- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ പൊലീസും സംസ്ഥാന സർക്കാരും സുരക്ഷ ഒരുക്കിയാൽ വീണ്ടും ശബരിമല കയറാൻ തയ്യാറെന്ന് മനിതികൾ; കനക ദുർഗയും ബിന്ദുവും മടങ്ങിപ്പോകുന്നതും മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോൾ തിരികെ വരാൻ ഉറച്ച്; ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് കേരളാ പൊലീസും തോൽവി സമ്മതിക്കുന്നു; ഒടുവിൽ ശബരിമലയെ ശാന്തമാക്കാൻ ഉറച്ച് കേരളാ സർക്കാരും: പൊലീസും പിൻവലിഞ്ഞതോടെ ഈ മണ്ഡല-മകര വിളക്ക് കാലത്ത് ശബരിമലയിൽ യുവതികൾ പ്രവേശിക്കില്ലെന്ന് ഉറപ്പായി
തിരുവനന്തപുരം: രണ്ട് ദിവസമായി ശബരിമലയിൽ ഭക്തരെയും പൊലീസിനെയും നട്ടംതിരിച്ചത് തമിഴ്‌നാട്ടിൽ നിന്നെത്തിയ മനിതി സംഘവും മലയാളി ആക്ടിവിസ്റ്റുകളായ കനക ദുർഗ്ഗയും അമ്മിണിയും ആയിരുന്നു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഇരുവരും മടങ്ങി പോയെങ്കിലും ഇനിയും തിരിച്ചു വരുമെന്ന് തന്നെയാണ് ഇരുകൂട്ടരും വ്യക്തമാക്കുന്നത്. കേരളാ പൊലീസും സർക്കാരും സുരക്ഷ ഒരുക്കിയാൽ വീണ്ടും ശബരിമല കയറാൻ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെൽവി വ്യക്തമാക്കി. തങ്ങളുടെ സുരക്ഷയ്ക്ക് സർക്കാർ ഉറപ്പ് നൽകിയാൽ ഏത് നിമിഷവും തിരികെ വരാൻ തയ്യാറാണെന്നാണ് സെൽവിയും കൂട്ടരും വ്യക്തമാക്കുന്നത്. അതേസമയം ബിന്ദുവും കനക ദുർഗയും തിരികെ വരുമെന്ന് ആവർത്തിച്ചാണ് പിന്മാറിയിരിക്കുന്നത്. മകര വിളക്ക് മഹോത്സവത്തിന് ശബരിമലയിലേക്ക് തിരികെ വരുമെന്നാണ് ബിന്ദുവും കനക ദുർഗയും പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ദിവസങ്ങൾ നീണ്ട ശബരിമല സംഘർഷത്തിനൊടുവിൽ കേരളാ പൊലീസിനും മനം മടുത്തു തുടങ്ങി. മണ്ഡലകാലം ആരംഭിച്ചതു മുതൽ ആക്ടിവിസ്്റ്റുകൾക്ക് മലചവിട്ടാൻ സുരക്ഷ ഒരുക്കിയ പ
തിരുവനന്തപുരം: രണ്ട് ദിവസമായി ശബരിമലയിൽ ഭക്തരെയും പൊലീസിനെയും നട്ടംതിരിച്ചത് തമിഴ്‌നാട്ടിൽ നിന്നെത്തിയ മനിതി സംഘവും മലയാളി ആക്ടിവിസ്റ്റുകളായ കനക ദുർഗ്ഗയും അമ്മിണിയും ആയിരുന്നു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് ഇരുവരും മടങ്ങി പോയെങ്കിലും ഇനിയും തിരിച്ചു വരുമെന്ന് തന്നെയാണ് ഇരുകൂട്ടരും വ്യക്തമാക്കുന്നത്. കേരളാ പൊലീസും സർക്കാരും സുരക്ഷ ഒരുക്കിയാൽ വീണ്ടും ശബരിമല കയറാൻ തയ്യാറെന്ന് മനിതി സംഘം നേതാവ് ശെൽവി വ്യക്തമാക്കി. തങ്ങളുടെ സുരക്ഷയ്ക്ക് സർക്കാർ ഉറപ്പ് നൽകിയാൽ ഏത് നിമിഷവും തിരികെ വരാൻ തയ്യാറാണെന്നാണ് സെൽവിയും കൂട്ടരും വ്യക്തമാക്കുന്നത്. അതേസമയം ബിന്ദുവും കനക ദുർഗയും തിരികെ വരുമെന്ന് ആവർത്തിച്ചാണ് പിന്മാറിയിരിക്കുന്നത്. മകര വിളക്ക് മഹോത്സവത്തിന് ശബരിമലയിലേക്ക് തിരികെ വരുമെന്നാണ് ബിന്ദുവും കനക ദുർഗയും പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ദിവസങ്ങൾ നീണ്ട ശബരിമല സംഘർഷത്തിനൊടുവിൽ കേരളാ പൊലീസിനും മനം മടുത്തു തുടങ്ങി. മണ്ഡലകാലം ആരംഭിച്ചതു മുതൽ ആക്ടിവിസ്്റ്റുകൾക്ക് മലചവിട്ടാൻ സുരക്ഷ ഒരുക്കിയ പൊലീസ് തങ്ങൾക്ക് ഇനി അതിന് കഴിയില്ലെന്ന നിലപാടിലാണ്. ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്കു സുരക്ഷ നൽകാനാകില്ലെന്നാണ് ഇപ്പോൾ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ മല കയറാൻ അനുവദിക്കില്ലെന്നും പൊലീസ് പറയുന്നു. വരുംദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാകും. യുവതികളിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാൻ അനുവദിക്കണം. തുടങ്ങിയ ആവശ്യങ്ങളിൽ അനുമതിക്കായി സന്നിധാനത്തെ ഉദ്യോഗസ്ഥർ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോർട്ട് നൽകി. ഇതോടെ ഇനി ഈ മണ്ഡല മകര വിളക്ക് കാലത്ത് ഒരു സ്ത്രീയും ശബരിമല നട കയറില്ലെന്ന് ഉറപ്പായി.
പൊലീസും സുരക്ഷ നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ ശബരിമലയിൽ സ്ഥിതിഗതികൾ ശാന്തമാക്കാനാണ് സർക്കാർ ശ്രമം. പൊലീസ് സുരക്ഷ നൽകുന്നതിൽ നിന്നും പിന്മാറിയാൽ ഇനി ഒരു സ്ത്രീയും ശബരിമല ചവിട്ടില്ലെന്ന് ഉറപ്പായി. ഇതോടെ ശബരിമലയിൽ കാര്യങ്ങളെല്ലാം പഴയപടിയാകും. 27ന് വൈകിട്ടാണ് ശബരിമല നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് നടക്കുക. എന്നാൽ പൊലീസ് സുരക്ഷ നൽകിയില്ലെങ്കിൽ ഈ കാലയളവിലും ആക്ടിവിസ്റ്റുകൾക്ക് മലകയറാനാവില്ല. അതായത് ഇനി ഒരു യുവതിക്കും മലകയറാനാവില്ലെന്ന് തന്നെ ഉറപ്പിക്കാം. അതേസമയം മണ്ഡല-മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന അഭ്യർത്ഥനയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. സംഘർഷസാധ്യത കണക്കിലെടുത്ത് യുവതികൾ വരുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ഭക്തർ വരുന്ന സാഹചര്യത്തിൽ ശബരിമലയിൽ അപകടസാധ്യതയുണ്ട്. മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും. ഭക്തി പരിശോധിക്കാൻ എന്തെങ്കിലും മാർഗങ്ങളില്ലാത്തതിനാൽ വരുന്ന യുവതികൾ ഭക്തകളാണോ അല്ലയോ എന്നറിയാൻ മാർഗമില്ല. നിലവിൽ തുടർച്ചയായി യുവതികൾ വരുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. ഇവർ വരുന്നത് മനപ്പൂർവ്വമായി പ്രശ്നങ്ങളുണ്ടാക്കാനാണോ എന്ന് സംശയമുണ്ടെന്നും പത്മകുമാർ പറഞ്ഞു
അതേസമയം ശബരിമലയിൽ ആക്ടിവിസ്റ്റുകൾക്കും ക്രിമിനലുകൾക്കും സുരക്ഷ ഒരുക്കുന്നതിനോടാണ്് പൊലീസും നോ പറയുന്നത്. ഇതുവരെ ശബരിമല കയറാനെത്തിയ എല്ലാവരും തന്നെ ആക്ടിവിസ്റ്റുകളായിരുന്നു. അതസമയം ഇന്നലെ ശബരിമല കയറാനെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവർക്കെതിരെ നിരവധി കേസുകളുള്ളതായാണു പൊലീസ് ഭാഷ്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന കനകദുർഗയും ബിന്ദുവും തിരികെ പോകാൻ തയാറാണെന്ന് അറിയിച്ചതായി പൊലീസ് വ്യക്താക്കിയിട്ടുണ്ട്. കോട്ടയം ഡി.വൈ.എസ്‌പിയുമായി നടത്തിയ ചർച്ചയിലായിരുന്നു മകര വിളക്കിന് വരാമെന്ന് ഉറപ്പിച്ച് ഇരുവരും തൽക്കാലം തിരികെ പോകാൻ തീരുമാനിച്ചത്.
ഈ തിരക്കിനിടയിൽ സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് ഇവരെ അറിയിച്ചു. തിരക്ക് ഒഴിയുമ്പോൾ മറ്റൊരു ദിവസം ശബരിമലയിലേക്കു പോകാനും തീരുമാനമായി. ശബരിമല കയറാൻ സാധിക്കാതിരുന്നതിനെ തുടർന്ന് ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചിരുന്നു. യുവതികൾക്കെതിരെ മെഡിക്കൽ കോളജിൽ വച്ച് ശരണംവിളിയും ചീമുട്ടയേറും ഉണ്ടായി. കഴിഞ്ഞ ദിവസം മനിതി പ്രവർത്തകർ എത്തിയ സ്വകാര്യവാഹനം നിലയ്ക്കൽ കടന്നതു പരിശോധിക്കുമെന്ന് നിരീക്ഷകസമിതി അറിയിച്ചു. ഇക്കാര്യം ശരിയോ തെറ്റോയെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. നിലവിൽ സ്വകാര്യവാഹനങ്ങൾക്ക് നിലയ്ക്കലിൽനിന്ന് പമ്പയിലേക്കു കർശന നിയന്ത്രണമുണ്ട്.
അതേസമയം മനിതികിൾ തമിഴ്‌നാട്ടിൽ നിന്നും ശബരിമലയിലെത്തിയതും കേരളാ പൊലീസിന്റെ കർശന സുരക്ഷയിലും നിർദേശ പ്രകാരവുമായിരുന്നു. കേരള പൊലീസ് സുരക്ഷയിലാണ് മധുരയിൽ നിന്ന് ശബരിമലയിലേക്ക് യാത്ര ആദ്യ യാത്ര നടത്തിയത്. മൂന്ന് കേരളാ പൊലീസ് ഉദ്യോഗസ്ഥർ വാനിൽ ഉണ്ടായിരുന്നുവെന്നും മനിതി സംഘം തലൈവി ശെൽവി പറഞ്ഞു.
കേരള പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തുകൊണ്ടു പോകുന്ന രീതിയായിരുന്നു തങ്ങളെ ശബരിമലയിലേക്ക് കൊണ്ടുവന്നത്. നേരത്തെ തീരുമാനിച്ചതിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ മാറിയത് പൊലീസിന്റെ ഇടപെടലിലൂടെയായിരുന്നുവെന്നും ശെൽവി പറഞ്ഞു. പല സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ടുന്ന മനിതി സംഘാംഗങ്ങൾ കോട്ടയത്ത് ഒത്തുകൂടിയ ശേഷം ഒരു മിച്ച് മലകയറുമെന്നായിരുന്നു ആദ്യം ഇവർ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി പൊലീസ് ഇവരെ പമ്പയിലെത്തിക്കുകയായിരുന്നു.
പൊലീസ് നിർദേശ പ്രകാരമാണ് തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം പോയിക്കൊണ്ടിരുന്നതെന്നും വാഹനത്തെ നിയന്ത്രിച്ചിരുന്നത് കേരളാ പൊലീസായിരുന്നുവെന്നും ശെൽവി പറഞ്ഞു. എന്നാൽ സർക്കാർ സുരക്ഷ ഉറപ്പ് നൽകിയാൽ മനിതി സംഘം വീണ്ടും ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നുവെന്നും ശെൽവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ ശബരിമല ദർശനത്തിന് അനുവദിച്ചിരുന്നില്ല. പല സംഘങ്ങളായി കോട്ടയത്തെത്തി ശബരിമലയിലേക്ക് ഒരുമിച്ച് പോകുമെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് പൊലീസ് ഇടപെടലിനെ തുടർന്ന് പല സംഘങ്ങളായി ഇവർ പിരിയുകയായിരുന്നു.