പത്തനംതിട്ട: ശബരിമലയിൽ കർക്കിടക മാസ പൂജയ്ക്ക് പ്രതിദിനം 5000 പേരെ അനുവദിക്കും. വെർച്വൽ ക്യൂ ബുക്കിങ് വഴിയായിരിക്കും പ്രവേശനം. 48 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

രണ്ട് ഡോസ് കോവിഡ് വാക്‌സീനെടുത്തവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ട. നിലക്കലിൽ കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തും. അടുത്ത വെള്ളിയാഴ്ച വൈകിട്ട് കർക്കിടക മാസ പൂജയ്ക്കായി ശബരിമല നടതുറക്കും. 21ന് രാത്രി നട അടക്കും.