- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
കോഴിക്കോട്: പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രധാനമന്ത്രിയാണ് മോദി. കേരളത്തിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രം തടസ്സം നിൽക്കുന്നുവെന്നായിരുന്നു യുഎഇയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. പ്രധാനമന്ത്രിയെ പിണറായി ആദ്യമായി കടന്നാക്രമിച്ചു. ഇതോടെ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്ന ഇടപെടലിന് കേന്ദ്രം തയ്യാറാവുകയാണ്. ശബരിമലയിൽ സുപ്രീംകോടതി വിധിയെ ആദ്യം കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തിരുന്നു. സംഘപരിവാർ നിലപാടും അങ്ങനെയായിരുന്നു. എന്നാൽ വിശ്വാസി പ്രതിഷേധത്തിന്റെ തോത് കണക്കിലെടുത്ത് പരിവാറുകാർ നിലപാട് മാറ്റി. മോദിയെ പിണറായി കടന്നാക്രമിച്ചതോടെ കേന്ദ്ര സർക്കാരും യുവതി പ്രവേശനത്തിന് അനുകൂലമാവുകയാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയാൽ ജെല്ലിക്കെട്ട് മാതൃകയിൽ നിയമ നിർമ്മാണത്തിന് ബിജെപി സർക്കാർ തയ്യാറാകുമെന്നാണ് സൂചന. കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള ഏറ്റവും സുവർണ്ണാവസരമായി നിലവിലെ സാഹചര്യത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ശബരിമല വിഷയത
കോഴിക്കോട്: പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രധാനമന്ത്രിയാണ് മോദി. കേരളത്തിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രം തടസ്സം നിൽക്കുന്നുവെന്നായിരുന്നു യുഎഇയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. പ്രധാനമന്ത്രിയെ പിണറായി ആദ്യമായി കടന്നാക്രമിച്ചു. ഇതോടെ ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കുന്ന ഇടപെടലിന് കേന്ദ്രം തയ്യാറാവുകയാണ്. ശബരിമലയിൽ സുപ്രീംകോടതി വിധിയെ ആദ്യം കേന്ദ്ര സർക്കാർ സ്വാഗതം ചെയ്തിരുന്നു. സംഘപരിവാർ നിലപാടും അങ്ങനെയായിരുന്നു. എന്നാൽ വിശ്വാസി പ്രതിഷേധത്തിന്റെ തോത് കണക്കിലെടുത്ത് പരിവാറുകാർ നിലപാട് മാറ്റി. മോദിയെ പിണറായി കടന്നാക്രമിച്ചതോടെ കേന്ദ്ര സർക്കാരും യുവതി പ്രവേശനത്തിന് അനുകൂലമാവുകയാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയാൽ ജെല്ലിക്കെട്ട് മാതൃകയിൽ നിയമ നിർമ്മാണത്തിന് ബിജെപി സർക്കാർ തയ്യാറാകുമെന്നാണ് സൂചന.
കേരളത്തിൽ ബിജെപിക്ക് ചുവടുറപ്പിക്കാനുള്ള ഏറ്റവും സുവർണ്ണാവസരമായി നിലവിലെ സാഹചര്യത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ഏതറ്റം വരേയും പോകാൻ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയ്ക്ക് നൽകി കഴിഞ്ഞു. പ്രശ്‌ന പരിഹാരത്തിന് കേരള സർക്കാരിന് മാത്രമേ കഴിയൂവെന്ന നിലപാട് പിള്ള എടുത്തും ഇതിന്റെ ഭാഗമാണ്. ശബരിമല വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന അന്തർസംസ്ഥാന തീർത്ഥാടന വിഷയത്തിൽപ്പെടുന്നതാണെന്നും കേന്ദ്രസർക്കാരിന് ഇടപെടണമെങ്കിൽ സംസ്ഥാനസർക്കാർ പ്രമേയം പാസാക്കണമെന്നും ശ്രീധരൻപിള്ള പറയുന്നു
ഇന്ത്യൻ ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സർക്കാർ പ്രത്യേക പ്രമേയം പാസാക്കിയാൽ മാത്രമെ കേന്ദ്രസർക്കാരിന് ഇടപെടാനാകു. കേന്ദ്രം ഇടപെടാൻ തയ്യാറാണ്. സംസ്ഥാനം പ്രമേയം പാസാക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിനെ ഈ വിഷയത്തിൽ ഇടപെടുത്തി വിശ്വാസികളുടെ അവകാശം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഇടപെടാൻ കേന്ദ്രത്തിന് പരിമിതിയുണ്ട്. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് അനുകൂല തീരുമാനമെടുക്കാൻ ബിജെപി സർക്കാർ തയ്യാറാണെന്നും പിള്ള പറയുന്നു. അതായത് ജെല്ലിക്കെട്ട് മാതൃകയിലെ നിയമനിർമ്മാണത്തിന് കേന്ദ്രം സന്നദ്ധമാണെന്നാണ് വ്യക്തമാകുന്നത്. ഏകീകൃത സിവിൽ കോഡിന് വേണ്ടി ശബരിമലയിലെ വിശ്വാസത്തിൽ വെള്ളം ചേർക്കാൻ പരിവാറുകാർ ശ്രമിക്കുന്നുവെന്ന വാദവും പൊളിക്കാനാണ് ബിജെപിയുടെ നീക്കം.
മുഖ്യമന്ത്രി തിരിച്ചെത്തിയാൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. യുഡിഎഫും എൽഡിഎഫും സമരം അട്ടിമറിക്കുകയാണെന്നും സമരത്തിൽ പങ്കെടുക്കാനെത്തിയ യുഡിഎഫ് പാതിവഴിയിൽ ഉപേക്ഷിച്ചു പോയതിനെ കുറിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐസിസിയുടെ നിലപാട് മൂന്നാം ലിംഗക്കാരെ പോലെയാണെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു. പാർട്ടിയുടെ കൊടി ഉപയോഗിച്ച് സമരത്തിൽ പങ്കെടുക്കണ്ട എന്ന് എഐസിസി നേതൃത്വം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. അഭിപ്രായത്തിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത് ആണും പെണ്ണും കെട്ടതു പോലെയായതു കൊണ്ടാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അങ്ങനെ കോൺഗ്രസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ലക്ഷ്യം.
നിലയ്ക്കലിൽ മാധ്യമപ്രവർത്തകരുടെ നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നതായി ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ ഏതു വിധേനയും ശ്രമം തുടരുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. ഒരു സമവായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടി മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ബിജെപി എംഎൽഎ ഒ രാജഗോപാലും രംഗത്ത് വന്നു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് സാധ്യത കൂടി തിരിച്ചറിഞ്ഞാണ് ബിജെപിയുടെ ഈ നീക്കം. മോദിയെ തള്ളി പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള പിണറായിയുടെ നീക്കമായി ബിജെപി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല വിഷയത്തിൽ ബിജെപിയും ഇടപെടൽ പരസ്യമാക്കുന്നത്.
നവകേരള സൃഷ്ടിക്കായുള്ള കേരളത്തിന്റെ ശ്രമങ്ങളെ തകർക്കാനാണ് കേന്ദ്ര ഗവൺമെന്റിന്റെ നീക്കങ്ങളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ ആരോപിച്ചത്. നവകേരളനിർമ്മാണത്തിനായി പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പിക്കാൻ യു.എ.ഇ.യിൽ നടത്തുന്ന പര്യടനത്തിന്റെ ഷാർജയിലെ അവസാന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.എ.ഇ.യിലേക്ക് യാത്ര തിരിക്കുന്ന ഘട്ടത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടുകളിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ഇവിടെയെത്തിയപ്പോൾ ആ പ്രതീക്ഷകൾക്ക് അടിസ്ഥാനമില്ലെന്ന് ബോധ്യമായി. വിവിധ രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രാനുമതി മന്ത്രിമാർക്ക് നിഷേധിച്ച നടപടി ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനയാണ്. കേരളത്തിന്റെ സാധ്യതകൾ തകർക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കേരളത്തിന് മുന്നോട്ടുപോകാനുള്ള അവസരം നിഷേധിച്ചു. ഇതൊരു നിസ്സാരപ്രശ്‌നമല്ല. ഒരു ജനതയുടെ ഭാവിയുടെ പ്രശ്‌നമാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.
വരുംതലമുറയുടെ കൂടി പ്രശ്‌നമാണ്. എന്നാൽ, നാം ജനിച്ച നാടിനെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങളെ ആർക്കും തടയാനാകില്ല. എനിക്ക് കേരളീയരിൽ വിശ്വാസമുണ്ട്. ഇവിടെയാണ് മലയാളിയുടെ കരുത്തും അഭിമാനവും പ്രകടിപ്പിക്കേണ്ടത്. ആ പ്രക്രിയയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് മറുപടി നൽകാനാവണം ഇനിയുള്ള നമ്മുടെ ശ്രമം. നാടിനെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തിയാവണം ഇതിന് മറുപടിപറയാൻ. ഒറ്റക്കെട്ടായിനിന്ന് നാടിന്റെ നിർമ്മാണപ്രക്രിയയിൽ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇത് മോദിയെ വിദേശ രാജ്യത്ത് അപമാനിക്കാനുള്ള നീക്കമായി ബിജെപി വിലയിരുത്തുന്നു. ഇതോടെയാണ് ശബരിമലയിൽ നിലപാട് കടുപ്പിക്കുന്നത്. ജെല്ലിക്കെട്ടിൽ സുപ്രീംകോടതി വിധി വന്നപ്പോൾ ഉണ്ടായ പ്രശ്‌നങ്ങളെ സംസ്ഥാന നിയമസഭയിലെ പ്രമേയത്തിലൂടെയാണ് കേന്ദ്രം മറികടന്നത്. കേന്ദ്ര ഇടപെടലിനായി സംസ്ഥാന സർക്കാർ പ്രമേയം പാസാക്കി. ഇത് കേന്ദ്ര സർക്കാരിന് അയച്ചു. ഇതോടെ പ്രശ്‌നത്തിൽ കേന്ദ്രം ഇടപെടുകയായിരുന്നു. ശബരിമലയിലും വിശ്വാസികളുടെ ആശങ്ക അകറ്റാൻ പിണറായിയും സമാന രീതിയിൽ ഇടപെടണമെന്നാണ് ആവശ്യം.
എന്നാൽ പുരോഗമന നിലപാട് എടുക്കുന്ന ഇടത് സർക്കാരിന് പ്രമേയം പാസാക്കുന്നതിൽ ഏറെ തടസ്സങ്ങളുണ്ട്. അതു കൊണ്ട് തന്നെ ഇതിന് കഴിയില്ല. ഇത് മനസ്സിലാക്കിയാണ് പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പുതിയ തന്ത്രവുമായി ബിജെപി എത്തുന്നത്.