- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ആവശ്യപ്പെട്ടൽ പുതിയ സത്യവാങ്മൂലം നൽകും; വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്ത് തീരുമാനം എടുക്കും; എല്ലാവരുമായി ആലോചിച്ച് തീരുമാനം എടുക്കും; വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല നിലപാട് മാറ്റമെന്ന വിശദീകരണവുമായി പോളിറ്റ് ബ്യൂറോ അംഗം; ശബരിമലയിൽ സിപിഎം ചുവടുമാറ്റം; എംഎ ബേബിയും വിശ്വാസികൾക്കൊപ്പം
തിരുവനന്തപുരം: ശബരിമലയിൽ സിപിഎം നിലപാട് മാറ്റും. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വിശ്വാസികളുടെ സമ്മർദ്ദത്തിന് വഴങ്ങിയല്ല ഈ തീരുമാനമെന്നും ബേബി പറയുന്നു. ഇതോടെ യുവതി പ്രവേശനത്തെ സിപിഎമ്മും അനുകൂലിക്കില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. ഈ വിഷയത്തിൽ ഇനിയും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വവും തയ്യാറായിട്ടില്ല.
ഇതിനിടെയാണ് എംഎ ബേബിയുടെ പ്രഖ്യാപനം. സുപ്രീംകോടതിയുടെ ആവശ്യം വന്നാൽ പുതിയ സത്യവാങ്മൂലം നൽകും. സുപ്രീംകോടതിയുടെ മുമ്പിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ട്. അതു നോക്കി സുപ്രീംകോടതി തീരുമാനം എടുക്കുമോ എന്ന് അറിയില്ല. ഇതിന് അപ്പുറത്തേക്ക് സർക്കാരിനോട് സുപ്രീംകോടതി അഭിപ്രായം ചോദിച്ചാൽ ആവശ്യമെങ്കിൽ സത്യവാങ്മൂലം പുതുക്കി നൽകും. ഇതിന് വേണ്ട കൂടിയാലോചനകൾ നടക്കും. വിശ്വാസികളുടെ സമ്മർദ്ദം അല്ല ഇതിന് കാരണം. ജനങ്ങളുടെ വ്യത്യസ്ത നിലപാട് പാർട്ടിക്ക് മുമ്പോട്ട് പോകൂ എന്ന് ബേബി പറയുന്നു. എല്ലാവർക്കും സമത്വം എന്നതാണ് പാർട്ടിയുടെ നിലപാട്. സമത്വം തുല്യത എന്ന ഈ നിലപാട് ഘട്ടം ഘട്ടമായി നടപ്പാക്കും. സമൂഹത്തിന്റെ അഭിപ്രായം നോക്കി മാത്രമേ സർക്കാരിന് കാര്യങ്ങളിൽ തീരുമാനം എടുക്കാനാകൂ എന്നാണ് എംഎ ബേബി വിശദീകരിക്കുന്നത്.
പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് എം.എ.ബേബി വ്യക്തമാക്കി . സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നൽകുകയെന്നും എം.എ.ബേബി പറഞ്ഞു. വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും ബേബി വ്യക്തമാക്കി. പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ പാർട്ടിക്ക് നിലപാട് എടുക്കാൻ കഴിയൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്ന നിലപാട് ഘട്ടം ഘട്ടമായിട്ടാകും നടപ്പാക്കാൻ കഴിയുകയെന്നും ബേബി പറഞ്ഞു.
ശബരിമല വിഷയം ഉയർത്തിയെടുത്ത യുഡിഎഫ് ബുദ്ധിയിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ കൂടുതൽ നീക്കങ്ങളുമായി യുഡിഎഫ് രംഗത്തു വന്നിരുന്നു. സുപ്രീംകോടതിയിൽ നിന്നും ഈ വിധിക്ക് കാരണമായി മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ വന്നശേഷം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പരിഭാഷപ്പെടുത്തി എല്ലാവീടുകളിലുമെത്തിക്കാൻ യുഡിഎഫ് നീക്കം തുടങ്ങി. ഇതിനൊപ്പം കരട് നിയമത്തിന്റെ രൂപവും പുറത്തു വിട്ടും. സ്ത്രീ പ്രവേശന വിലക്ക് വിവേചനമാണെന്നും അത് മാറ്റണമെന്നുമുള്ള നിലപാടാണ് മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലത്തിൽ അറിയിച്ചത്.
അതിന് ശേഷം വന്ന ഉമ്മൻ ചാണ്ടി സർക്കാർ വി എസ്.അച്യുതാനന്ദൻ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പുതിയ സത്യവാങ്മൂലവും സമർപ്പിച്ചു. അയ്യപ്പക്ഷേത്രത്തിലെ ആചാരങ്ങൾ പാലിക്കപ്പെടണമെന്നും 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ക്ഷേത്രദർശനം പാടില്ലെന്നുമുള്ള ക്ഷേത്രാചാരം സംരക്ഷിക്കണമെന്നായിരുന്നു യുഡിഎഫ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.
പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രിയായി സർക്കാർ വന്നപ്പോഴാണ് യുഡിഎഫ് നിലപാട് തിരുത്തി വി എസ് സർക്കാരിന്റെ പഴയ സത്യവാങ്മൂലം വീണ്ടും സുപ്രീംകോടതിയിൽ നൽകിയതും അതതനുസരിച്ച് വിധി വന്നതും. യുഡിഎഫ് കാലത്തു സൂപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവും ഇടതു സർക്കാർ സമർപ്പിച്ച സത്യവാങ് മൂലവും ജനത്തിനു മുന്നിലെത്തിച്ചാൽ ഈ തിരഞ്ഞെടുപ്പിലും ശബരിമല വിഷയം തന്നെ പ്രധാന വിഷയമായി വരുമെന്ന് യുഡിഎഫ് കരുതുന്നു. യുഡിഎഫ് പ്രകടനപത്രികയിലും ശബരിമല ഉൾപ്പെടുത്തുന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഇത് വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് എംഎ ബേബിയുടെ നിലപാട് വ്യക്തമാക്കൽ.
സങ്കുചിതരാഷ്ട്രീയത്തിന്റെ ഭാഗമായി ശബരിമലയെ ദുരുപയോഗിക്കുകയാണ് യുഡിഎഫ് എന്നും എ.എ.ബേബി നേരത്തെ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ വേണമെങ്കിൽ യുഡിഎഫിന് കക്ഷിചേരാം. ആവനാഴിയിലെ അമ്പുകൾ ഉപയോഗശൂന്യമായതിനാലാണ് യുഡിഎഫ് ശബരിമല പ്രയോഗിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ