- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്; നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്ന് ആവശ്യം
പത്തനംതിട്ട: ശബരിമല ക്ഷേത്ര ദർശനത്തിന് ഏർപ്പെടുത്തിയ നിന്ത്രണങ്ങളിൽ കൂടുതൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ്യഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ ഇളവുകൾ ചർച്ച ചെയ്തു.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നതിന് ശേഷം ദേവസ്വം മന്ത്രി കെ രാധാകൃഷണന്റെ നേതൃത്വത്തിൽ ചേരുന്ന രണ്ടാം യോഗമാണിത്. സന്നിധാനത്തെ സ്ഥിതിഗതികൾ ഒരാഴ്ച വിലയിരുത്തിയ ശേഷമേ നിയന്ത്രണങ്ങളിലെ ഇളവ് പ്രഖ്യാപിക്കുകയുള്ളൂ. ശബരിമലയിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ നെയ്യഭിഷേകത്തിന് അനുമതി നൽകണമെന്ന ആവശ്യമാണ് അവലോകന യോഗത്തിൽ ശക്തമായി ഉന്നയിച്ചത്.
മുൻകാലങ്ങളിലെ പോലെ തന്നെ ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ട് വരുന്ന നെയ്യ്, അഭിഷേകം നടത്തി മടക്കി നൽകാനുള്ള സൗകര്യം വീണ്ടും ആരംഭിക്കാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. സന്നിധാനത്ത് വിരിവയ്ക്കാനുള്ള അനുവാദം ഇല്ലാത്തതോടെ തീർത്ഥാടനത്തിനെത്തുന്ന ഭക്തർ പരാമാവധി വേഗത്തിൽ മല ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇങ്ങനെ നിശ്ചിത സമയത്തിനുള്ളിൽ മല കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഭക്തർക്കിടയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ അവകാശവാദം. ഇ്ത മുന്നിൽ കണ്ടാണ് ഇളവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ