തിരുവനന്തപുരം: കോവിഡ് വ്യാപനം മുൻനിർത്തി ശബരിമല ഉൾപ്പെടുന്ന പ്രദേശം കണ്ടെയിന്മെന്റായി പ്രഖ്യാപിക്കണമെന്ന ആരോഗ്യ വകുപ്പു നിർദ്ദേശത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ജനവാസ കേന്ദ്രമല്ല എന്നതാണ് ദേവസ്വം ബോർഡ് മുന്നോട്ടുവെക്കുന്ന വാദം.

ശബരിമല കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് കർശനമായി കോവിഡ് മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തുക എന്നതാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. ശബരിമലയിലെ ശാന്തിമാരടക്കമുള്ള ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നു. ഈ സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോർഡ്.

ശബരിമല ജനവാസ മേഖലയാല്ലാത്തതിനാൽ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കേണ്ട കാര്യമില്ലെന്നും, യാതൊരു കാരണവശാലും ഭക്തരെ വിലക്കില്ലെന്നുമാണ് ദേവസ്വംബോർഡിന്റെ നിലപാട്.