- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തം; മേൽനോട്ട സമിതിക്കുള്ളത് നിരീക്ഷണ ചുമതല മാത്രം; ഹൈക്കോടതി ആവശ്യപ്പെട്ടാൽ സ്ഥിതിഗതികൾ അറിയിക്കും; ശബരിമലയിൽ സർക്കാരിനെ ചെകുത്താനും കടലിനും ഇടയിലാക്കി മൂന്നംഗ സമിതിയുടെ നിലപാട്; പമ്പയിലെ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് അനൗൺസ്മെന്റ്; ഗൂഢാലോചന നടത്തുന്നത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന് പന്തളം കൊട്ടാരം; അയ്യപ്പനേ തൊഴുതേ മടങ്ങൂവെന്ന വാശിയിൽ മനിതിയും; ക്ലിഫ് ഹൗസിന് മുന്നിലും നാമജപം; കാര്യങ്ങൾ വീണ്ടും കൈവിടുന്നു
പമ്പ: മനിതി സംഘത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളത്. ഹൈക്കോടതി ആവശ്യപ്പെട്ടാൽ സ്ഥിതിഗതികൾ ധരിപ്പിക്കുമെന്നും സമിതി വ്യക്തമാക്കി. ഇതോടെ ശബരിമല വിഷയത്തിൽ സർക്കാർ കടലിനും ചെകുത്താനും ഇടയിലായി. അതിനിടെ മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവർ പിരിഞ്ഞുപോകണമെന്ന് പേീലീസ് മെഗാഫോണിൽ കൂടി ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ പമ്പയിൽ നിലനിൽക്കുന്നതിനാൽ കൂട്ടം കൂടാൻ പാടില്ലെന്നും പൊലീസ് ആവശ്യപ്പെടുന്നു. അതേസമയം പൊലീസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രതിഷേധം തുടരുകയാണ്. ഇതോടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പമ്പയിൽനിന്ന് മുകളിലേക്കുള്ള വഴിയിൽ പ്രതിഷേധക്കാർ ഇരിപ്പുറപ്പിച്ചതിനാൽ മുകളിലേക്കു കയറ്റിവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ മനിതി നേതാവ് സെൽവി പമ്പയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
പമ്പ: മനിതി സംഘത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളത്. ഹൈക്കോടതി ആവശ്യപ്പെട്ടാൽ സ്ഥിതിഗതികൾ ധരിപ്പിക്കുമെന്നും സമിതി വ്യക്തമാക്കി. ഇതോടെ ശബരിമല വിഷയത്തിൽ സർക്കാർ കടലിനും ചെകുത്താനും ഇടയിലായി. അതിനിടെ മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവർ പിരിഞ്ഞുപോകണമെന്ന് പേീലീസ് മെഗാഫോണിൽ കൂടി ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ പമ്പയിൽ നിലനിൽക്കുന്നതിനാൽ കൂട്ടം കൂടാൻ പാടില്ലെന്നും പൊലീസ് ആവശ്യപ്പെടുന്നു. അതേസമയം പൊലീസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രതിഷേധം തുടരുകയാണ്. ഇതോടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
പമ്പയിൽനിന്ന് മുകളിലേക്കുള്ള വഴിയിൽ പ്രതിഷേധക്കാർ ഇരിപ്പുറപ്പിച്ചതിനാൽ മുകളിലേക്കു കയറ്റിവിടാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ മനിതി നേതാവ് സെൽവി പമ്പയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വിശ്വാസികളുടെ മറ്റൊരു സംഘം ഉടൻ എത്തുമെന്ന് സെൽവി പറഞ്ഞു. അവരും കെട്ടു നിറച്ച് മല കയറുമെന്നും സെൽവി അവകാശപ്പെട്ടു. പുലർച്ചെ മൂന്ന് മണിയോടെയാണ് 11 പേരടങ്ങുന്ന സംഘം പമ്പയിൽ എത്തിയത്. ഇവരിൽ ആറു പേരാണ് പതിനെട്ടാംപടി കയറുകയെന്നാണു വിവരം. ഇത് സ്ഥിതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടും. ശബരിമലയിൽ നട തുറന്നപ്പോൾ സംഘർഷഭരിതമായിരുന്നു കാര്യങ്ങൾ. എന്നാൽ തൃപ്തി ദേശായിയും മറ്റും മടങ്ങിയതോടെ കാര്യങ്ങൾ സാധാരണ നിലയിലായി. ഈ അവസ്ഥയാണ് മനിതിക്കാരുടെ വരവോടെ തകരുന്നത്.
ശബരിമലയിലെ നിലവിലെ സ്ഥിതി ഹൈക്കോടതി നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഹൈക്കോടതി നിരീക്ഷക സമിതിയുടെ നിർദ്ദേശമനുസരിച്ചാണ് ശബരിമലയിൽ സർക്കാർ പ്രവർത്തിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികൾ അവർ വിലയിരുത്തുമെന്ന് കരുതുന്നതായും ദേവസ്വം മന്ത്രി പറഞ്ഞു. നിരീക്ഷക സമിതി എടുക്കുന്ന തീരുമാനം സർക്കാർ നടപ്പിലാക്കുമെന്നും കടകംപള്ളി പറഞ്ഞു. അതേസമയം നിലവിലെ സ്ഥിതിഗതികൾ നിരീക്ഷക സമിതിയെ ആരും അറിയിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ ഇതിനുള്ള നടപടികളുണ്ടായിട്ടില്ലെന്നാണ് വിവരം. ഇതിനിടെയാണ് തങ്ങളുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലിതെന്ന് മേൽനോട്ട സമിതി വ്യക്തമാക്കിയത്. ഇതോടെ തീരുമാനം എടുക്കേണ്ട ബാധ്യത സർക്കാരിനായി.
പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാതെ പൊലീസ് സംയമനം പാലിക്കുകയാണ്. പമ്പയിലെ പ്രതിഷധം തുടങ്ങിയിട്ട് മുന്ന് മണിക്കൂർ കഴിഞ്ഞിട്ടും നിലപാടിൽ നിന്ന് ഇരുപക്ഷവും പിന്നോട്ടില്ലെന്ന വാശിയിലാണ്. അതേസമയം മനിതി സംഘം പമ്പയിൽ എത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് പന്തളം രാജകുടുംബം ആരോപിച്ചു. ഇതിന് പിന്നിൽ ഉനത പൊലീസ് ഉദ്യോഗസ്ഥരാണെന്ന് സംശയിക്കുന്നതായി രാജകുടുംബം പറഞ്ഞു. തങ്കയങ്കി ഘോഷയാത്ര തകർക്കാനുള്ള ശ്രമമെന്നും അവർ ആരോപിച്ചു. സംഘത്തെ എത്തിച്ചത് സർക്കാരാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ആരോപിച്ചു. ഈ ആരോപണങ്ങളും സർക്കാരിനെ വെട്ടിലാക്കി. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ തന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ അറിയിച്ചു.. ആചാരലംഘനമുണ്ടായാൽ തന്ത്രിയുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ചുള്ള അന്തിമവാക്ക് തന്ത്രിയുടേതാണ്. ആചാരങ്ങളെ സംബന്ധിച്ച് തന്ത്രികുടുംബവും പന്തളം കൊട്ടാരവും വളരെ ഐക്യത്തോടെയാണ് നീങ്ങുന്നത്. ഇതിനെക്കുറിച്ച് തന്ത്രികുടുംബത്തിന് വ്യക്തമായ ധാരണയുണ്ട്. ആചാരങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ എന്തെല്ലാം ചെയ്യണമെന്ന് തന്ത്രി കുടുംബത്തിനറിയാം'- ശശികുമാര വർമ്മ വ്യക്തമാക്കി. ശബരിമലയിൽ പ്രവേശിക്കാനായി നേരത്തെയും യുവതികൾ വന്നിരുന്നു. അന്നും ഇതിനെക്കുറിച്ച് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും ചർച്ച ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തെക്കുറിച്ചും തന്ത്രി കുടുംബവുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ശശികുമാര വർമ്മ പറഞ്ഞു. ഇതോടെ യുവതി കയറിയാൽ നട അടയ്ക്കുമെന്നും വ്യക്തമായി. ഇതിനിടെ ദർശനം നടത്താതെ തിരിച്ചു പോകില്ലെന്ന നിലപാടുമായി മനിതി സംഘം തുടരുകയാണ്.
ദർശനത്തിനായി എത്തിയ സംഘം സ്വയം കെട്ടു നിറച്ചു. 11 പേരുള്ള സംഘത്തിൽ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്. കെട്ടു നിറയ്ക്കാൻ പരികർമ്മികൾ തയ്യാറാവാത്തതിനെ തുടർന്നാണ് സംഘം സ്വയം കെട്ടു നിറച്ചത്. പൊലീസ് മനീതി സംഘവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സ്വാമിയെ ദർശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങൾ പൊലീസിനെ അറിയിച്ചതായി ശെൽവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങൾ ആക്ടിവിസ്റ്റുകളല്ല ഭക്തരാണെന്നും എന്തൊക്കെ സംഭവിച്ചാലും ദർശനം നടത്തുമെന്നും സംഘം അറിയിച്ചു. ദർശനം നടത്താൻ പൊലീസ് സുരക്ഷ നൽകണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. സെൽവിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. അതേസമയം യുവതികളെ മലകയറാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
അതേസമയം കർണാടകയിലും ആന്ധ്രപ്രദേശിലും നിന്ന് കൂടുതൽ യുവതികൾ ദർശനത്തിനെത്തും. വയനാട്ടിൽനിന്ന് ആദിവാസി നേതാവ് അമ്മിണിയും പമ്പയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോട്ടയത്തുവച്ച് മനിതി സംഘത്തോടൊപ്പം ചേർന്നു ശബരിമലയിലേക്കു പോകുമെന്ന് അമ്മിണി അറിയിച്ചു.