- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാൻ സാക്ഷാൽ അമിത് ഷാ തന്നെ എത്തും; മണ്ഡലമകര വിളക്കിന് നട തുറക്കുമ്പോൾ ഭക്തരുടെ നേതൃത്വം ഏറ്റെടുത്ത് അമിത് ഷാ പമ്പയിലും ശബരിമലയിലും എത്തും; അനുകൂല സാഹചര്യങ്ങൾ പരമാവധി മുതലാക്കാൻ കരുക്കൾ നീക്കി ബിജെപി
തിരുവനന്തപുരം: ലോക്‌സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കാൻ ഉറച്ചാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ കരുനീക്കങ്ങൾ. ഇതിനുള്ള പറ്റിയ അവസരമാണ് ശബരിമല പ്രതിഷേധമെന്ന് അമിത് ഷാ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെ എന്ത് വില കൊടുത്തും കാര്യങ്ങൾ അനുകൂലമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ശബരിമല സമര നേതൃത്വം അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടലും ഉണ്ടാകും. കേരളത്തിലെത്തിയ അമിത് ഷാ ശബരിമല വിഷയത്തിൽ കത്തി കയറിയിരുന്നു. പിണറായി സർക്കാരിനെ കണക്കിന് വിമർശിച്ചു. എന്ത് വിലകൊടുത്തും വിശ്വാസ സംരക്ഷണം നടത്തുമെന്നും പറഞ്ഞു. രണ്ടു ദിവസത്തെ കേരളസന്ദർശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മിൽ വിശദമായ ചർച്ച നടത്തി. ഇതിലാണ് സമരം താൻ തന്നെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ദേശീയ നേതാക്കളും ശബരിമലയിൽ എത്തും. ശബരിമലയിൽ ദർശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. തീയതി നിർദ്ദേശിട്ടില്ല. സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവയ്ക്കുകയാ
തിരുവനന്തപുരം: ലോക്‌സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കാൻ ഉറച്ചാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ കരുനീക്കങ്ങൾ. ഇതിനുള്ള പറ്റിയ അവസരമാണ് ശബരിമല പ്രതിഷേധമെന്ന് അമിത് ഷാ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെ എന്ത് വില കൊടുത്തും കാര്യങ്ങൾ അനുകൂലമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ശബരിമല സമര നേതൃത്വം അമിത് ഷാ നേരിട്ട് ഏറ്റെടുക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടലും ഉണ്ടാകും.
കേരളത്തിലെത്തിയ അമിത് ഷാ ശബരിമല വിഷയത്തിൽ കത്തി കയറിയിരുന്നു. പിണറായി സർക്കാരിനെ കണക്കിന് വിമർശിച്ചു. എന്ത് വിലകൊടുത്തും വിശ്വാസ സംരക്ഷണം നടത്തുമെന്നും പറഞ്ഞു. രണ്ടു ദിവസത്തെ കേരളസന്ദർശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മിൽ വിശദമായ ചർച്ച നടത്തി. ഇതിലാണ് സമരം താൻ തന്നെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ദേശീയ നേതാക്കളും ശബരിമലയിൽ എത്തും. ശബരിമലയിൽ ദർശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. തീയതി നിർദ്ദേശിട്ടില്ല. സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവയ്ക്കുകയാണ് അമിത് ഷാ.
കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായി പാർട്ടി ഇപ്പോൾ ഇതിനെ കാണുന്നു. നവംബർ എട്ടു മുതൽ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ ശബരിമലയിൽ ദർശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും. പ്രതിഷേധ പരിപാടികൾ എൻഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു.
നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ള, വി. മുരളീധരൻ, പി. കെ. കൃഷ്ണദാസ്, എം.ഗണേശ് എന്നിവർക്കൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ചർച്ചകളിൽ പങ്കെടുത്തു. ശ്രീധരൻ പിള്ളയും തുഷാറും ചേർന്നുള്ള രഥയാത്രയ്ക്ക് ആ ചർച്ചയിലാണു തീരുമാനിച്ചത്. ശബരിമല കർമസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു.
അടുത്ത തീർത്ഥാടനകാലത്തടക്കമുള്ള സമരങ്ങളിലും പ്രതിഷേധങ്ങളിലും കേന്ദ്രനേതാക്കളടക്കമുള്ളവർ കേരളത്തിലെത്തുമെന്നുറപ്പായി കഴിഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ആചാരസംരക്ഷണത്തിനും തങ്ങൾക്കൊപ്പം ബിജെപി. ഉണ്ടെന്ന തോന്നൽ ഉണ്ടാക്കാനാണ് നീക്കം. അമിത് ഷാ താമസിച്ചിരുന്ന താജ് ഹോട്ടലിൽ ഞായറാഴ്ച രാവിലെയാണ് കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടന്നത്. വിധിയെ മറികടക്കാൻ പഴുതുകൾ കുറവാണെങ്കിലും സമരവുമായി ഏതറ്റംവരെ പോകാനും തയ്യാറാകാനാണ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം. വിശ്വാസികൾക്കൊപ്പമാണ് പാർട്ടിയെന്ന്, നിവേദനവുമായെത്തിയ പന്തളം കൊട്ടാരം പ്രതിനിധികൾക്കും അമിത് ഷാ ഉറപ്പുനൽകി. കേരളത്തിലെ പൊതുസ്ഥിതി അവലോകനംചെയ്ത ശേഷമായിരുന്നു അമിത് ഷായുടെ നിർദ്ദേശങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും അദ്ദേഹം നേതാക്കളുമായി ചർച്ചചെയ്തു.
കോൺഗ്രസ് വിട്ട മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി. രാമൻനായർ ഉൾപ്പെടെ അഞ്ചുപേർ വെള്ളിയാഴ്ച രാത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നിരുന്നു. മുൻ ഡി.ജി.പി. ടി.പി. സെൻകുമാറും ശബരിമല സമരവുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളും അമിത് ഷായെ കാണാനെത്തി. ഞായറാഴ്ച രാവിലെ 11.30-ഓടെ അമിത് ഷാ ഹൈദരാബാദിലേക്കു പോയി.