- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ രേഷ്മയ്ക്ക് പിന്നാലെ മാലയിട്ട് വ്രതം തുടങ്ങി മലബാറിൽ കൂടുതൽ സ്ത്രീ ഭക്തർ; കോഴിക്കോട് ഇന്ന് മാലയിട്ടത് മുപ്പതിലധികം സ്ത്രീകൾ; ഭീഷണി വകവയ്ക്കാതെയും ഒരുമിച്ച് മല ചവിട്ടാൻ ഉറച്ച് വനിതകൾ; പലരും പുറത്തുപറയാത്തത് ഭീഷണി പേടിച്ച്; ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് മാലയിട്ട് വ്രതമാരംഭിച്ച അർച്ചന മറുനാടനോട്
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ ക്രമസമാധാന പ്രശ്‌നമായി മാറുകയാണ്. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ യുവതി മാലയിട്ട് വൃതത്തിലാണ്. ഇതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തന്നെ രംഗത്ത് വന്നു. ഇതിനിടെ നിലയ്ക്കലിൽ നിന്ന് യുവതികളെ പമ്പയിലേക്ക് വടില്ലെന്ന് വ്യക്തമാക്കി വിശ്വാസികളും പ്രതിഷേധത്തിലാണ്. അപ്പോഴും മലബാറിൽ ശബരിമല ദർശനത്തിന് കൂടുതൽ സ്ത്രീകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മണ്ഡലകാലം അടുക്കാനായതോടെ കൂടുതൽ സത്രീകൾ ശബരിമലക്ക് പോകാൻ കോഴിക്കോട് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ആചാര പ്രകാരമുള്ള വ്രതമെടുത്ത് മാലയിട്ട് ശബരിമലക്ക് പോകാനായി കോഴിക്കോട് മാത്രം ഇന്ന് തയ്യാറെടുത്തത് മുപ്പതിലധികം സ്ത്രീകളാണ്. കണ്ണൂരിൽ നിന്ന് രേഷ്മയെന്ന കോളേജ് അദ്ധ്യാപിക തുടങ്ങിവെച്ച തുടക്കം മലബാറിലാകെ പടർന്ന് പിടിക്കുകയാണ്. ഇന്ന് രാവിലെ കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് മാലയിട്ട് മലക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയ അർച്ചന മറുനാടൻ മലയാളിയോട് സംസാരിക്കുന്നു. 'സുപ്രിം കോടതിയുടെ ചരിത്ര
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ ക്രമസമാധാന പ്രശ്‌നമായി മാറുകയാണ്. കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ യുവതി മാലയിട്ട് വൃതത്തിലാണ്. ഇതിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ തന്നെ രംഗത്ത് വന്നു. ഇതിനിടെ നിലയ്ക്കലിൽ നിന്ന് യുവതികളെ പമ്പയിലേക്ക് വടില്ലെന്ന് വ്യക്തമാക്കി വിശ്വാസികളും പ്രതിഷേധത്തിലാണ്. അപ്പോഴും മലബാറിൽ ശബരിമല ദർശനത്തിന് കൂടുതൽ സ്ത്രീകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
മണ്ഡലകാലം അടുക്കാനായതോടെ കൂടുതൽ സത്രീകൾ ശബരിമലക്ക് പോകാൻ കോഴിക്കോട് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ആചാര പ്രകാരമുള്ള വ്രതമെടുത്ത് മാലയിട്ട് ശബരിമലക്ക് പോകാനായി കോഴിക്കോട് മാത്രം ഇന്ന് തയ്യാറെടുത്തത് മുപ്പതിലധികം സ്ത്രീകളാണ്. കണ്ണൂരിൽ നിന്ന് രേഷ്മയെന്ന കോളേജ് അദ്ധ്യാപിക തുടങ്ങിവെച്ച തുടക്കം മലബാറിലാകെ പടർന്ന് പിടിക്കുകയാണ്. ഇന്ന് രാവിലെ കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് മാലയിട്ട് മലക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയ അർച്ചന മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
'സുപ്രിം കോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നതിന് ശേഷം നിരവധി പെൺകുട്ടികളും സ്ത്രീകളും വിശ്വാസപ്രാകരമുള്ള വ്രതമെടുത്ത് ശബരിമലയിൽ പോകാൻ തയ്യാറായി വരുന്നുണ്ട്. പലരും ഭീഷണികൊണ്ട് പുറത്ത് പറയാതിരിക്കുകയാണ്. കോഴിക്കോട് മാത്രം മുപ്പതിലധികം സത്രീകൾ ഇപ്പോൾ തന്നെ വ്രതമാരംഭിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ്. തുടക്കം കുറിച്ച കണ്ണൂരിലെ രേഷ്മക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികൾ കണ്ടിട്ടാണ് ആരും പുറത്ത് പറയാത്തത്.
ഞാനെന്റെ നാലാംക്ലാസിലാണ് അച്ഛന്റെ കൈപിടിച്ച് ശബരിമലയിൽ പോകുന്നത്. പിന്നീട് പലതവണ പോകാൻ ആഗ്രഹമുണ്ടായിട്ടുണ്ട്. പറ്റിയിട്ടില്ല. ഇക്കൊല്ലം എന്തായാലും മലകയറും. അതിന് വരുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ തന്നെയാണ് തീരുമാനം. സർക്കാർ ഞങ്ങൾക്കാവശ്യമായ സുരക്ഷയൊരുക്കുമെന്ന വിശ്വാസത്തിലാണ് ഇതിന് തയ്യാറെടുത്തിരിക്കുന്നത്. മാലയിടാൻ വേണ്ടി പലരും ക്ഷേത്രത്തിലേക്ക് വരാനാഗ്രഹിക്കുന്നുണ്ടെങ്കിലും ഭയം കാരണം വീട്ടിൽ നിന്ന് തന്നെ ചടങ്ങുൾ നടത്തുകയാണ്. കോഴിക്കോട്ടെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ഞാൻ മാലയിട്ടത്.
ഏറ്റവും നല്ല പ്രോത്സാഹനമാണ് അവിടുന്ന് ലഭിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ക്ഷേത്രമാണ് കോഴിക്കോട്ടെ ശ്രീകണ്ഠേശ്വര ക്ഷേത്രം. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകൾ ഇവിടെ വന്ന് മാലയിടുമെന്നാണ് കരുതുന്നത്. അർച്ചന പറയുന്നു.