- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ മേൽശാന്തിയായി ബ്രാഹ്‌മണർ അല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന് ബിഡിജെഎസ്; ബ്രാഹ്‌മണ പൂജാ സംവിധാനം തുടരാൻ ദേവസ്വം ബോർഡും; ശബരിമലയിൽ പുതിയ ചർച്ച
തിരുവനന്തപുരം: ശബരിമലയിൽ മേൽശാന്തിയായി ബ്രാഹ്‌മണർ അല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന് ബിഡിജെഎസ്. എന്നാൽ ബ്രാഹ്‌മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. 'ശബരിമല അയ്യപ്പന് അയിത്തമോ' എന്ന വിഷയം എടുത്ത് എൻ.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. പ്രക്ഷോഭം തുടങ്ങിയെങ്കിലും ബിജെപി. മൗനത്തിലാണ്.
ദേവസം ബോർഡും നിലവിൽ ബ്രാഹ്‌മണ പൂജയെയാണ് പിൻതുണയ്ക്കുന്നത്. ബ്രാഹ്‌മണപൂജയാണ് ശബരിമലയിലെ സമ്പ്രദായം. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേൽശാന്തി നിയമനത്തിന് പരിഗണിക്കണമെന്നാണ് ബി.ഡി.ജെ.എസ്. ആവശ്യം. ശബരിമല വിഷയങ്ങളിൽ ജാഗ്രതക്കുറവുമൂലം കൈപൊള്ളിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അബ്രാഹ്‌മണ ശാന്തികാര്യത്തിൽ എടുത്തുചാട്ടമില്ല.
അതിനാൽ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്‌മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോർഡ് എന്ന് ദേവസ്വം പ്രസിഡന്റ് എൻ. വാസു പറഞ്ഞു. ഒരു വിഭാഗത്തിനും എതിർപ്പില്ലെങ്കിൽ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.