- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമുടിക്കെട്ടില്ല, കറുപ്പിനും കാവിക്കും പകരം പാന്റ്സും ഷർട്ടും; വണ്ടിയിൽ നാലുകുപ്പി മദ്യവും ലൈസൻസുള്ള പിസ്റ്റളും; ചാലക്കയത്ത് വാഹന പരിശോധനയ്ക്കിടെ പിടിയിലായ ആറു തെലങ്കാനക്കാർ നക്സലുകളോ? ചോദ്യം ചെയ്യൽ തുടരുന്നു; കൊടിമര പ്രതിഷ്ഠ നടക്കുമ്പോൾ കൊടിമരച്ചുവട്ടിൽ മെർക്കുറി ഒഴിച്ചതിൽ അന്വേഷണം പാതിവഴിക്ക് ഉപേക്ഷിച്ചത് ചർച്ചയാകുന്നു; മണ്ഡലകാലത്ത് ശബരിമലയിൽ അതീവ ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: ഇന്നോവ കാറിനുള്ളിൽ നാലുകുപ്പി വിദേശമദ്യവും ലൈസൻസുള്ള പിസ്റ്റളുമായി വന്ന ആറംഗ തെലങ്കാന സംഘം പൊലീസിന്റെ പിടിയിൽ. കാവിയും കറുപ്പും ഇരുമുടിക്കെട്ടുമില്ലാതെ പാന്റ്സും ഷർട്ടും ധരിച്ചുള്ള ഇവരുടെ വരവിലെ ദൂരൂഹത നീക്കാൻ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. നക്സൽ ബന്ധമാണ് പ്രധാനമായും സംശയിക്കുന്നത്. ഇന്നലെ രാത്രി ഏഴരയോടെ ചാലക്കയത്ത് വാഹനപരിശോധന നടത്തി വന്ന പമ്പ പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. വേണുഗോപാൽ റെഡ്ഡി, പൊച്ചാറാം, രാമസ്വാമി, നവനു ശ്രീനിവാസറഡ്ഡി, കൃഷ്ണഗൗഡ, വിജയരാജറഡ്ഡി ന്നിവരാണ് പിടിയിലായത്. പരിശോധനയിൽ തോക്കിന് ലൈസൻസ് ഉള്ളതിനാൽ മദ്യനിരോധന മേഖലയിൽ മദ്യം കൈവശം വച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോ, പമ്പ പൊലീസ് സ്പെഷ്യൽ ഓഫീസർ വി.അജിത്ത്, പമ്പയിൽ ഡ്യൂട്ടിക്കെത്തിയ തെലുങ്കാനാ പൊലീസ് എന്നിവരും ഇവരെ ചോദ്യം ചെയ്തു വരുന്നു. സന്നിധാനത്ത് പുതിയ കൊടിമര പ്രതിഷ്ഠ നടക്കുമ്പോൾ കൊടിമരച്ചുവട്ടിൽ മെർക്കുറി ഒഴിച്ചതും ആന്ധ്രയിൽ നിന്നുള്ളവരായിരുന്നു. ഇതേപ്പറ്റി കൂട
പത്തനംതിട്ട: ഇന്നോവ കാറിനുള്ളിൽ നാലുകുപ്പി വിദേശമദ്യവും ലൈസൻസുള്ള പിസ്റ്റളുമായി വന്ന ആറംഗ തെലങ്കാന സംഘം പൊലീസിന്റെ പിടിയിൽ. കാവിയും കറുപ്പും ഇരുമുടിക്കെട്ടുമില്ലാതെ പാന്റ്സും ഷർട്ടും ധരിച്ചുള്ള ഇവരുടെ വരവിലെ ദൂരൂഹത നീക്കാൻ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. നക്സൽ ബന്ധമാണ് പ്രധാനമായും സംശയിക്കുന്നത്.
ഇന്നലെ രാത്രി ഏഴരയോടെ ചാലക്കയത്ത് വാഹനപരിശോധന നടത്തി വന്ന പമ്പ പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. വേണുഗോപാൽ റെഡ്ഡി, പൊച്ചാറാം, രാമസ്വാമി, നവനു ശ്രീനിവാസറഡ്ഡി, കൃഷ്ണഗൗഡ, വിജയരാജറഡ്ഡി ന്നിവരാണ് പിടിയിലായത്. പരിശോധനയിൽ തോക്കിന് ലൈസൻസ് ഉള്ളതിനാൽ മദ്യനിരോധന മേഖലയിൽ മദ്യം കൈവശം വച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോ, പമ്പ പൊലീസ് സ്പെഷ്യൽ ഓഫീസർ വി.അജിത്ത്, പമ്പയിൽ ഡ്യൂട്ടിക്കെത്തിയ തെലുങ്കാനാ പൊലീസ് എന്നിവരും ഇവരെ ചോദ്യം ചെയ്തു വരുന്നു.
സന്നിധാനത്ത് പുതിയ കൊടിമര പ്രതിഷ്ഠ നടക്കുമ്പോൾ കൊടിമരച്ചുവട്ടിൽ മെർക്കുറി ഒഴിച്ചതും ആന്ധ്രയിൽ നിന്നുള്ളവരായിരുന്നു. ഇതേപ്പറ്റി കൂടുതൽ അന്വേഷണം ഉണ്ടായില്ല. ഇത് ആന്ധ്രയിലെ വെറും ആചാരം മാത്രമായി എഴുതിത്ത്ത്തള്ളി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്ന് പിടിയിലായവരെപ്പറ്റി വിശദമായി അന്വേഷിക്കാൻ പോലും പൊലീസ് തയാറായില്ല. ഈ സംഭവവും അതുമായി കൂട്ടിവായിക്കേണ്ടി വരും.
ഈ സംഭവത്തോടെ ശബരിമലയിൽ സുരക്ഷ അതീവ ശക്തമായി. എന്തായാലും പിടിയിലായവർ തീർത്ഥാടകരല്ലെന്ന നിലപാടിലാണ് പൊലീസ്. മദ്യവുമായി ഇതരസംസ്ഥാനക്കാർ ശബരിമലിയിലേക്ക് വരാറില്ല. ഈ സാഹചര്യത്തിലാണ് ഈ നിഗമനത്തിൽ പൊലീസെത്തുന്നത്.