- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ യുവതികളെ തടഞ്ഞിനും അക്രമം കാട്ടിയതിനും ഇതുവരെ അറസ്റ്റിലായത് 1407 പേർ; ലുക്ക് ഔട്ട് നോട്ടീസിൽ അബദ്ധത്തിൽ പതിഞ്ഞ പൊലീസുകാരന്റെത് ഉൾപ്പെടെ 14 പേരുടെ ചിത്രങ്ങൾ പിൻവലിക്കും; കൂട്ടത്തോടെ അറസ്റ്റുണ്ടായതോടെ പ്രതിരോധിക്കാൻ പത്തനംതിട്ടയിൽ സ്റ്റേഷൻ മാർച്ചിന് ആഹ്വാനം ചെയ്ത് ബിജെപിയും; പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനം; പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കൂടുതൽ അറസ്റ്റു നടപടികളിലേക്ക് കടന്ന് പൊലീസ്
തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും മറ്റും അക്രമം നടത്തിയെന്ന ആരോപിച്ച് പൊലീസ് ലുക്ക്ഒട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെ അകാരണമായിട്ടാണ് കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്ന് ബിജെപി. അറസ്റ്റിലായ പലരേയും മനഃപൂർവ്വം കുടുക്കിയതാണെന്നും ഇതിൽ പ്രതിഷേധിച്ച് ബിജെപി രെഗത്ത് എത്തിക്കഴിഞ്ഞു.നാളെ പത്തനംതിട്ടയിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനും തീരുമാനിച്ചു. ഐജിമാരായ മനോജ് എബ്രഹാമിനും എസ്. ശ്രീജിത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതിയും നൽകി.എന്നാൽ പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുെമന്ന് ബിജെപി അറിയിച്ചു. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കഴിഞ്ഞു. 1407 പേർ അറസ്റ്റിലായതായാണ് വിവരം. ഇന്നലെ പുറത്ത് വിട്ട ചിത്രങ്ങളിൽ പൊലീസുകാരുടെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇത് പിൻവലിക്കാനും പുതിയ ആൽബം തയ്യാറാക്കാനുമാണ് ഇപ്പോൾ പൊലീസ് നീക്കം. ശബരിമല സംഘർഷങ്ങളിലെ പ്രതികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു. സംസ്ഥാനത്താകെ 21
തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും മറ്റും അക്രമം നടത്തിയെന്ന ആരോപിച്ച് പൊലീസ് ലുക്ക്ഒട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെ അകാരണമായിട്ടാണ് കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്ന് ബിജെപി. അറസ്റ്റിലായ പലരേയും മനഃപൂർവ്വം കുടുക്കിയതാണെന്നും ഇതിൽ പ്രതിഷേധിച്ച് ബിജെപി രെഗത്ത് എത്തിക്കഴിഞ്ഞു.നാളെ പത്തനംതിട്ടയിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനും തീരുമാനിച്ചു. ഐജിമാരായ മനോജ് എബ്രഹാമിനും എസ്. ശ്രീജിത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതിയും നൽകി.എന്നാൽ പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുെമന്ന് ബിജെപി അറിയിച്ചു.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കഴിഞ്ഞു. 1407 പേർ അറസ്റ്റിലായതായാണ് വിവരം. ഇന്നലെ പുറത്ത് വിട്ട ചിത്രങ്ങളിൽ പൊലീസുകാരുടെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇത് പിൻവലിക്കാനും പുതിയ ആൽബം തയ്യാറാക്കാനുമാണ് ഇപ്പോൾ പൊലീസ് നീക്കം.
ശബരിമല സംഘർഷങ്ങളിലെ പ്രതികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു. സംസ്ഥാനത്താകെ 210ൽ ഏറെപ്പേർ കസ്റ്റഡിയിൽ ഉള്ളതായാണ് റിപ്പോർട്ട്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയിൽവെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലിലെയും പമ്പയിലെയും സംഘർഷങ്ങൾ, വിവിധയിടങ്ങളിൽ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹർത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങൾ ഇങ്ങനെ വിവിധ കേസുകളിലെ പ്രതികളെയാണു സംസ്ഥാന വ്യാപകമായി അറസ്റ്റ് ചെയ്തു തുടങ്ങിയത്. നാലു ദിവസത്തിനിടെ 170 പേർ അറസ്റ്റിലായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലും അറസ്റ്റുണ്ട്. ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആകെ 146 കേസുകളിലായി കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. ഇവരുടെ ചിത്രങ്ങളടങ്ങിയ ആൽബം തയാറാക്കി പ്രസിദ്ധീകരിച്ചതോടെയാണു വിവിധ ജില്ലകളിൽ അറസ്റ്റിനു കളമൊരുങ്ങിയത്. തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങൾ മണ്ഡലകാലത്ത് ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയിൽ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിർദ്ദേശമാണ് ഡിജിപി നൽകിയിരിക്കുന്നത്