- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ചയും ശനിയാഴ്ചയും കെ എസ് ആർ ടി സി കളക്ഷൻ നേടിയത് 51 ലക്ഷം വീതം; നടവരവും കുതിച്ചുയരുന്നു; ഇതരസംസ്ഥാനങ്ങളിൽ നിന്നും നിലയ്ക്കാത്ത ഭക്തജന പ്രവാഹം; ഇന്നലെ ശബരിമല മുതൽ എരുമേലി വരെ പലതവണ ഗാതാഗതം സ്തംഭിച്ചു; സർക്കാർ കടുംപിടിത്തം ഉപേക്ഷിച്ചതോടെ കെ എസ് ആർ ടി സിക്കും ദേവസ്വം ബോർഡിനും ചാകര
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ദിനംപ്രതികൂടുകയാണ്. നിയന്ത്രണങ്ങൾ മാറ്റാൻ പൊലീസ് തയ്യാറായതാണ് ഇതിന്റെ കാരണം. ശബരിമലയിലെ സ്ഥിതി ശാന്തമാണെന്നുകാണിച്ച് ഇതരസംസ്ഥാനങ്ങളിൽ ദേവസ്വം ബോർഡ് മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം നടത്തിയിരുന്നു. ഇത് ഗുണം ചെയ്തതായാണ് മറ്റു സംസ്ഥാനങ്ങലിൽനിന്നുള്ള തീർത്ഥാടകരുടെ വരവിലെ വർധന സൂചിപ്പിക്കുന്നതെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. കെ എസ് ആർ ടി സിയും പ്രതീക്ഷയിലാണ്. വരുമാനം റിക്കോർഡിലെത്തുകയാണ്. കൂടുതൽ വാഹനങ്ങൾ എത്തി തുടങ്ങിയതോടെ നിലയ്ക്കലിൽ ഗതാഗത സത്ംഭനവും പതിവായി. മണ്ഡല തീർത്ഥാടനത്തിന് നടതുറന്ന് ഒരു മാസമാകുമ്പോൾ തീർത്ഥാടകരുടെ വരവിൽ തുടക്കത്തിലെ സ്ഥിതിയല്ല ഇപ്പോഴത്തേതെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. കണക്കു പുറത്തു വിട്ടില്ലെങ്കിലും വരുമാനത്തിലും വർധനയുണ്ട്. കഴിഞ്ഞവർഷം കിട്ടിയതിന്റെ 75 ശതമാനമെങ്കിലും വരവുണ്ടാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. നേരത്തെ വരുമാനം പകുതിയിൽ താഴെ കുറയുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുന്നത്. കെ എസ്
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ദിനംപ്രതികൂടുകയാണ്. നിയന്ത്രണങ്ങൾ മാറ്റാൻ പൊലീസ് തയ്യാറായതാണ് ഇതിന്റെ കാരണം. ശബരിമലയിലെ സ്ഥിതി ശാന്തമാണെന്നുകാണിച്ച് ഇതരസംസ്ഥാനങ്ങളിൽ ദേവസ്വം ബോർഡ് മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം നടത്തിയിരുന്നു. ഇത് ഗുണം ചെയ്തതായാണ് മറ്റു സംസ്ഥാനങ്ങലിൽനിന്നുള്ള തീർത്ഥാടകരുടെ വരവിലെ വർധന സൂചിപ്പിക്കുന്നതെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. കെ എസ് ആർ ടി സിയും പ്രതീക്ഷയിലാണ്. വരുമാനം റിക്കോർഡിലെത്തുകയാണ്. കൂടുതൽ വാഹനങ്ങൾ എത്തി തുടങ്ങിയതോടെ നിലയ്ക്കലിൽ ഗതാഗത സത്ംഭനവും പതിവായി.
മണ്ഡല തീർത്ഥാടനത്തിന് നടതുറന്ന് ഒരു മാസമാകുമ്പോൾ തീർത്ഥാടകരുടെ വരവിൽ തുടക്കത്തിലെ സ്ഥിതിയല്ല ഇപ്പോഴത്തേതെന്ന് ദേവസ്വം ബോർഡ് വിലയിരുത്തുന്നു. കണക്കു പുറത്തു വിട്ടില്ലെങ്കിലും വരുമാനത്തിലും വർധനയുണ്ട്. കഴിഞ്ഞവർഷം കിട്ടിയതിന്റെ 75 ശതമാനമെങ്കിലും വരവുണ്ടാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. നേരത്തെ വരുമാനം പകുതിയിൽ താഴെ കുറയുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുന്നത്. കെ എസ് ആർ ടി സിക്ക് വലിയ പ്രതീക്ഷയായി ഇത് മാറും. സുപ്രീംകോടതിയുടെ യുവതീപ്രവേശ വിധിക്കെതിരേ ശബരിമലയിലുയർന്ന പ്രതിഷേധവും പൊലീസ് നടപടികളും അയ്യപ്പഭക്തരുടെ വരവ് കുറച്ചിരുന്നു. ഹൈക്കോടതി ഇടപെട്ടതോടെ നിയന്ത്രണങ്ങൾ കുറയ്ക്കാൻ പൊലീസ് നിർബന്ധിതമായെങ്കിലും നിരോധനാജ്ഞ പിൻവലിച്ചിട്ടില്ല. എങ്കിലും നിരോധനങ്ങൾ മാറ്റിയത് ഭക്തരെ ഗുണകരമായി സ്വാധീനിച്ചു.
തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിലായിരുന്നു ദേവസ്വം ബോർഡ് പരസ്യം നൽകിയത്. തീർത്ഥാടകർക്ക് ഒരുതരത്തിലുമുള്ള അസൗകര്യങ്ങൾ ഇല്ലെന്നായിരുന്നു ബോർഡിന്റെ പരസ്യത്തിലെ കാതൽ. തിരക്കു കുറവായതിനാൽ ദർശനത്തിന് ഒട്ടും ബുദ്ധിമുട്ടില്ലെന്ന ഇതരസംസ്ഥാന തീർത്ഥാടകരുടെ അഭിപ്രായവും ഗുണകരമായി. മുൻവർഷങ്ങളിൽ തീർത്ഥാടനക്കാലത്ത് സന്നിധാനത്ത് താമസത്തിന് മുറികൾ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഇത്തവണ മറിച്ചാണെന്നും പരസ്യത്തിൽ വിശദീകരിച്ചിരുന്നു. പ്രതിഷേധങ്ങളെത്തുടർന്ന് ശബരിമലയിലെ കാണിക്ക ബഹിഷ്‌കരണവും പ്രസാദങ്ങളുടെ വിൽപ്പന കുറഞ്ഞതും ബോർഡിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് പരസ്യം കൊടുത്തത്
കെ എസ് ആർ ടി സിക്ക് വെള്ളിയാഴ്ച 51.47 ലക്ഷം രൂപയാണ് കിട്ടിയത്. ഇത് ഇന്നലെ 51.92 ലക്ഷമായി. ഓരോ ദിവസവും വരുമാനം കൂടുകയാണ്. തുടക്ക ദിവസങ്ങളിൽ ഒരു കോടി പോലും കളക്ഷൻ കിട്ടിയ ദിവസങ്ങളുണ്ടായിരുന്നു. ഇതോടെ കെ എസ് ആർ ടി സി സർവ്വീസുകൾ പോലും വെട്ടിക്കുറച്ചു. നിലയ്ക്കലിൽ നിന്ന് ബസുകൾ തിരിച്ചയച്ചു. ഇതിനാണ് മാറ്റം വരുന്നത്. അരക്കോടിയുടെ കളക്ഷൻ ശബരിമലയിൽ നിന്ന് കെ എസ് ആർ ടി സിക്ക് ലഭിച്ചിട്ടുണ്ട്.
തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി. നെയ്യഭിഷേകത്തിനുവേണ്ടി ഭക്തർക്ക് വിരിവയ്ക്കാൻ വടക്കേനടയിലെ ബാരിക്കേഡുകൾ മാറ്റി. വാവര് നടയിലേക്ക് ബാരിക്കേഡ് നീക്കി ഒരു വാതിൽകൂടി തുറന്നു. ഇനിമുതൽ ദിവസവും പുലർച്ചെ മൂന്നു മുതൽ പകൽ 11 വരെ വടക്കേ നടയിൽ വിരിവയ്ക്കാം. ഈ സമയം തിരുമുറ്റത്ത് വിശ്രമിക്കാനും അനുവദിക്കും. ഹൈക്കോടതി നിർദ്ദേശിച്ച രീതിയിലാണ് പുതിയ ക്രമീകരണങ്ങളെന്ന് പൊലീസ് അറിയിച്ചു. സംഘർഷ സാധ്യതയുണ്ടെങ്കിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൻ തിരക്കായിരുന്നതിനാൽ രാത്രി ഏഴുമുതൽതന്നെ വടക്കേ നടയിൽ തീർത്ഥാടകരെ വിരിവയ്ക്കാൻ അനുവദിച്ചു. ഈ ഭക്തരെ തുരത്തി നാമജപമെന്ന പേരിൽ സംഘർഷത്തിന് ശ്രമിച്ചാൽ തടയുമെന്നുതന്നെയാണ് പൊലീസ് നിലപാട്. മാളികപ്പുറം ക്ഷേത്രത്തിനു താഴെ വിരിവയ്ക്കുന്നവരെ മാറ്റിയാണ് നിലവിൽ നാമജപ സമരം. ഹർത്താൽ ദിനമായ വെള്ളിയാഴ്ച ലക്ഷത്തിലേറെ പേർ ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. വരുമാനവും കുതിച്ചുയർന്നു.