തിരുവനന്തപുരം: പ്രതിഷ്ഠാദിന പൂജയ്ക്കായി ശബരിമല ധർമ്മശാസ്താക്ഷേത്രം 28ന് വൈകിട്ട് 5.30ന് തുറക്കും. 29നാണ് പ്രതിഷ്ഠാദിനം. അന്ന് പുലർച്ചെ അഞ്ചിന് തിരുനട തുറന്ന് നിർമ്മാല്യദർശനം.

തുടർന്ന് ഗണപതിഹോമവും നെയ്യഭിഷേകവും. തുടർന്ന് പതിവ് പൂജകളായ ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവ നടക്കും. കൂടാതെ വിശേഷാൽ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയുമുണ്ടാകും. പ്രതിഷ്ഠാദിന പൂജകൾ പൂർത്തിയാക്കി 29ന് രാത്രി 10ന് നട അടയ്ക്കും. മിഥുനമാസ പൂജകൾക്കായി ജൂൺ 15ന് വീണ്ടും തുറക്കും.