- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലി കാനനപാതയിലൂടെയുള്ള ഭക്തരുടെ യാത്ര കോവിഡ് മാനദണ്ഡപ്രകാരം അനുവദിച്ചേക്കും; ഭക്തരിൽ അഞ്ചുപേർക്കുവീതം പേട്ട തുള്ളാം; ശബരിമലയിൽ കൂടുതൽ ഇളവിന് സാധ്യത
എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കാനനപാതയിലൂടെയുള്ള ഭക്തരുടെ യാത്ര കോവിഡ് മാനദണ്ഡപ്രകാരം അനുവദിച്ചേക്കും. എരുമേലിയിൽ എത്തുന്ന ഭക്തരിൽ അഞ്ചുപേർക്കുവീതം പേട്ട തുള്ളാം. എരുമേലി ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്ന തീർത്ഥാടന അവലോകന യോഗത്തിൽ ഇതിന് ധാരണയായിട്ടുണ്ട്.
പേട്ട തുള്ളുന്ന ഭക്തർക്ക് ആചാരപരമായി ശരക്കോൽ, കച്ച എന്നിവ ഉപയോഗിക്കാം. രാസ സിന്ദൂരം അനുവദിക്കില്ല. ജലാശയങ്ങളിൽ കുളിക്കുന്നതിന് പകരം ഷവർ ബാത്ത് സൗകര്യം ഉപയോഗിക്കണം. ഷവർബാത്തിലെ വെള്ളം നേരിട്ട് ജലാശയങ്ങളിൽ എത്താതെ ദേവസ്വം ബോർഡ് ക്രമീകരണം നടത്തണം. മലിനീകരണം തടയാൻ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിക്കണം.
യോഗത്തിൽ എംഎൽഎ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, വില്ലേജ് ഓഫീസർ ഹാരിസ്, ഡിവൈ.എസ്‌പി. ഓമനക്കുട്ടൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.