- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ നടപ്പന്തലിലെ കൂട്ടം കൂടിയുള്ള ശരണം വിളി നിയമ വിരുദ്ധമെന്ന് നിലപാട് എടുത്ത് എസ് പി പ്രതീഷ് കുമാർ; ശബരിമലയിലെ തീർത്ഥാടകരുടെ അറസ്റ്റ് ചരിത്രത്തിൽ ആദ്യം; അമ്പതോളം പേർക്കെതിരായ നടപടി നെയ്യഭിഷേകത്തിന് അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ച്; കസ്റ്റഡിയിൽ എടുത്തവരുമായി എസ് പി പമ്പയിലേക്ക്; പൂങ്കാവനത്ത് എങ്ങും സുരക്ഷ അതിശക്തം; നിലയ്ക്കലിലും കനത്ത ജാഗ്രത; ശബരിമല തീർത്ഥാടനത്തിൽ പ്രതിസന്ധി രൂക്ഷമാക്കി പൊലീസ് നടപടി
സന്നിധാനം: ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ പ്രതിഷേധം നടത്തിയ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നടയടക്കുന്നതിന് തൊട്ടമുമ്പാണ് വലിയ നടപ്പന്തലിൽ അപ്രതീക്ഷിതമായി നാമജപം നടത്തി പ്രതിഷേധം നടത്തിയത്. അമ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് അറസ്റ്റ്. നെയ്യഭിഷേകം ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിയാണ് ഭക്തരെ അറസ്റ്റ് ചെയ്തത്. വലിയ നടപ്പന്തലിലെ കൂട്ടം കൂടിയുള്ള ശരണം വിളി നിയമ വിരുദ്ധമെന്ന് നിലപാട് എടുത്തത് എസ് പി പ്രതീഷ് കുമാർ ആയിരുന്നു. ഡിജിപി അടക്കമുള്ളവരോട് സംസാരിച്ചായിരുന്നു നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് അറസ്റ്റ് നടന്നത്. ശബരിമലയിലെ തീർത്ഥാടകരുടെ അറസ്റ്റ് ചരിത്രത്തിൽ ആദ്യമാണ്. മോഷ്ടാക്കളേയും മറ്റുമാണ് സാധാരണ ഇവിടെ അറസ്റ്റ് ചെയ്യാറുള്ളത്. അമ്പതോളം പേർക്കെതിരായ നടപടി നെയ്യഭിഷേകത്തിന് അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചാണ്. ഇതെല്ലാം പൊലീസ് നടപടിയെ കൂടുതൽ വിവാദങ്ങളിലേക്ക് എത്തിക്കാൻ ഇട നൽകും. നിരോനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് പ്രതിഷേധം നി
സന്നിധാനം: ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ പ്രതിഷേധം നടത്തിയ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നടയടക്കുന്നതിന് തൊട്ടമുമ്പാണ് വലിയ നടപ്പന്തലിൽ അപ്രതീക്ഷിതമായി നാമജപം നടത്തി പ്രതിഷേധം നടത്തിയത്. അമ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് അറസ്റ്റ്. നെയ്യഭിഷേകം ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം തള്ളിയാണ് ഭക്തരെ അറസ്റ്റ് ചെയ്തത്.
വലിയ നടപ്പന്തലിലെ കൂട്ടം കൂടിയുള്ള ശരണം വിളി നിയമ വിരുദ്ധമെന്ന് നിലപാട് എടുത്തത് എസ് പി പ്രതീഷ് കുമാർ ആയിരുന്നു. ഡിജിപി അടക്കമുള്ളവരോട് സംസാരിച്ചായിരുന്നു നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് അറസ്റ്റ് നടന്നത്. ശബരിമലയിലെ തീർത്ഥാടകരുടെ അറസ്റ്റ് ചരിത്രത്തിൽ ആദ്യമാണ്. മോഷ്ടാക്കളേയും മറ്റുമാണ് സാധാരണ ഇവിടെ അറസ്റ്റ് ചെയ്യാറുള്ളത്. അമ്പതോളം പേർക്കെതിരായ നടപടി നെയ്യഭിഷേകത്തിന് അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചാണ്. ഇതെല്ലാം പൊലീസ് നടപടിയെ കൂടുതൽ വിവാദങ്ങളിലേക്ക് എത്തിക്കാൻ ഇട നൽകും.
നിരോനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പൊലീസ് നടപടി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘപരിവാർ,അയ്യപ്പ കർമ്മസമിതി നേതാക്കളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യാൻ നോക്കിയെങ്കിലും തങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കൂടുതൽ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഞങ്ങൾ പ്രതിഷേധം നടത്തുകയല്ല. തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകാനായി കൂടുതൽ പൊലീസിനെ പമ്പയിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്. സന്നിധാനത്തെ ആദ്യ അറസ്റ്റാണ് ഇത്.
ആദ്യം അറസ്റ്റിന് വഴങ്ങാമെന്ന് അറിയിച്ചെങ്കിലും നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. ഇതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് നടപടികലിലേക്ക് നീങ്ങിയത്. പൊലീസ് നടപടിയിൽ ഒരാൾക്ക് പരിക്കേറ്റുവെന്നും സൂചനയുണ്ട്. കട്ടപ്പനയിൽ നിന്ന് വന്ന അജേഷ് എന്നയാൾക്കാണ് പരിക്കേറ്റത്. നിലത്ത് വീണ് പരിക്കേറ്റതായാണ് വിവരം. ഇദ്ദേഹത്തെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമലയിലെ ഓരോ നീക്കവും മുഖ്യമന്ത്രിയും ഡിജിപിയും വീക്ഷിക്കുന്നുണ്ട്. ഇരുവരും കടുത്ത നിലപാട് എടുത്തതോടെയാണ് പ്രതീഷ് കുമാറിനെ ഭക്തരെ അറസ്റ്റ് ചെയ്യേണ്ടി വന്നത്.
മാളികപ്പുറത്ത് വിരിവയ്ക്കാൻ അനുവദിക്കാതെ പൊലീസ് ഭക്തരെ തടഞ്ഞിരുന്നു. നടപ്പന്തലിൽ വെള്ളമൊഴിച്ചു. ഇതോടെയാണ് ശബരിമലയിൽ നൂറുകണക്കിനു ഭക്തർ നാമജപ പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, മണ്ഡലകാലം ആരംഭിച്ച് ആദ്യ ഞായറാഴ്ചയായിട്ടും സന്നിധാനത്തു തിരക്കില്ല. വരിനിൽക്കാതെ പതിനെട്ടാംപടി ചവിട്ടാം. തീർത്ഥാടകരിൽ അധികവും ഇതരസംസ്ഥാനക്കാരാണ്. മലയാളികൾ കുറവാണ്. സുരക്ഷയിൽ പൊലീസ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ചെയ്യുന്നില്ലായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം നടന്നത്.