- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
171 സെന്റുവീതം പരസ്പരം വിട്ടുനൽകാൻ ബോർഡും വനംവകുപ്പും ധാരണയിൽ; ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കത്തിന് പരിഹാരം
പത്തനംതിട്ട: ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. അഡ്വക്കേറ്റ് കമ്മിഷണർ എ.എസ്‌പി. കുറുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയ്ക്കുശേഷമാണ് ഇരുകൂട്ടരും ധാരണയാകാമെന്ന് സമ്മതിച്ചത്. 171 സെന്റുവീതം പരസ്പരം വിട്ടുനൽകാൻ ബോർഡും വനംവകുപ്പും ധാരണയിലെത്തി.
പൊലീസ് ബാരക്ക്, പൊലീസ് മെസ്, ഗ്യാസ് ഗോഡൗൺ, രണ്ട് ടോയ്ലെറ്റ് ബ്ലോക്ക്, ബെയ്ലി പാലത്തിലേക്കുള്ള വഴി, കുറച്ച് വിരിഷെഡ്ഡുകൾ എന്നിവയടക്കം 171 സെന്റ് ഭൂമി വനംവകുപ്പ് ബോർഡിന് വിട്ടുനൽകും. ഇതിനുപകരം ബംഗ്ലാവ്, ഗസ്റ്റ് ഹൗസ് എന്നിവ നിൽക്കുന്നതുൾെപ്പടെ 171 സെന്റ് സ്ഥലം വനംവകുപ്പിന് വിട്ടുനൽകും.
ഇതുപ്രകാരമുള്ള റിപ്പോർട്ടും, പരസ്പരം വിട്ടുനൽകാൻ സമ്മതിച്ച സ്ഥലങ്ങൾ അടയാളപ്പെടുത്തിയ സ്‌കെച്ചും ജൂൺ 30-നുമുമ്പ് അഡ്വക്കേറ്റ് കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ