- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ഉത്സവം കൊടിയേറ്റം ഒൻപതിന്; മീനമാസ പൂജ 14 മുതൽ
പത്തനംതിട്ട: പത്തുദിവസം നീണ്ടുനിൽക്കുന്ന ശബരിമല ഉത്സവത്തിനും മീനമാസ പൂജയ്ക്കുമായി ക്ഷേത്രനട ഈ മാസം എട്ടിന് വൈകീട്ട് അഞ്ചു മണിക്ക് തുറക്കും. ഒൻപതിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉത്സവത്തിന് കൊടിയേറ്റും.
17ന് രാത്രി പള്ളിവേട്ട നടക്കും. ശരംകുത്തിയിൽ പ്രത്യേകം ക്രമീകരിച്ച കുട്ടിവനത്തിലാണ് പള്ളിവേട്ട നടക്കുക. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിന് സമാപനം കുറിച്ച് 18ന് പമ്പയിൽ ആറാട്ട് നടക്കും. തുടർന്ന് ദേവനെ പമ്പാഗണപതി കോവിലിലേക്ക് എഴുന്നള്ളിച്ചിരുത്തും.
മീനമാസ പൂജ 14 മുതൽ 19 വരെയാണ് നടക്കുന്നത്. അതിനാൽ ക്ഷേത്രനടതുറക്കുന്ന എട്ടു മുതൽ 19ന് രാത്രിവരെ ഭക്തർക്ക് ദർശനമുണ്ടാകും. തീർത്ഥാടകർ പൊലീസിന്റെ വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യണം. ഉത്സവവും മീനമാസ പൂജയും ഇത്തവണ ഒരുമിച്ചാണ് വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story