- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: ഭക്തിയുടെ നിറവിൽ ശരണം വിളികളുടെ നടുവിൽ ശബരിമല അയ്യപ്പസന്നിധിയിൽ ആചാരവൂർവ്വം നിറപുത്തരി പൂജ നടന്നു. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജാ ചടങ്ങുകൾ. ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു ശ്രീകോവിൽ നട തുറന്നത്. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും മണ്ഡപത്തിൽ മഹാഗണപതിഹോമവും നടന്നു. 5.30ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മണ്ഡപത്തിൽ നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചു.
ശേഷം പതിനെട്ടാം പടിയിൽ വച്ചിരുന്ന നെൽകറ്റകൾ മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശിരസിലേറ്റി വാദ്യഘോഷങ്ങളോടെ അകമ്പടിയോടെ ആചാരവൂർവ്വം ക്ഷേത്രത്തെ ഒരു തവണ പ്രദക്ഷിണം വച്ച് മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. തുടർന്ന് മണ്ഡത്തിൽ വച്ച് കതിരുകൾ പൂജിച്ചു .പിന്നേട് ശ്രീകോവിലിനുള്ളിലേക്ക് കതിരുകൾ നിറപുത്തരി പൂജക്കായി കൊണ്ടുപോയി.
നിറപുത്തരി പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ,ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗം പി.എം.തങ്കപ്പൻ എന്നിവർ നിറപുത്തരി പൂജയ്ക്ക് ശബരീശ ദർശനത്തിനായി എത്തിയിരുന്നു. ചിങ്ങം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ആണ് നട തുറക്കുക.