തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും ദർശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവർക്ക് 12 മണിക്കൂർ വരെ കഴിയാൻ മുറികൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം. നീലിമല വഴി ഭക്തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയിൽ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യത്തിൽ അടുത്ത അവലോകന യോഗത്തിൽ തീരുമാനമുണ്ടായേക്കും.