- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി നീളെ നേരിട്ടത് ശക്തമായ പ്രതിഷേധം; പൊലീസ് വാഹനങ്ങളുടെ ചക്രവ്യൂഹത്തിൽ പമ്പയിലെത്തിയത് പുലർച്ചെ മൂന്ന് മണിയോടെ; സഹകരിക്കാൻ വിസമ്മതിച്ച ശാന്തിമാരേയും ഞെട്ടിച്ച് സ്വയം കെട്ട് നിറച്ച് ആറ് യുവതികൾ; നീലമലയുടെ തുടക്കത്തിൽ നാമജപവുമായി തടിച്ച് കൂടിയത് ആയിരക്കണക്കിന് വിശ്വാസികൾ; ആചാര ലംഘനമുണ്ടായാൽ നട അടയ്ക്കുമെന്ന് തന്ത്രിയും; അനുനയത്തിന് വഴങ്ങാതെ മനിതി സംഘം; എത്രദിവസം വേണമെങ്കിലും കാത്തിരിക്കുമെന്ന് സെൽവി;സുരക്ഷ ഒരുക്കൽ കഠിനമെന്ന് പൊലീസും; നിരോധനാജ്ഞയെ നോക്കുകുത്തിയാക്കി പമ്പ സംഘർഷഭരിതം
പമ്പ: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കാനുറച്ച് എത്തിയ മനിതി സംഘവുമായി പൊലീസ് നടത്തിയ അനുനയ നീക്കം പൊളിഞ്ഞു. എന്തു വന്നാലും ദർശനം നടത്തിയേ മടങ്ങൂവെന്ന നിലപാടിലാണ് യുവതികൾ. പ്രതിഷേധത്തിന്റെ സാഹചര്യം യുവതികളെ പൊലീസ് പറഞ്ഞ് മനസ്സിലാക്കി. എന്തു വന്നാലും പോകില്ലെന്ന നിലപാടിലാണ് മനിതിയുടെ നേതാവ് സെൽവിയുള്ളത്. മല ചവിട്ടി സന്നിധാനത്ത് എത്തിയാൽ തന്ത്രി നട അടയ്ക്കുമെന്ന കാര്യവും പൊലീസ് അവരെ അറിയിച്ചു. ആചാര ലംഘനമുണ്ടായാൽ നട അടയ്ക്കുമെന്ന് തന്ത്രി പൊലീസിനേയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് സന്നിധാനത്തും ഉണ്ടാകാനിട. ഇതെല്ലാം പൊലീസ് തിരിച്ചറിയുന്നുണ്ട്. രണ്ട് നാളായി ശബരിമലയിൽ വിലയ ഭക്തജന തിരക്കാണുള്ളത്. സംഘപരിവാറുകാരും ആചാര സംരക്ഷകരായി സന്നിധാനത്ത് എത്തി. അറിയപ്പെടുന്ന നേതാക്കളൊന്നുമില്ലെങ്കിലും വലിയ തോതിൽ പരിവാറുകാർ സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ സന്നിധാനത്ത് വലിയ പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്. ആയിരക്കണക്കിന് പേരാണ് പമ്പയിൽ ആചാര സംരക്ഷണത്തിന് തട
പമ്പ: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി നടപ്പാക്കാനുറച്ച് എത്തിയ മനിതി സംഘവുമായി പൊലീസ് നടത്തിയ അനുനയ നീക്കം പൊളിഞ്ഞു. എന്തു വന്നാലും ദർശനം നടത്തിയേ മടങ്ങൂവെന്ന നിലപാടിലാണ് യുവതികൾ. പ്രതിഷേധത്തിന്റെ സാഹചര്യം യുവതികളെ പൊലീസ് പറഞ്ഞ് മനസ്സിലാക്കി. എന്തു വന്നാലും പോകില്ലെന്ന നിലപാടിലാണ് മനിതിയുടെ നേതാവ് സെൽവിയുള്ളത്. മല ചവിട്ടി സന്നിധാനത്ത് എത്തിയാൽ തന്ത്രി നട അടയ്ക്കുമെന്ന കാര്യവും പൊലീസ് അവരെ അറിയിച്ചു. ആചാര ലംഘനമുണ്ടായാൽ നട അടയ്ക്കുമെന്ന് തന്ത്രി പൊലീസിനേയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് സന്നിധാനത്തും ഉണ്ടാകാനിട. ഇതെല്ലാം പൊലീസ് തിരിച്ചറിയുന്നുണ്ട്.
രണ്ട് നാളായി ശബരിമലയിൽ വിലയ ഭക്തജന തിരക്കാണുള്ളത്. സംഘപരിവാറുകാരും ആചാര സംരക്ഷകരായി സന്നിധാനത്ത് എത്തി. അറിയപ്പെടുന്ന നേതാക്കളൊന്നുമില്ലെങ്കിലും വലിയ തോതിൽ പരിവാറുകാർ സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ സന്നിധാനത്ത് വലിയ പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്. ആയിരക്കണക്കിന് പേരാണ് പമ്പയിൽ ആചാര സംരക്ഷണത്തിന് തടിച്ചു കൂടിയിട്ടുള്ളത്. ഇതിനിടെയിൽ ദർശനം നടത്താതെ തിരിച്ചു പോകില്ലെന്ന നിലപാടുമായി മനിതി സംഘം നിലയുറപ്പിക്കുമ്പോൾ പൊലീസ് വെട്ടിലാണ്. ദർശനത്തിനായി എത്തിയ സംഘം സ്വയം കെട്ടു നിറച്ചു. 11 പേരുള്ള സംഘത്തിൽ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്. കെട്ടു നിറയ്ക്കാൻ പരികർമ്മികൾ തയ്യാറാവാത്തതിനെ തുടർന്നാണ് സംഘം സ്വയം കെട്ടു നിറച്ചത്. പൊലീസ് മനീതി സംഘവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സ്വാമിയെ ദർശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങൾ പൊലീസിനെ അറിയിച്ചതായി ശെൽവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ദർശനം നടത്തുമെന്നും സംഘം അറിയിച്ചു.
ദർശനം നടത്താൻ പൊലീസ് സുരക്ഷ നൽകണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സെൽവിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. അതേസമയം യുവതികളെ മലകയറാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. പമ്പയിൽ പ്രതിഷേധം തുടരുകയാണ്. ശബരിമലയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ ജനുവരി 14 അർദ്ധരാത്രി വരെ ദീർഘിപ്പിച്ച് പത്തനതിട്ട ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിരുന്നു. തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രധിഷേധക്കാർ തീർത്ഥാടകരുടെ ഇടയിൽ നുഴഞ്ഞുകയറി അക്രമങ്ങൾ നടത്താൻ സാഹചര്യമുള്ളതിനാലുമാണ് നിരോധനാജ്ഞ ദീർഘിപ്പിക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. മേൽപ്പറഞ്ഞ കാരണങ്ങളാൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്നുള്ള ജില്ലാ പൊലീസ് മേധാവിയുടെ അപേക്ഷയെ തുടർന്നാണ് നടപടിയെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ സമാധാനപരമായ ദർശനം, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇത്തരത്തിലൊരു നിരോധനാജ്ഞയെ പോലും ലംഘിച്ചാണ് യുവതികളെ പമ്പയിൽ ഭക്തർ തടയുന്നത്. ആചാര സംരക്ഷണത്തിന് വേണ്ടി ഏതറ്റം വരേയും പോകുമെന്നാണ് ഇവരുടെ നിലപാട്. ഇന്നലെ രാത്രി മുതൽ തന്നെ സന്നിധാനത്ത് നാമജപ പ്രതിഷേധം തുടങ്ങിയിരുന്നു. യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. പ്രതീക്ഷിച്ചതു പോലെ പമ്പയിലെത്തിയ സംഘത്തെ വിശ്വാസികൾ തടഞ്ഞു. രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് പൊലീസും മനിതി സംഘവും ചർച്ച നടത്തി. ഒരു കാരണവശാലും തിരിച്ചു പോകില്ലെന്ന് ഇവർ പറയുന്നു.അതേസമയം ആചാര ലംഘനമുണ്ടായാൽ നട അടയ്ക്കാൻ തന്ത്രിയോട് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. സുരക്ഷയൊരുക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നതായി മനിതി സംഘം വ്യക്തമാക്കി.
കോട്ടയത്ത് നാമജപം നടത്തിയ ഭക്തർക്കെതിരെ പൊലീസ് ലാത്തിവീശി. സ്ത്രീകളുൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് അക്രമം. മനിതി സംഘത്തിൽ പെട്ടവർ ശബരിമല ആചാര ലംഘത്തിനായി കോട്ടയം റെയിൽവേ സ്‌റ്‌റേഷനിൽ എത്തുമെന്ന വിവരത്തെ തുടർന്നായിരുന്നു നാമജപം. പുലർച്ചെ മൂന്നുമണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിൽ എത്തിയത്. ഇവരിൽ ആറു പേരാണ് പതിനെട്ടാംപടി കയറുക. ബാക്കിയുള്ളവർ സന്നിധാനം വരെ ഇവരെ അനുഗമിക്കുമെന്നാണ് ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. ശക്തമായ പൊലീസ് സന്നാഹമാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
നേരത്തെ തമിഴ്‌നാട്ടിൽനിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പാറക്കടവിൽ വെച്ച് തടയാൻ ശ്രമം നടന്നിരുന്നു. എന്നാൽ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ഇവർ പൊലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു. നാല് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവർ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികൾ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുമളി ചെക്ക് പോസ്റ്റിലും ഇവരെ തടയാൻ ബിജെപി പ്രവർത്തകർ സംഘടിച്ചിരുന്നു. ചെന്നൈയിൽ നിന്നും മധുരയിൽ നിന്നും രണ്ട് സംഘമായാണ് വനിതകൾ എത്തുന്നത്.
ചെന്നൈയിൽ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്‌നാട് പൊലീസുമുണ്ട്. കമ്പംമേട് വെച്ച് ഇവരെ കേരളാ പൊലീസിന് കൈമാറി. സംഘർഷം മുന്നിൽ കണ്ട് പൊലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള വഴികളിലെല്ലാം പ്രതിഷേധമുണ്ടാകുമെന്നാണ് വിവരം. അതേസമയം റോഡ് മാർഗം മാത്രമല്ല ട്രെയിൻ വഴിയും എത്തിയാൽ തടയാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ശബരിമലയിലേക്ക് എത്താൻ യുവതികൾ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് രാത്രിയിൽത്തന്നെ സന്നിധാനത്ത് നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു.