- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ ദർശനത്തിനെത്തിയത് 52 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ; അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തിൽ ഭയന്നുപോയ തൃശൂർ സ്വദേശിനിയെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രാഥമിക ശുശ്രൂഷകൾ നേടിയ ഇവർ പ്രതിഷേധിച്ച അയ്യപ്പ ഭക്തർക്ക് നടുവിലൂടെ തന്നെ സന്നിധാനത്തെത്തി അയ്യപ്പനെ തൊഴുതു വണങ്ങി: കുഞ്ഞിന്റെ ചോറൂണിനെത്തിയ തങ്ങൾക്ക് നേരെ കയ്യേറ്റമുണ്ടായതായി തൃശൂർ സ്വദേശിനിയുടെ ഭർത്താവ് രവി
സന്നിധാനം: അയ്യപ്പ ഭക്തർ പ്രതിഷേധം നടത്തിയത് 52 വയസ്സുള്ള തൃശൂർ സ്വദേശിനിയുടെ നേർക്ക്. ഭക്തരുടെ നാമജപ പ്രതിഷേധത്തിൽ ഭയന്നു പോയ ഇവരെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇവർ ഇപ്പോൾ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സുഗമമായ അയ്യപ്പ ദർശനത്തിന് പ്രതിഷേധിച്ച ഭക്തർ തന്നെ ഇവർക്ക് വഴിയൊരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇവർ ഇപ്പോൾ 18-ാം പടിക്ക് അടുത്തെത്തിയിരിക്കുകയാണ്. പ്രതിഷേധിച്ച ഭക്തർ തന്നെ പരപ്‌സപരം കൈകോർത്ത് പിടിച്ച് ഇവർക്ക് സന്നിധാനത്തേക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇരുവരം ഇരുമുടിക്കെട്ടില്ലാതെയാണ് ശബരിമലയിലെത്തിയത്. കുഞ്ഞിന്റെ ചോറൂണിനായാണ് അവർ ശബരിമലയിലെത്തിയതെന്ന് തൃശൂർ സ്വദേശിനിയായ സ്ത്രീയുടെ ഭർത്താവ് രവി പറഞ്ഞു. തങ്ങൾക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവർ ഇപ്പോൾ പതിനെട്ടാം പടി കയറി അയ്യപ്പ സന്നിധിയിൽ എത്തിയിരിക്കുകയാണ്. വലിയ തോതിൽ പ്രതിഷേധം ുണ്ടായതിനെ തുടർന്ന് ആർഎസ്എസ് നേതാക്കളും ഇവിടെ എത്തിയിട്ടുണ്ട്.
സന്നിധാനം: അയ്യപ്പ ഭക്തർ പ്രതിഷേധം നടത്തിയത് 52 വയസ്സുള്ള തൃശൂർ സ്വദേശിനിയുടെ നേർക്ക്. ഭക്തരുടെ നാമജപ പ്രതിഷേധത്തിൽ ഭയന്നു പോയ ഇവരെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇവർ ഇപ്പോൾ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സുഗമമായ അയ്യപ്പ ദർശനത്തിന് പ്രതിഷേധിച്ച ഭക്തർ തന്നെ ഇവർക്ക് വഴിയൊരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇവർ ഇപ്പോൾ 18-ാം പടിക്ക് അടുത്തെത്തിയിരിക്കുകയാണ്.
പ്രതിഷേധിച്ച ഭക്തർ തന്നെ പരപ്‌സപരം കൈകോർത്ത് പിടിച്ച് ഇവർക്ക് സന്നിധാനത്തേക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇരുവരം ഇരുമുടിക്കെട്ടില്ലാതെയാണ് ശബരിമലയിലെത്തിയത്. കുഞ്ഞിന്റെ ചോറൂണിനായാണ് അവർ ശബരിമലയിലെത്തിയതെന്ന് തൃശൂർ സ്വദേശിനിയായ സ്ത്രീയുടെ ഭർത്താവ് രവി പറഞ്ഞു. തങ്ങൾക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവർ ഇപ്പോൾ പതിനെട്ടാം പടി കയറി അയ്യപ്പ സന്നിധിയിൽ എത്തിയിരിക്കുകയാണ്.
വലിയ തോതിൽ പ്രതിഷേധം ുണ്ടായതിനെ തുടർന്ന് ആർഎസ്എസ് നേതാക്കളും ഇവിടെ എത്തിയിട്ടുണ്ട്. ഇരുവരും ഇരുമുടിക്കെട്ടില്ലാതെ വന്നതാണ് ഭക്തർക്കിടയിൽ സംശയത്തിന് ഇടവെച്ചത്. ഇതോടെയാണ് ഇവർക്ക് 50 വയസ്സിൽ താഴെയാകാം പ്രായമെന്ന് ഭക്തർ സംശയിച്ചതും. ഇതേ തുടർന്ന് വലിയ നടപ്പന്തലിന് താഴെ വൻ പ്രതിഷേധവും നാമജപവുമായി ഭക്തർ ഓടിക്കൂടുക ആയിരുന്നു. വാക്കേറ്റവും ശരണം വിളികളും ശക്തമായതോടെ സ്ഥിതി ശാന്തമാക്കാൻ പൊലീസും പാടുപെട്ടു.
ഇവർക്ക് 50 വയസ്സിൽ താഴെയാണെങ്കിൽ മല ചവിട്ടാൻ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ഭക്തർ ഓടിക്കൂടിയത്. കണ്ടാൽ ഇവർക്ക് 50 വയസ് തോന്നിക്കില്ലെന്ന് പറഞ്ഞാണ് ആചാര ലംഘനം നടക്കുമോ എന്ന് പേടിച്ച് ഭക്കതർ ഓടിക്കൂടിയത്. അതേസമയം പൊലീസ് ഇവരുടെ ആധാർ കാർഡ് പരിശോധിച്ച് 50 വയസ് ഉണ്ടെന്ന് ഉറപ്പിച്ചു. ഇവരുടെ പ്രായം സംബന്ധിച്ച് വ്യക്തത വരുത്തിയാൽ മാത്രമേ കയറ്റി വിടൂ എന്ന നിലപാടിലാണ് ഭക്തർ. ഇതോടെ സ്ഥിതി ഗതികൾ ശാന്തമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ ഭക്തർ ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇവർക്ക് അയ്യപ്പ ദർശനത്തിനുള്ള വഴിയൊരുങ്ങിയത്.
പ്രതിഷേധിച്ച ഭക്തർ തന്നെ പരസ്പരം കൈകൾ കോർത്തു പിടിച്ച് ഇവർക്ക് സന്നിധാനത്തേക്കുള്ള വഴിയൊരുക്കി. കൈകൾ കൂപ്പി അയ്യപ്പ മന്ത്രം ജപിച്ചു കൊണ്ടാണ് പ്രതിഷേധിച്ച അയ്യപ്പ ഭക്തർക്ക് നടുവിലൂടെ ഇവർ സന്നിധാനത്തേക്ക് നടന്നത്. സന്നിധാനത്തും ഇവർക്ക് അയ്യപ്പനെ കണ്ടു വണങ്ങാനും സുഗമമായ സാഹചര്യമാണ് ഉണ്ടായത്. രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ഏകദേശം ഏഴ് മണി വരെ സന്നിധാനത്ത് സ്ഥിതി ശാന്തമായിരുന്നു. ഇതിന് ശേഷം ഒരു സ്ത്രീ എത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. നേരത്തെ, ദർശനത്തിനെത്തിയ യുവതിയും കുടുംബത്തെയും കൂടാതെ ആറ് ആന്ധ്ര സ്വദേശിനികളും ദർശനം നടത്താതെ മടങ്ങിയിരുന്നു.