പത്തനംതിട്ട: ശബരിമല ഇക്കുറിയും എൻഡിഎയെ തുണച്ചു. ശബരിമല സ്ഥിതി ചെയ്യുന്ന പെരുനാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ 91 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥി മഞ്ജുപ്രമോദ് വിജയിച്ചത്.

406 വോട്ടാണ് മഞ്ജു നേടിയത്. സിപിഎം സ്ഥാനാർത്ഥി കുഞ്ഞുമോൾ 315 വോട്ടും കോൺഗ്രസ് സ്ഥാനാർത്ഥി മായ 175 വോട്ടും നേടി. ഇതു കൊണ്ട് തീരുന്നില്ല, ശബരിമല വാർഡ് അടക്കംഅഞ്ച് സീറ്റാണ് ഇവിടെ എൻഡിഎ നേടിയത്. ഭരണകക്ഷിയായിരുന്ന യുഡിഎഫ് ഒറ്റ് സീറ്റ് കൊണ്ട് തൃപ്തിപ്പെട്ടു. ഒമ്പത് സീറ്റുമായി എൽഡിഎഫ് ഭരണം പിടിച്ചെങ്കിലും ബിജെപിയുടെമുന്നേറ്റം എടുത്തു പറയേണ്ടതാണ്.

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ പേരിൽ പെരുനാട് പഞ്ചായത്തിൽ സംസ്ഥാന സർക്കാരിനെതിരേ ജനരോഷം ശക്തമായിരുന്നു. ഹിന്ദുക്കൾ മാത്രമല്ല, മറ്റു മതസ്ഥരും സർക്കാരിനെതിരേ രംഗത്ത് വരികയും സമരം നയിച്ച ബിജെപിക്കൊപ്പം ചേരുകയും ചെയ്തു അതു കൂടിയാണ് തദ്ദേശ തെരഞ്ഞൈടുപ്പിൽ പ്രതിഫലിച്ചത്. പഞ്ചായത്ത് ഭരിച്ചു കൊണ്ടിരുന്ന കോൺഗ്രസ് ഒറ്റ സീറ്റിലേക്ക് ഒതുങ്ങിയതും ശ്രദ്ധേയമാണ്.

അയ്യപ്പന്റെ ജന്മഗേഹമായ പന്തളത്തും ബിജെപി മിന്നുന്ന പ്രകടനം നടത്തി. നഗരസഭ രൂപീകൃതമായതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് 2015 ൽ ആയിരുന്നു. ആകെ 33 ഡിവിഷനുകളാണുള്ളത്. അന്ന് എൽഡിഎഫ്.15 (സിപിഎം -13, സിപിഐ-രണ്ട്), യുഡിഎഫ് 11, ബിജെപി. ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷി നില. പിന്നീട് ഒരു സിപിഎം അംഗംസർക്കാർ ജോലി ലഭിച്ചതോടെ രാജി വച്ചു. ഉപ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയാണ് വിജയിച്ചത്. ഇപ്പോൾ 18 സീറ്റുമായി ബിജെപി കേവല ഭൂരിപക്ഷം നേടി.

15 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഒമ്പത് സീറ്റിലേക്കും 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് അഞ്ചു സീറ്റിലേക്കും ചുരുങ്ങി. മുഖ്യപ്രചാരണായുധം ശബരിമല വിഷയം തന്നെയായിരുന്നു. മികച്ച വിജയം നേടാൻ ബിജെപിയെ സഹായിച്ചതും അതാണ്.

പന്തളം നഗരസഭ
അകെ വാർഡുകൾ 33
എൻഡിഎ18
എൽഡിഎഫ് 9
യുഡിഎഫ്5
മറ്റുള്ളവർ 1

വിജയി, മുന്നണി/പാർട്ടി എന്ന ക്രമത്തിൽ
സൗമ്യ സന്തോഷ് -എൻഡിഎ
കെ.ആർ. വിജയകുമാർ -യുഡിഎഫ്
ബെന്നി മാത്യു- എൻഡിഎ
സുനിത വേണു -യുഡിഎഫ്
ശ്രീദേവി -എൻഡിഎ
പുഷ്പലത പി.കെ.(ലാലി) -എൻഡിഎ
കെ.ആർ. രവി -യുഡിഎഫ്
ലസിത ടീച്ചർ -എൽഡിഎഫ്
സക്കീർ എച്ച് -എൽഡിഎഫ്
ഷെഫിൻ റെജീബ് ഖാൻ(കൊച്ചക്കി) -എൽഡിഎഫ്
ശ്രീലേഖ ആർ -എൻഡിഎ
കെ.വി. പ്രഭ -എൻഡിഎ
കോമളവല്ലി ജെ. -എൻഡിഎ
ഉഷാ മധു -എൻഡിഎ
അച്ചൻകുഞ്ഞ് ജോൺ -എൻഡിഎ
അജിതകുമാരി പി.ജി -എൽഡിഎഫ്
രാജേഷ് കുമാർ -എൽഡിഎഫ്
അംബിക രാജേഷ് -എൽഡിഎഫ്
ബിന്ദു കുമാരി -എൻഡിഎ
സീന കെ -എൻഡിഎ
ശോഭന കുമാരി വി -എൽഡിഎഫ്
മഞ്ജുഷ സുമേഷ് -എൻഡിഎ
സൂര്യ എസ്. നായർ(റാണി)-എൻഡിഎ
അഡ്വ.രാധാകൃഷ്ണൻ ഉണ്ണിത്താൻ -മറ്റുള്ളവർ
രമ്യ യു. -എൻഡിഎ
രാധ വിജയകുമാർ -എൻഡിഎ
രശ്മി രാജീവ് -എൻഡിഎ
പന്തളം മഹേഷ് -യുഡിഎഫ്
കിഷോർ കുമാർ കെ. -എൻഡിഎ
രത്നമണി സുരേന്ദ്രൻ- യുഡിഎഫ്
റ്റി.കെ. സതി -എൽഡിഎഫ്
എസ്. അരുൺ -എൽഡിഎഫ്
സുശീല സന്തോഷ്-എൻഡിഎ