ശബരിമല: ഓണപ്പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിയിച്ചു. മറ്റു പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.

ഞായറാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം 7.30-ന് ശബരിമലയിലെ കീഴ്ശാന്തി നറുക്കെടുപ്പും ഉച്ചയ്ക്കുശേഷം പമ്പ ഗണപതികോവിൽ മേൽശാന്തി നറുക്കെടുപ്പും നടക്കും.