമുഖ എഴുത്തുകാരി കെ ആർ മീര രംഗത്ത്. ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമായാൽ ലിംഗനീതി ഉറപ്പാക്കാനാവില്ലെന്നായിരുന്നു സുഗതകുമാരി പ്രതികരിച്ചത്. ശബരിമല പ്രവേശനം സാധ്യമായാൽ ഇവിടുത്തെ സ്ത്രീകളുടെ പദവി ഉയരുമോ എന്നും കേരളത്തിൽ സ്ത്രീകൾക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലേ എന്നും സുഗതകുമാരി പ്രതികരിച്ചിരുന്നു. ഇതിനി പിന്നാലെയാണ് വിമർശനവുമായി കെ ആർ മീര രംഗത്തെത്തിയത്. യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരി. 'ലിംഗനീതി' എന്ന പദത്തിലൂടെ 'ലിംഗമുള്ളവർക്കുള്ള നീതി ' എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?, എന്നാണ് കെ ആർ മീര ഫേസ്‌ബുക്കിൽ കുറിച്ചു. ശബരിമലയ്ക്ക് താങ്ങാനാകാത്തത്ര ആളുകളാണ് അങ്ങോട്ട് പോകുന്നതെന്നും ഇനിയും ലക്ഷകണക്കിന് സ്ത്രീകളെക്കൂടെ കൊണ്ടുപോകാനാണോ ഉദ്ദേശമെന്നും സുഗതകുമാരി ചോദിച്ചിരുന്നു. ഇത് ലിംഗ നീതിയുടെ പ്രശ്നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കിൽ അതിലും
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കവി സുഗതകുമാരിയുടെ പ്രസ്താവനയെ കളിയാക്കി പ്രമുഖ എഴുത്തുകാരി കെ ആർ മീര രംഗത്ത്. ശബരിമലയിൽ സ്ത്രീപ്രവേശനം സാധ്യമായാൽ ലിംഗനീതി ഉറപ്പാക്കാനാവില്ലെന്നായിരുന്നു സുഗതകുമാരി പ്രതികരിച്ചത്. ശബരിമല പ്രവേശനം സാധ്യമായാൽ ഇവിടുത്തെ സ്ത്രീകളുടെ പദവി ഉയരുമോ എന്നും കേരളത്തിൽ സ്ത്രീകൾക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലേ എന്നും സുഗതകുമാരി പ്രതികരിച്ചിരുന്നു. ഇതിനി പിന്നാലെയാണ് വിമർശനവുമായി കെ ആർ മീര രംഗത്തെത്തിയത്. യുവതികൾ ശബരിമലയിൽ പ്രവേശിച്ചാൽ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരി. 'ലിംഗനീതി' എന്ന പദത്തിലൂടെ 'ലിംഗമുള്ളവർക്കുള്ള നീതി ' എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?, എന്നാണ് കെ ആർ മീര ഫേസ്‌ബുക്കിൽ കുറിച്ചു.
ശബരിമലയ്ക്ക് താങ്ങാനാകാത്തത്ര ആളുകളാണ് അങ്ങോട്ട് പോകുന്നതെന്നും ഇനിയും ലക്ഷകണക്കിന് സ്ത്രീകളെക്കൂടെ കൊണ്ടുപോകാനാണോ ഉദ്ദേശമെന്നും സുഗതകുമാരി ചോദിച്ചിരുന്നു. ഇത് ലിംഗ നീതിയുടെ പ്രശ്നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കിൽ അതിലും വലിയ പ്രശ്നങ്ങൾ ഇവിടെയുണ്ടെന്നും സുഗതകുമാരി പറഞ്ഞിരുന്നു. മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു ഈ അഭിപ്രായപ്രകടനം. ഇതിനെയാണ് കെ ആർ മീര ചോദ്യം ചെയ്യുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന നിലപാടുകാരിയാണ് കെ ആർ മീര. ഇതുമായി ബന്ധപ്പെട്ട് കൈരളി ടിവിയിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ പങ്കെടുത്ത ചർച്ചയിലും മീര പങ്കെടുത്തിരുന്നു. പരിസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്ന സുഗതകുമാരി പാരമ്പര്യവാദിയാണ്. സുഗതകുമാരിയുടെ മനസ്സ് സ്ത്രീ പ്രവേശനത്തിന് എതിരാണെന്നാണ് വിലയിരുത്തൽ.
മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റിലും സുഗതകുമാരി പരോക്ഷമായി പങ്കുവച്ചത് ഈ സൂചനയാണ്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷത്തിനൊപ്പം നീങ്ങാൻ ആഗ്രഹിക്കുന്ന കെ ആർ മീര സുഗതകുമാരിയെ കടന്നാക്രമിക്കുന്നത്. ആറന്മുള സമരത്തിൽ പരിവാറിനൊപ്പം നിലയുറപ്പിച്ച വ്യക്തിയാണ് സുഗതകുമാരി. ആറന്മുള വിമാനത്താവളം സ്വപ്‌നമായി മാറിയതും സുഗതകുമാരി കുമ്മനം രാജശേഖരനൊപ്പം സമരത്തിനിറങ്ങിയതായിരുന്നു. കുമ്മനവുമായി അടുപ്പമുള്ള സുഗതകുമാരി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമെന്ന് പലരും കണക്ക് കൂട്ടുകയും ചെയ്തു. അതുണ്ടായില്ല. അതിനിടെയാണ് പരോക്ഷ സൂചനയുമായി സുഗതകുമാരി എത്തിയത്. ഇനി പരസ്യ നിലപാട് എടുത്താൽ ഇടതുപക്ഷത്തെ സഹയാത്രികർ സുഗതകുമാരിക്കെതിരെ രംഗത്ത് വരും. ഇതിന്റെ സൂചനയാണ് ഏറ്റവും ജനകീയയായ വനിതാ നോവലിസ്റ്റിലൂടെ ഇടതുപക്ഷം ചെയ്യുന്നതും.
ശബരിമലയിലെ സ്ത്രീപ്രവേശം കൊണ്ട് ലിംഗനീതി ഉറപ്പാവില്ലെന്നാണ് സുഗതകുമാരി പ്രതികരിച്ചത്. സർക്കാർ എല്ലാവരേയും വിളിച്ച് ക്ഷമാപൂർവം സമവായത്തിന്റെ ഭാഷയിൽ ചർച്ചനടത്തണം. വൻതോതിലുള്ള പൊലീസ് വിന്യാസം ശബരിമലയിൽ ഒരിക്കലും സംഭവിക്കരുതാത്തതാണ്. ചർച്ചകൾ അത്യാവശ്യമാണ്. പ്രശ്‌നം ചെറുതല്ല, അതികഠിനമാണെന്നും മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞു. ശബരിമല ഒരിക്കലും ഒരു യുദ്ധഭൂമിയാകരുത്. അവിടെ ചോര വീഴരുത്. ആയിരക്കണക്കിന് പൊലീസുകാർ, സമരക്കാർ..ഇതൊന്നും ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. ശബരിമലയിൽ പ്രവേശിച്ചാൽ സ്ത്രീകളുടെ പദവി ഉയരുമോ ? സ്ത്രീകൾക്കു കേരളത്തിൽ വേറെ പ്രശ്‌നങ്ങളില്ലേ ? സുപ്രീംകോടതി എന്തെല്ലാം നിയമങ്ങൾ കൊണ്ടു വന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചോ ? ശബരിമല എന്നു പറയുന്നത് ഒരു ചെറിയ മലയാണ്. അതൊരു കടുവാ സംരക്ഷണ കേന്ദ്രമാണ്. നിരവധി ആനകളും പുലികളുമൊക്കെയുള്ള ഒരു വനപ്രദേശം.
അയ്യപ്പന്റെ പൂങ്കാവനമാണത്. എന്തിനാണ് ഇനിയുമവിടെ നിരവധി ശൗചാലയങ്ങളും താമസസ്ഥലങ്ങളും നിർമ്മിക്കുന്നത്. സമവായത്തിന്റെ ഭാഷ സ്വീകരിച്ചു കൂടെ എല്ലാവർക്കും ? സമാധാനത്തിന്റേയും ക്ഷമയുടേയും പാത സ്വീകരിച്ച് ഈ പ്രശ്‌നം പരിഹരിക്കണം. ശബരിമലയ്ക്കു താങ്ങാനാകാത്തതിലും അധികം കോടിക്കണക്കിനാളുകളാണ് അവിടേക്കു പോകുന്നത്. പുരുഷന്മാരേയും അവിടെ നിയന്ത്രിക്കണം. ശബരിമലയെ ഒരു മഹാനഗരമാക്കാനാണോ ഉദ്ദേശിക്കുന്നത് ?. ലിംഗനീതിയുടെ പ്രശ്‌നമാണിതെന്നു തോന്നുന്നില്ല. മദ്യം, സ്ത്രീധനം തുടങ്ങിയ കാര്യങ്ങളിൽ എന്തു ലിംഗനീതിയാണിവിടെ നടക്കുന്നത്. ? സ്ത്രീകൾക്കെതിരെ എത്ര അക്രമങ്ങളാണ് നടക്കുന്നത് ?.
ഒരു അമ്പലത്തിൽ കയറിയാൽ സ്ത്രീകൾക്കു വലിയ പദവി കിട്ടില്ല. സ്ത്രീകളും പുരുഷന്മാരും ശബരിമലയിലേക്ക് പോകാതിരിക്കുന്നതാണ് ഭേദം. കോടതിയോടു കുറച്ചു സമയം ചോദിക്കാൻ സർക്കാരിനു സാധിക്കില്ലേയെന്നും സുഗതകുമാരി മനോരമ ന്യൂസ് കൗണ്ടർപോയിന്റിൽ പറഞ്ഞിരുന്നു.