- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ഭരണസമിതിയുടെ കാലാവധി തീരുന്നു; പടിയിറങ്ങും മുമ്പ് കൈയിട്ടുവാരൽ തകൃതി; ശബരിമല-മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ വിജിലൻസ് അന്വേഷണം നേരിടുന്നവരും അയോഗ്യരും
പത്തനംതിട്ട: നിലവിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി അടുത്തമാസം 12 ന് അവസാനിക്കും. പടിയിറങ്ങളും മുമ്പുള്ള അവസാനവട്ട കൈയിട്ടുവാരൽ ഇതോടെ തകൃതിയായി. ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പിനുള്ള ലേലം വിളിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് തയാറാക്കിയ അന്തിമപട്ടികയിൽ അയോഗ്യരും വിജിലൻസ് അന്വേ
പത്തനംതിട്ട: നിലവിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി അടുത്തമാസം 12 ന് അവസാനിക്കും. പടിയിറങ്ങളും മുമ്പുള്ള അവസാനവട്ട കൈയിട്ടുവാരൽ ഇതോടെ തകൃതിയായി. ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പിനുള്ള ലേലം വിളിയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് തയാറാക്കിയ അന്തിമപട്ടികയിൽ അയോഗ്യരും വിജിലൻസ് അന്വേഷണം നേരിടുന്നവരും കടന്നു കൂടിയിട്ടുണ്ട്.
ശബരിമല-മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് 18 നാണ് നടക്കുന്നത്. ദേവസ്വം ബോർഡ് തയാറാക്കിയ ലിസ്റ്റിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഉയരുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന അഭിമുഖം പ്രഹസനമായിരുന്നുവെന്നാണ് പ്രധാന പരാതി. മാളികപ്പുറം മേൽശാന്തി പട്ടികയിലേക്ക് അഭിമുഖം നടത്താതെയാണ് ആൾക്കാരെ തെരഞ്ഞെടുത്തത്. മേൽശാന്തിയാകാനായി അപേക്ഷിച്ചവരെക്കുറിച്ച് ദേവസ്വം വിജിലൻസ് അടക്കം അനേ്വഷണം നടത്താറുണ്ട്. ഇത്തരം അനേ്വഷണത്തിൽ യോഗ്യതയില്ലെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകിയവെര പോലും അഭിമുഖത്തിൽ പങ്കെടുപ്പിക്കുകയും നറുക്കെടുപ്പിനുള്ള അവസാന പട്ടികയിൽ ഇടം കൊടുക്കുകയും ചെയ്തിട്ടുണ്ട്
തന്ത്രി തയാറാക്കിയ പട്ടിക ദേവസ്വംബോർഡ് അട്ടിമറിച്ച് തങ്ങൾക്ക് ഇഷ്ടമുള്ളവരെ തിരുകിക്കയറ്റി അഴിമതി നടത്തി എന്നാണ് ആരോപണം. നിലവിലെ ലിസ്റ്റ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ താന്ത്രിക പരിശീലന കളരിയായ ആലുവ തന്ത്രവിദ്യാപീഠത്തിൽ നിന്ന് ഒന്നാം റാങ്ക് വാങ്ങിയ ആൾ പോലും അവസാന പട്ടികയിലെത്തിയില്ല. 10 വർഷം തുടർച്ചയായി മൂന്നു നേരം പൂജയുള്ള ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്ത പരിചയം വേണമെന്ന നിബന്ധന അട്ടിമറിച്ചും മേൽശാന്തി പട്ടികയിൽ ആളുകളെ തിരുകിയിട്ടുണ്ട്.
തന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അഭിമുഖത്തിൽ ചട്ടവിരുദ്ധമായി ദേവസ്വം ബോർഡ് സെക്രട്ടറി വി എസ്. ജയകുമാർ പങ്കെടുത്തതിനെയും ഉദ്യോഗാർഥികൾ ചോദ്യം ചെയ്യുന്നുണ്ട്. ദേവസം മന്ത്രി വി എസ് ശിവകുമാറിന്റെ അനുജനാണ് ജയകുമാർ.