- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചകളിൽ മദ്യപിച്ച് ഗസ്റ്റുകൾ എത്തുന്നു; എന്നോട് പകയുണ്ടാകാം... അത് വച്ച് മറ്റുള്ളവരെ ചൊറിയരുത്; വിനു വി ജോൺ കുറച്ചു കൂടി പക്വത കാട്ടണം; താങ്കളെക്കാൾ കൂടുതൽ ഓണം ഞാൻ ഉണ്ടിട്ടുണ്ട്; ഒടുവിൽ ഇരയെ പോലെ സംസാരിച്ച് ശ്രീകണ്ഠൻ നായർ; ശബരിമല ചെമ്പോലയെ കുറിച്ച് കേൾക്കാത്ത 24 ന്യൂസിന്റെ വിശദീകരണം ഇങ്ങനെ
കൊച്ചി: തെറ്റ് പറ്റിപ്പോയാൽ അത് മാപ്പു പറഞ്ഞു തിരുത്തുന്നതാണ് ആണത്വം. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ സഹീൻ ആന്റണിയുടെ കുടുംബത്തെ അധിക്ഷേപിച്ച് വിനു വി ജോൺ എന്ന അവതാരകൻ ഒന്നും പറഞ്ഞിരുന്നില്ല. എന്നിട്ടും ചാനൽ ചർച്ചയിൽ പങ്കെടുത്ത റോയി മാത്യുവിന് പറ്റിയ പശകിൽ ഏഷ്യാനെറ്റ് ന്യൂസിലൂടെ തന്നെ വിനു വി ജോൺ മാപ്പും പറഞ്ഞു. പക്ഷേ അതൊന്നും ശ്രീകണ്ഠൻ നായർക്ക് പോരാ. ശബരിമലയ ചെമ്പോല വിഷയത്തിലും മുട്ടിൽ മരംമുറി കേസിലും ചാനൽ റിപ്പോർട്ടർമാർ കുടുങ്ങിയിട്ടും മിണ്ടാട്ടമില്ല ശ്രീകണ്ഠൻ നായർക്ക്. ശബരിമലയിലെ വ്യജ രേഖാ നിർമ്മിതിയിലും മൗനം. പക്ഷേ വിനു വി ജോണിനെ പേരെടുത്ത് പറഞ്ഞ് കടന്നാക്രമിക്കുന്നു. സത്യം പറയുന്നവരെ കളിയാക്കുന്നു. എന്നാൽ 24 ന്യൂസിനെതിരെ ഉയരുന്ന വിവാദങ്ങൾക്കൊന്നും മറുപടിയോ വിശദീകരണമോ ഇല്ല.
പുലിയെ പോലെ ഇരുന്ന് പൂച്ചയെ പോലെ മാപ്പു പറഞ്ഞ വിനു വി ജോൺ. അതിഥിയാണ് ചതിച്ചത് എന്ന് പറയുന്നു, സ്ത്രീത്വത്തെ ലാഘവത്തോടെ ഇരുന്നു ഇങ്ങനെ പറയരുത്. താങ്കളും കുഞ്ഞിന്റെ പിതാവ് അല്ലേ. ഈ ഡിജിറ്റൽ തെളിവുകൾ വർഷങ്ങൾക്ക് ശേഷം ആ കുട്ടി കണ്ടാൽ എന്തു സംഭവിക്കുമെന്നാണ് ശ്രീകണ്ഠൻ നായരുടെ ചോദ്യം. ഒടുവിൽ ടെലിവിഷൻ അവതാരകന് പരമിതമായ അവകാശങ്ങളേ ഉള്ളൂവെന്ന് വിനു വി ജോണിനെ ഓർമ്മിപ്പിക്കുകായണ് ശ്രീകണ്ഠൻ നായർ. ഇന്ന് രാവിലെ 24 ന്യൂസിലെ ചർച്ചയിലാണ് വിനു വി ജോണിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും കടന്നാക്രമിച്ച് വിശദീകരണങ്ങളുമായി ശ്രീകണ്ഠൻ നായർ എത്തിയത്. ഇതിനൊപ്പം മറുനാടൻ മലയാളിയെ അടക്കം പേരെടുത്ത് പറയാതെ കളിയാക്കുകയും ചെയ്തു. എന്നാൽ മറുനാടൻ ഉയർത്തിയ വിഷയങ്ങൾ കേട്ട ഭാവം പോലും ശ്രീകണ്ഠൻ നായർ കാട്ടിയില്ല.
ശബരിമലയിൽ 24 ന്യൂസ് നൽകിയ ചെമ്പോല വ്യാജമാണെന്ന ചർച്ച സജീവമാണ്. ഇത് മറുനാടൻ വാർത്ത നൽകി. ഇതിനൊപ്പം മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് സഹീൻ ആന്റണി എന്ന റിപ്പോർട്ടറുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയർത്തി. ഇതിനൊപ്പം 24 ന്യൂസ് നൽകിയ ചില വ്യാജ വാർത്തകളും മറുനാടൻ ചർച്ചയാക്കി. ഈ വിഷയത്തിൽ ഒന്നും ശ്രീകണ്ഠൻ നായർക്ക് ഇന്നും മറുപടി ഇല്ല. ശബരിമല ചെമ്പോലയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. അത് വ്യാജമാണോ ഒർജിനലാണോ എന്ന് ഇനിയും 24 ന്യൂസ് പറയുന്നുമില്ല. 24 ന്യൂസിനെ തച്ചു തകർക്കാൻ ചിലർ സ്വപ്‌നം കാണുന്നുവെന്നാണ് ശ്രീക്ണഠൻ നായർ പറയുന്നത്. ശബരിമലയുടെ പേര് പറയാതെ ചില നിലപാട് വിശദീകരണങ്ങൾ ശ്രീകണ്ഠൻ നായർ ഇന്ന് നൽകി. ഇടതുപക്ഷത്തെ ഉയർത്തിയുള്ള പ്രതിരോധം.
എല്ലാ വർഗ്ഗീയതയ്ക്കും അപ്പുറമാണ് കേരളം. വർഗ്ഗീയതയ്ക്ക് വളക്കൂറില്ല. ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ പറഞ്ഞ് അധികാരത്തിൽ എത്തണം. വർഗ്ഗീയതയ്ക്ക് വളക്കൂറുണ്ടായിരുന്നുവെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥിതി മാറി മറിയുമായിരുന്നു-ശ്രീകണ്ഠൻ നായർ പറയുന്നു. അതായത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം ഉയർത്തിയാണ് പ്രതിരോധം. ചെമ്പോല വിവാദം കാര്യായെടുക്കുന്നില്ലെന്ന് പറയാതെ പറയുന്നു. ഇതിനൊപ്പം വലിയൊരു ആരോപണവും ഉന്നയിക്കുന്നു. കേരളത്തിലെ ചാനൽ ചർച്ചയ്ക്ക് മദ്യപിച്ച് എത്തുന്നവരുണ്ടെന്നാണ് ശ്രീകണ്ഠൻ നായരുടെ വിശദീകരണം.
ചാനലിൽ മദ്യപിച്ച് ആളുകൾ ചർച്ചയ്ക്ക് എത്തുന്നു. മദ്യപിച്ച് ശേഷമുള്ള വെളിപ്പെടുത്തലും. ആർക്ക് വേണ്ടി പറഞ്ഞ ഖേദ പ്രകടനം. അതിൽ മനാസിക ദുഃഖം പ്രകടമാകുന്നില്ല. എന്നോട് പകയുണ്ടാകാം. അത് വച്ച് മറ്റുള്ളവരെ ചൊറിയരുത്. വിനു വി ജോൺ കുറച്ചു കൂടി പക്വത കാട്ടണം. താങ്കളെ കാൾ കൂടുതൽ ഓണം ഞാൻ ഉണ്ടിട്ടുണ്ട്. ഈ അധ്യായം ഇവിടെ ഞാൻ അവസാനിപ്പിക്കുന്നു. വിർച്വൽ ലോകത്തിന് അപ്പുറമുള്ള 3 കോടി ജനങ്ങളാണ് എന്റെ കരുത്ത്. വിർച്വൽ ലോകത്തെ പ്രാചരകരെ തനിക്ക് വിശ്വാസമില്ല. 35 വർഷത്തെ ഹൃദയ ബന്ധമുണ്ട് ജനങ്ങളുമായി. അതിന് ശേഷം ജനിച്ചവരാണ് ഇപ്പോൾ ആരോപണമുയർത്തുന്നത്. അവരെ കാര്യമാക്കില്ല-ശ്രീകണ്ഠൻ നായർ പറഞ്ഞു. സോഷ്യൽ മീഡിയയിലെ പോസ്‌റുകൾ വായിക്കും. അതിന് പിന്നാലെ പോകില്ല24 ന്യൂസ് മേധാവി കാര്യങ്ങൾ പറയുന്നു.
ഫ്‌ളവേഴ്‌സിലെ ടോപ് സിങർ നിർത്തി വച്ചിട്ടില്ല. അത് ശനിയും ഞായറും ഉണ്ടാകും. കോവിഡ് കാലത്ത് കുട്ടികളെ വച്ച് ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് രണ്ടു ദിവസമാക്കിയതെന്നും ശ്രീകണ്ഠൻ നായർ വിശദീകരിച്ചു. അങ്ങനെ ഇന്നലെ രാവിലെ ഷോയും ശ്രീകണ്ഠൻ നായർ തനിക്ക് അനുകൂല നിലപാട് വിശദീകരണത്തിനായി മാറ്റി വച്ചു. അപ്പോഴും ശബരിമലയിൽ ചാനലിനെതിരെ ഉയർന്ന ആരോപണങ്ങൾ കണ്ടതും കേട്ടതുമായ ഭാവം കാട്ടിയതുമില്ല. ഇന്നലെ ചെമ്പോല വിവാദമാണ് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയാക്കിയത്. ശങ്കു ടി ദാസിന്റെ പരാതിയും ഉയർന്നു വന്നു. എന്നാൽ ഇതൊന്നും അറിഞ്ഞ ഭാവം പോലും ഇന്നും ശ്രീകണ്ഠൻ നായർ കാട്ടിയില്ല.
മറുനാടന് മലയാളി ബ്യൂറോ