- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്വ ബിന്ദു തലശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫസർ; കനകദുർഗ്ഗ സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ; ഇരുവരും ആഗ്രഹിച്ചത് മനിതിക്കൊപ്പം മലചവിട്ടാൻ; പൊലീസ് സുരക്ഷപോലും തേടാതെ മലകയറാൻ എത്തിയവർ മലയാളികൾ തന്നെ; പമ്പ വരെ ഇവരെത്തിയത് പുരുഷവേഷത്തിലെന്നും സൂചന; ശബരിമലയെ ഇന്ന് ചർച്ചകളിലെത്തിച്ച യുവതികൾ ഇവർ
പമ്പ: ശബരിമലയിൽ ഇനി യുവതികൾ ദർശനത്തിന് എത്തില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇത് തെറ്റിച്ചാണ് അഡ്വ ബിന്ദുവും കനകദുർഗ്ഗയും മലചവിട്ടാനെത്തിയത്. പൊലീസും അക്ഷരാർത്ഥത്തിൽ ഞെട്ടി. കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കണ്ണൂരുകാരിയാണ് കനകദുർഗ്ഗ. ഇരുവരും സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നവരാണ്. യുവതി പ്രവേശന വിധി നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനിടയിൽ പ്രതിഷേധം ശക്തമാവുന്നുവെങ്കിലും പിന്മാറാൻ തയ്യാറല്ല എന്ന നിലപാടിലാണ് ഇരുവരുമുള്ളത്. തങ്ങൾക്ക് സുരക്ഷ നൽകേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കോടതി വിധി നടപ്പിലാക്കും എന്ന വാക്ക് പിണറായി വിജയൻ പാലിക്കണമെന്നും യുവതികൾ ആവശ്യപ്പെടുന്നത്. സമാധാനപരമായി മല കയറാൻ പൊലീസ് ഇടപെടണം ഭരണകൂടം ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശാസ്താവിനെ ദർശിക്കാൻ സുരക്ഷ അങ്ങോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും യുവവതികൾ പറയുന്നു. ഇവിടെ പ്രതിഷേധം നടക്കുന്നത് പോലും നിയമപരമല്ലെന്നും 144 പ്രഖ്യാപിച്ച സ്ഥലത്ത് പ്രതിഷേധക്കാരെ അനുവദിക്കുന്നത് പോലും ശരിയല്ലെന്നും യുവതികൾ ആരോപിക്ക
പമ്പ: ശബരിമലയിൽ ഇനി യുവതികൾ ദർശനത്തിന് എത്തില്ലെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇത് തെറ്റിച്ചാണ് അഡ്വ ബിന്ദുവും കനകദുർഗ്ഗയും മലചവിട്ടാനെത്തിയത്. പൊലീസും അക്ഷരാർത്ഥത്തിൽ ഞെട്ടി. കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. കണ്ണൂരുകാരിയാണ് കനകദുർഗ്ഗ. ഇരുവരും സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നവരാണ്. യുവതി പ്രവേശന വിധി നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇതിനിടയിൽ പ്രതിഷേധം ശക്തമാവുന്നുവെങ്കിലും പിന്മാറാൻ തയ്യാറല്ല എന്ന നിലപാടിലാണ് ഇരുവരുമുള്ളത്. തങ്ങൾക്ക് സുരക്ഷ നൽകേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കോടതി വിധി നടപ്പിലാക്കും എന്ന വാക്ക് പിണറായി വിജയൻ പാലിക്കണമെന്നും യുവതികൾ ആവശ്യപ്പെടുന്നത്. സമാധാനപരമായി മല കയറാൻ പൊലീസ് ഇടപെടണം ഭരണകൂടം ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. ശാസ്താവിനെ ദർശിക്കാൻ സുരക്ഷ അങ്ങോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും യുവവതികൾ പറയുന്നു.
ഇവിടെ പ്രതിഷേധം നടക്കുന്നത് പോലും നിയമപരമല്ലെന്നും 144 പ്രഖ്യാപിച്ച സ്ഥലത്ത് പ്രതിഷേധക്കാരെ അനുവദിക്കുന്നത് പോലും ശരിയല്ലെന്നും യുവതികൾ ആരോപിക്കുന്നു. എന്നാൽ ഇതിൽ എടുത്ത് പറയേണ്ടത് സംഘപരിവാർ പ്രസ്ഥാനത്തിന്റെ ആഹ്വാനം അനുസരിച്ച് എത്തിയ മലയാളികളായ ആചാരസംരക്ഷകർ എന്നതിലുപരി ഇതരസംസ്ഥാന ഭക്തരും പ്രതിഷേധ്തതിൽ അണിനിരക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം
പൊലീസ് സുരക്ഷ പോലും ചോദിക്കാതെയാണ് ഇവർ മുന്നോട്ട് പോയത്്. അയ്യപ്പ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാൻ വീണ്ടും സ്ത്രീകൾ എത്തുകയായിരുന്നു. ബിന്ദു, കനക ദുർഗ എന്നീ യുവതികളാണ് ഇപ്പോൾ മല ചവിട്ടുന്നത്. ഇവർ നീലിമല കടന്നു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് യുവതികൾ. പൊലീസ് സംരക്ഷണത്തിലാണ് ഇവർ മലകയറുന്നത്. എന്നാൽ, യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇവർ യുവതികൾ ആയതിനാൽ പൊലീസ് സംരക്ഷണം നൽകുകയാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മതിയായ സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്.
ഇന്നലെ എത്തിയ മനിതിയുടെ സംഘത്തിനൊപ്പം മല ചവിട്ടാൻ ആഗ്രഹിച്ചവരാണ് ഇവർ. മനിതിയുടെ കോ ഓർഡിനേറ്റർ സെൽവിയും കൂട്ടരും പേടിച്ചോടിയെങ്കിലും ഇവർ പിന്മാറാൻ തയ്യാറല്ല. സ്ഥിതിഗതികൾ മനസ്സിലാക്കി തന്നെയാണ് ഇവർ മല ചവിട്ടാനുറച്ച് എത്തിയത്. രാവിലെ പൊലീസ് സംരക്ഷണം പോലും തേടാതെ അവർ മലകയറുകയായിരുന്നു. നീലിമല കയറ്റം തുടങ്ങിയതിന് ശേഷമാണ് അയ്യപ്പഭക്തർ യുവതികളുടെ മലകയറ്റത്തെ കുറിച്ച് അറിഞ്ഞ് തുടങ്ങിയത്. സന്നിധാനത്ത് അമ്പതിനായിരത്തോളം ഭക്തരുണ്ട്. മരക്കൂട്ടത്ത് പ്രതിഷേധക്കാർ ഒത്തുകൂടുകയാണ്