- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത തുണികൊണ്ട് വായമൂടി കെട്ടി മിണ്ടാവൃതവും ഉണ്ണാവൃതവും എടുത്ത് ഇരുമുടി കെട്ടുമായി നടി ഉഷ സന്നിധാനത്തിൽ; വായമൂടിയ തുണി അഴിച്ചത് ഭഗവാനെ കണ്ട ശേഷം; പ്രതിഷേധത്തിന്റെ അർത്ഥം തേടിയവരോട് അർത്ഥഗർഭമായ ചിരിമാത്രം മറുപടി നൽകി ചലച്ചിത്ര നടി; നാമജപ പ്രതിഷേധത്തിലും സജീവമായി; ഇന്നലെ ശബരിമലയിൽ ഏറ്റവും ശ്രദ്ധനേടിയത് ഉഷയുടെ ദർശനം
ശബരിമല: നടി ഉഷാ തെങ്ങിൻതൊടിയിൽ വായ് മൂടിക്കെട്ടി ശബരിമലദർശനം നടത്തി ശ്രദ്ധേയായി. ശബരിമലയിലെ നാമജപ യജ്ഞത്തിലും അവർ പങ്കെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവർ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്. ബസിൽ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദർശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു. അയ്യപ്പ സന്നിധിയിൽ വച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. അതിന് ശേഷമാണ് നാമജപത്തിൽ പങ്കെടുത്തത്. ഇങ്ങനെ ശബരിമല ദർശനം നടത്താനുള്ള കൃത്യമായ കാരണം പറഞ്ഞില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാൻ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്ന് മാത്രമാണ് മറുപടിയായി ഉഷ പറഞ്ഞത്. മൂന്നാം തവണയാണ് ശബരിമലയിൽ വരുന്നതെന്നും അവർ പറഞ്ഞു. മറ്റ് പ്രതികരണങ്ങൾക്ക് അവർ തയ്യാറായില്ല. വടക്കേ നടയിൽ രാത്രിയിൽ നടന്ന നാമ ജപത്തിലും അവർ സജീവമായിരുന്നു. ഇതോടെ സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിലും യുവതീ പ്രവേശന വിധിയിലും ഉള്ള പ്രതിഷേധമാണ് ഉഷാ തങ്ങിൻതൊടിയിൽ നടത്തി
ശബരിമല: നടി ഉഷാ തെങ്ങിൻതൊടിയിൽ വായ് മൂടിക്കെട്ടി ശബരിമലദർശനം നടത്തി ശ്രദ്ധേയായി. ശബരിമലയിലെ നാമജപ യജ്ഞത്തിലും അവർ പങ്കെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവർ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്. ബസിൽ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദർശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു. അയ്യപ്പ സന്നിധിയിൽ വച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. അതിന് ശേഷമാണ് നാമജപത്തിൽ പങ്കെടുത്തത്.
ഇങ്ങനെ ശബരിമല ദർശനം നടത്താനുള്ള കൃത്യമായ കാരണം പറഞ്ഞില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാൻ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്ന് മാത്രമാണ് മറുപടിയായി ഉഷ പറഞ്ഞത്. മൂന്നാം തവണയാണ് ശബരിമലയിൽ വരുന്നതെന്നും അവർ പറഞ്ഞു. മറ്റ് പ്രതികരണങ്ങൾക്ക് അവർ തയ്യാറായില്ല. വടക്കേ നടയിൽ രാത്രിയിൽ നടന്ന നാമ ജപത്തിലും അവർ സജീവമായിരുന്നു. ഇതോടെ സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിലും യുവതീ പ്രവേശന വിധിയിലും ഉള്ള പ്രതിഷേധമാണ് ഉഷാ തങ്ങിൻതൊടിയിൽ നടത്തിയതെന്ന് വ്യക്തമായി.
സീരിയൽ സിനിമാ രംഗത്ത് സജീവമായി അഭിനയിക്കുന്ന നടിയാണ് ഉഷാ. പഞ്ചാബി ഹൗസ് ഉൾപ്പെടെയുള്ള സൂപ്പർഹിറ്റുകളിൽ ശ്രദ്ധേയമായ വേഷവും ചെയ്തു. നിരവധി യാത്രകളും ചെയ്തു. ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകളിലും സജീവ സാന്നധ്യമായിരുന്നു.