- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരും പൊലീസും അയയ്ക്കുകയും കോടതിയുടെ മേൽനോട്ടം ആരംഭിക്കുകയും യുവതികൾ കയറില്ലെന്ന് ഉറപ്പാവുകയും ചെയ്തതോടെ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം ഇരട്ടിച്ചു; വെള്ളിയാഴ്ച 85,000 ഭക്തരും ശനിയാഴ്ച ഒരു ലക്ഷത്തോളം ഭക്തരും എത്തിയതായി സർക്കാർ കണക്ക്; നടവരവിലും അരവണ വിൽപ്പനയിലും ഗണ്യമായ വർദ്ധനവ്; കെ എസ് ആർ ടി സിക്കും പ്രതീക്ഷ; ശബരിമല പരിപൂർണ്ണ ശാന്തതയിലേക്ക്
ശബരിമല: യുവതി പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. വെള്ളി, ശനി ദിവസങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ചയും നല്ല രീതിയിൽ ഭക്തരെത്തുന്നുണ്ട്. ശനിയാഴ്ച ഒരു ലക്ഷത്തോളം പേർ എത്തിയെങ്കിൽ ഞായറാഴ്ച അത് ഒന്നേകാൽ ആകുമെന്നാണ് കണക്ക്. ഇത് വരും ദിവസങ്ങളിലും തുടരും. ഇതോടെ തീർത്ഥാടനം സാധാരണ നിലയിലേക്ക് ആവുകയാണ്. പതിയെ മലയാളി ഭക്തരും മല കയറാൻ തുടങ്ങിയിട്ടുണ്ട്. കെ എസ് ആർ ടി സിക്കും ദേവസ്വം ബോർഡിനുമെല്ലാം ഇത് വരുമാന സാധ്യത ഉയർത്തും. പൊലീസ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് ഗുണകരമായ അവസ്ഥയിലേക്ക് സന്നിധാനത്തെ എത്തിക്കുന്നത്. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഭക്തർക്ക് മേൽ നിയന്ത്രണമൊന്നും പൊലീസ് ഏർപ്പെടുത്തുന്നില്ല. ബാരിക്കേഡുകൾ ഓരോന്നായി മാറ്റുകയാണ് പൊലീസ്. വാവര് നടയിലും വിലയ കാണിക്ക് മുന്നിലുമെല്ലാം ഭക്തർക്ക് യഥേഷ്ടമെത്താം. വലിയ നടപന്തലിൽ വിരിയും വയ്ക്കാം. എല്ലാ ദിവസവും സന്നിധാനത്ത് നാമജപം രാത്രിയിൽ നടക്കുന്നുണ്ട്. അമിതമായ ശ്രദ്ധ അപ്പോഴും പൊലീസ് കൊടുക്കുന്നില്ല. അതുകൊണ്ട്
ശബരിമല: യുവതി പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിച്ചതോടെ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. വെള്ളി, ശനി ദിവസങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ചയും നല്ല രീതിയിൽ ഭക്തരെത്തുന്നുണ്ട്. ശനിയാഴ്ച ഒരു ലക്ഷത്തോളം പേർ എത്തിയെങ്കിൽ ഞായറാഴ്ച അത് ഒന്നേകാൽ ആകുമെന്നാണ് കണക്ക്. ഇത് വരും ദിവസങ്ങളിലും തുടരും. ഇതോടെ തീർത്ഥാടനം സാധാരണ നിലയിലേക്ക് ആവുകയാണ്. പതിയെ മലയാളി ഭക്തരും മല കയറാൻ തുടങ്ങിയിട്ടുണ്ട്. കെ എസ് ആർ ടി സിക്കും ദേവസ്വം ബോർഡിനുമെല്ലാം ഇത് വരുമാന സാധ്യത ഉയർത്തും. പൊലീസ് നിയന്ത്രണങ്ങൾ പിൻവലിച്ചതാണ് ഗുണകരമായ അവസ്ഥയിലേക്ക് സന്നിധാനത്തെ എത്തിക്കുന്നത്.
നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ഭക്തർക്ക് മേൽ നിയന്ത്രണമൊന്നും പൊലീസ് ഏർപ്പെടുത്തുന്നില്ല. ബാരിക്കേഡുകൾ ഓരോന്നായി മാറ്റുകയാണ് പൊലീസ്. വാവര് നടയിലും വിലയ കാണിക്ക് മുന്നിലുമെല്ലാം ഭക്തർക്ക് യഥേഷ്ടമെത്താം. വലിയ നടപന്തലിൽ വിരിയും വയ്ക്കാം. എല്ലാ ദിവസവും സന്നിധാനത്ത് നാമജപം രാത്രിയിൽ നടക്കുന്നുണ്ട്. അമിതമായ ശ്രദ്ധ അപ്പോഴും പൊലീസ് കൊടുക്കുന്നില്ല. അതുകൊണ്ട് സംഘർഷങ്ങളില്ലാതെ സന്നിധാനം കടന്നു പോകുന്നു. അതിനിടെ യുവതികളെ തൽകാലം മല കയറ്റാൻ അനുവദിക്കേണ്ടെന്ന തീരുമാനം സർക്കാരും എടുത്തിട്ടുണ്ട്. ഇതോടെ പ്രതിഷേധക്കാരും മല ഇറങ്ങുകയാണ്. ഇതും സന്നിധാനത്തെ സാധാരണ നിലയിലേക്കാൻ കാരണമാക്കിയിട്ടുണ്ട്.
85000-ത്തിൽ കൂടുതൽ തീർത്ഥാടകർ വെള്ളിയാഴ്ച സന്നിധാനത്തെത്തി. ഇതുവരെ ഒമ്പത് ലക്ഷത്തിലേറെ ഭക്തർ ദർശനം നടത്തിയതായാണ് പൊലീസിന്റെ കണക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടയടച്ചതിനുശേഷവും പതിനെട്ടാംപടി കയറിയ ഭക്തരുടെ നീണ്ടനിര ഫ്‌ളൈഓവറും നിറഞ്ഞ് നടപ്പന്തലിലേക്ക് നീണ്ടു. നെയ്യഭിഷേക ടിക്കറ്റിലും അപ്പം, അരവണ വിൽപ്പനയിലും വലിയ വർധനയുണ്ടായി. അന്നദാനമണ്ഡപത്തിൽ അനുദിനം തിരക്കേറുകയാണ്. ശനിയാഴ്ച ഒരു ലക്ഷത്തിലധികം പേരെത്തി. ഇപ്പോഴും ഇതരസംസ്ഥാനക്കാരാണ് കൂടുതൽ എത്തുന്നത്. അന്നദാനമണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. വെള്ളിയാഴ്ച മാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് 1057 സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നടത്തിയത്. ഇത് കെ എസ് ആർ ടി സിക്കും ഗുണകരമായി മാറുകയാണ്. ലാഭകണക്കുകളിലേക്ക് കെ എസ് ആർ ടി സി എത്തുമെന്നാണ് സൂചന.
യുവതി പ്രവേശനത്തിൽ സർക്കാർ പിടി വാശി വിട്ടതാണ് എല്ലാത്തിനും അനുകൂല സാഹചര്യമൊരുക്കിയത്. ഇതിനൊപ്പം ഹൈക്കോടതിയുടെ മേൽനോട്ട സമിതിയും എത്തി. മേൽനോട്ട സമിതിക്കെതിരെ കൊടുത്ത അപ്പീൽ സുപ്രീംകോടതി പരിഗണിച്ചില്ല. ഇതോടെ മേൽനോട്ട സമിതിക്ക് കീഴിൽ കാര്യങ്ങളെത്തി. ഇതോടെയാണ് പൊലീസും വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്. ഭക്തരിൽ നിന്ന് പരാതികൾ ഉയർന്നാൽ മേൽനോട്ട സമിതി ഇടപെടും. ഇത് ഒഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങളിൽ പിന്നോക്കം പോയതാണ് സന്നിധാനത്തെ പഴയ രീതിയിലേക്ക് കൊണ്ടു വന്നത്. ആളു കൂടുമ്പോൾ സന്നിധാനത്ത് മുഴുവൻ ഭക്തർ നിറയുകയാണ്.
ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നു. അവർ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിയതെന്നും കടകംപള്ളി ഇടുക്കിയിൽ പറഞ്ഞു. ഇന്നലെ ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ 12 വരെ നീട്ടി. ബിജെപിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. നിലവിലുള്ള നിരോധനാജ്ഞ ഇന്നലെ അവസാനിക്കാനിരിക്കുകയായിരുന്നു. നിരോധനാജ്ഞ തുടരുമ്പോഴും നിയന്ത്രണങ്ങൾ ഇല്ലെന്ന് സർക്കാരും ഉറപ്പാക്കുന്നു.
ശബരിമല നിരീക്ഷക സമിതി റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമലയിലെ സ്ഥിതി പൊതുവേ തൃപ്തികരമെന്നാണ് സമിതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സമിതി ശബരിമലയിലെത്തി നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.