- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി രാജൻ ഭക്തർക്ക് ദർശന സൗകര്യമൊരുക്കി പണം സംമ്പാദിച്ചെന്ന് വിജിലൻസ്; ഗസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്തും തട്ടിപ്പ്; കണ്ടെത്തയതിൽ ദേവസ്വം ലറ്റർ പാഡിലെ കത്തുകളും; സിഗരറ്റ് കേസിൽ പോലും അറസ്റ്റ് ചെയ്യാതെ രാമകൃഷ്ണയെ തൊഴുതു വണങ്ങി സന്നിധാനം പൊലീസ്: ദർശന മാഫിയയ്ക്ക് സന്നിധാനത്ത് ഒത്താശ ചെയ്യുന്നത് ഉദ്യോഗസ്ഥ പ്രമുഖർ തന്നെ
ശബരിമല: ശബരിമലയിൽ ദർശന മാഫിയയുടെ കള്ളക്കളി വിജിലൻസ് തുറന്നു കാട്ടി. അപ്പോഴേക്കും രക്ഷകരുമെത്തി. ഇതരസംസ്ഥാന മാധ്യമസ്ഥാപനത്തിന്റെ വ്യാജ ഐ.ഡി. കാർഡ് ഉപയോഗിച്ച് സ്വാമിമാർക്ക് ദർശനസൗകര്യം ഒരുക്കി നൽകിയിരുന്നയാളാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായി. ഹൈദരാബാദ് ആസ്ഥാനമായ ഒരു പ്രസിദ്ധീകരണശാലയുടെ ഓഫീസ് അസിസ്റ്റന്റ് ആർ രാജൻ ആണ് പിടിയിലായത്. ഇയാളുടേത് വ്യാജ ഐ.ഡി. കാർഡാണെന്ന് സംശയിക്കുന്നു. ഈ മുറിയിൽ നിന്ന് സിഗര്റ്റുകളുെ വമ്പൻ ശേഖരവും പിടികൂടി. പക്ഷേ ഇയാളെ പൊലീസും ദേവസം ബോർഡും വെറുതെ വിട്ടു. ശബരിമലയിൽ മാധ്യമപ്രവർത്തകരായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരാണ് പിടിയിലായത്. ആന്ധ്രപ്രദേശ് സ്വദേശി രാമകൃഷ്ണ, സഹായി പുനലൂർ സ്വദേശി രാജൻ എന്നിവരാണ് ദേവസ്വം ബോർഡ് വിജിലൻസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ദേവസ്വം ബോർഡിന്റേതടക്കം നിരവധി തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. അന്വേഷണത്തിൽ ഇവ വ്യാജമല്ലെന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. തെലങ്കാനയിൽ നിന്നുള്ള ദിനപത്രമായ വാർത്തയുടെ റിപ്പോർട്ടറെന്ന പേരിലാണ് രാമകൃഷ്ണ സന്നിധാ
ശബരിമല: ശബരിമലയിൽ ദർശന മാഫിയയുടെ കള്ളക്കളി വിജിലൻസ് തുറന്നു കാട്ടി. അപ്പോഴേക്കും രക്ഷകരുമെത്തി. ഇതരസംസ്ഥാന മാധ്യമസ്ഥാപനത്തിന്റെ വ്യാജ ഐ.ഡി. കാർഡ് ഉപയോഗിച്ച് സ്വാമിമാർക്ക് ദർശനസൗകര്യം ഒരുക്കി നൽകിയിരുന്നയാളാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായി. ഹൈദരാബാദ് ആസ്ഥാനമായ ഒരു പ്രസിദ്ധീകരണശാലയുടെ ഓഫീസ് അസിസ്റ്റന്റ് ആർ രാജൻ ആണ് പിടിയിലായത്. ഇയാളുടേത് വ്യാജ ഐ.ഡി. കാർഡാണെന്ന് സംശയിക്കുന്നു. ഈ മുറിയിൽ നിന്ന് സിഗര്റ്റുകളുെ വമ്പൻ ശേഖരവും പിടികൂടി. പക്ഷേ ഇയാളെ പൊലീസും ദേവസം ബോർഡും വെറുതെ വിട്ടു.
ശബരിമലയിൽ മാധ്യമപ്രവർത്തകരായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ട് പേരാണ് പിടിയിലായത്. ആന്ധ്രപ്രദേശ് സ്വദേശി രാമകൃഷ്ണ, സഹായി പുനലൂർ സ്വദേശി രാജൻ എന്നിവരാണ് ദേവസ്വം ബോർഡ് വിജിലൻസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ദേവസ്വം ബോർഡിന്റേതടക്കം നിരവധി തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. അന്വേഷണത്തിൽ ഇവ വ്യാജമല്ലെന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. തെലങ്കാനയിൽ നിന്നുള്ള ദിനപത്രമായ വാർത്തയുടെ റിപ്പോർട്ടറെന്ന പേരിലാണ് രാമകൃഷ്ണ സന്നിധാനത്ത് താമസിച്ചിരുന്നത്. രാജൻ ഇതേ പത്രത്തിന്റെ ഓഫീസ് അസിസ്റ്റാണെന്നാണ് തിരിച്ചറിയൽ കാർഡിൽ രേഖപെടുത്തിയിരുന്നത്. സന്നിധാനത്തെത്തുന്ന ആന്ധ്ര , തെലങ്കാന സ്വദേശികളായ ഭക്തർക്ക് ദർശനത്തിന് സഹായം വാഗ്ദാനം ചെയ്ത് ഇരുവരും പണവും പാരിതോഷികവും കൈപ്പറ്റിയിരുന്നു.
ശബരമല ലഹരിമുക്ത മേഖലയാണ്. അതുകൊണ്ട് തന്നെ സിഗരറ്റിനും മറ്റും നിരോധനമുണ്ട്. അതിനാൽ മുറിയിൽ നിന്ന് സിഗരറ്റ് പിടിച്ചത് ഗുരുതര കുറ്റമാണ് ശബരിമലയിൽ. ഇത്തരം കേസുകളിൽ ആരെ പിടിച്ചാലും പൊലീസ് കേസ് എടുക്കാറും അറസ്റ്റ് രേഖപ്പെടുത്താറുമാണ് പതിവ്. എന്നാൽ ദർശന മാഫിയയ്ക്ക് നേതൃത്വം കൊടുത്തയാളെ വെറുതെ വിട്ടു. സഹായിയ്‌ക്കെതിരെ മാത്രമാണ് കേസ് എടുത്തത്. ദേവസ്വത്തിലും പൊലീസിലും ഇയാൾക്കുള്ള ബന്ധമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല മാസ്റ്റർ പ്ലാൻ കോർഡിനേറ്റർ, തമിഴ്‌നാട് സർക്കാരിന്റെ പ്രസ്സ് അക്രിഡിറ്റേഷൻ കാർഡ്, തുടങ്ങി ആറിലധികം തിരച്ചറിയൽ കാർഡുകളാണ് രാമകൃഷ്ണയുടെ കൈവശം ഉണ്ടായിരുന്നത്. ദർശനത്തിന് ഒരു സംഘം ആളുമായി എത്തിയപ്പോൾ സംശയം തോന്നിയ വിജിലൻസ് ഇരുവരും താമസിച്ചിരുന്ന മുറി പരിശോധിക്കുകയായിരുന്നു. ഇവിടെ നിന്ന് പണവും പുകയില ഉത്പന്നങ്ങളും പിടികൂടി. അതുകൊണ്ട് തന്നെ പിടിച്ചെടുത്ത ഐഡന്റിറ്റി കാർഡുകൾ വ്യാജമല്ലെങ്കിലും രാമകൃഷ്ണയ്‌ക്കെതിരെ കേസ് എടുക്കേണ്ടതായിരുന്നു. എന്നാൽ പിആർഡിയിലെ പത്രക്കുറിപ്പിൽ പോലും ഈ വിഷയത്തിൽ രാമകൃഷ്ണയുടെ പേര് ഒഴിവാക്കുകയായിരുന്നു.
അതിനിടെ ശബരിമലയിൽ ദർശനമാഫിയയുടെ പ്രവർത്തനം സജീവമാണെന്ന് തെളിയിക്കുന്നതാണ് സംഭവം. ഇത്തരക്കാർക്ക് ദേവസം ബോർഡിന്റെ പിന്തുണയും ഉണ്ട്. കഴിഞ്ഞ ബോർഡിന്റെ കാലത്ത് രാമകൃഷ്ണയെ ദേവസം ബോർഡിന്റെ ശബരിമല മാസ്റ്റർ പ്ലാൻ കോർഡിനേറ്റർ എന്ന പദവിയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം ഇത് മരവിപ്പിക്കുകയും ചെയ്തു. തെലുങ്ക് മാധ്യമത്തിന്റെ പേരിൽ സന്നിധാനത്തെ മീഡിയ സെന്ററിലെ മുറിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാൾക്ക് ആ മുറിയിൽ തന്നെയുള്ള മറ്റൊരാൾ വ്യാജ ഐ.ഡി. കാർഡ് നൽകിയെന്നാണ് വിജിലൻസ് കണ്ടെത്തൽ.
അനധികൃതമായി രാജൻ ഭക്തർക്ക് ദർശന സൗകര്യമൊരുക്കി പണം സംമ്പാദിച്ചെന്ന് വിജിലൻസ് പൊലീസിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. രാജനേയും മാധ്യമത്തിന്റെ പേരിൽ മുറിയെടുത്ത ആളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് വിജിലൻസ് ഓഫീസർ കെ എൽ സജിമോൻ പൊലീസിന് കൈമാറി. ദേവസ്വത്തിന്റെ കീഴിലുള്ള ഗസ്റ്റുഹൗസുകളിൽ മുറി ബുക്ക് ചെയ്തും തട്ടിപ്പു നടത്തിയിരുന്നതായി വിജിലൻസ് അറിയിച്ചു. മുൻ സ്‌പെഷ്യൻ ഓഫീസറുടേതടക്കം നിരവധി പേരുടെ ലെറ്റർ പാഡിൽ തയ്യാറാക്കിയ കത്തുകളുടെ പകർപ്പുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ഒർജിനലാണെന്നാണ് പുറത്തുവരുന്ന സൂചന.
ഇതു സംബന്ധിച്ച് ശബരിമലയിലെ മാധ്യമ പ്രവർത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രതിഷേധ ചർച്ചകളും നടന്നു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തിയ പ്രമുഖനും ഈ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഇയാളും ഇപ്പോൾ ശബരിമലയിൽ ഉണ്ട്. ശബരിമലിയിൽ സുരക്ഷാ ആശങ്കകൾ ഏറെയുള്ളപ്പോൾ ഇയാൾ സന്നിധാനത്ത് എത്തിയതിൽ സംശയങ്ങളും സജീവമാണ്.