- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല കരിമല പാത മകരവിളക്കിന് മുമ്പ് തുറന്നേക്കും; തീർത്ഥാടക എണ്ണമുയർത്തുന്നതും പരിഗണനയിൽ; നടപടികോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ
പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്ക് വേണ്ടി പരമ്പരാഗത കരിമല പാത തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
ഏരുമേലിയിൽ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടന കാലം മുതൽ നിർത്തിവച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമല പാത തുറക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. നാൽപ്പത് കിലോമിറ്റർ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേർന്ന് നടപടി ആരംഭിച്ചു.
ശബരിമല തീർത്ഥാടകരുടെ ഏണ്ണം ദിനംപ്രതി 60,000 ഉയർത്തുന്നതും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. തീർത്ഥാടകരുടെ ഏണ്ണം കൂടാൻ തുടങ്ങിയതോടെ നിലക്കലിൽ കൗണ്ടറുകളുടെ ഏണ്ണം കൂട്ടി. നേരിട്ടുള്ള നെയ്യഭിഷേകത്തിന് ഉടൻ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ് അധികൃതർ. നീലിമല പാത തുറന്നതോടെ സന്നിധാനത്ത് തീർത്ഥാടകരുടെ ഏണ്ണം കൂടി. ഇതുവരെ ആറ് ലക്ഷത്തി അൻപത്തിരണ്ടായിരം പേർ സന്നിധാനത്ത് ദർശനം നടത്തി. വരുമാനം നാൽപത് കോടി കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ