പത്തനംതിട്ട: ഇടവമാസ പൂജകൾക്ക് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്ഷേത്രനട തുറന്ന് സാധാരണ പൂജകൾ മാത്രം നടത്തും. മെയ് 14 മുതൽ 19 വരെയാണ് ശബരിമലയിൽ ഇടവമാസ പൂജകൾ.