- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്ക് തീർക്കാൻ ഹൊസൂരിലെ ഒരു പിതാവ് 'ബോംബിട്ടത്' സന്നിധാനത്ത്; വ്യാജബോംബ് പൊട്ടിത്തെറിച്ചത് കേരളാ പൊലീസിന്റെ നെഞ്ചിൽ; പിതാവ് നൽകിയ വിവരമനുസരിച്ച് മകനെയും കൂട്ടാളികളെയും സന്നിധാനത്ത് നിന്ന് പൊക്കിയപ്പോൾ അവർ മനസാ വാചാ അറിയാത്ത കാര്യം; ശബരിമലയിൽ മണിക്കൂറുകൾ നീണ്ട നെട്ടോട്ടത്തിന് ഒടുവിൽ പൊലീസിന് ആശ്വാസം
പത്തനംതിട്ട: ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പമ്പയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് ഞെട്ടിക്കുന്ന ആ സന്ദേശമെത്തി. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊസൂരിൽ നിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച് സഞ്ചിയുമായി തിമ്മരാജ് എന്നൊരാളും കൂടെ എട്ടു പേരും സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഏതു നിമിഷവും അവിടെ ഒരു ബോംബ് സ്ഫോടനം ഉണ്ടാകാം. കൺട്രോൾ റൂം ഉണർന്നു. വിവരം പമ്പ പൊലീസിന് കൈമാറി. അവിടെ നിന്ന് പമ്പ-സന്നിധാനം സ്പെഷ്യൽ ഓഫീസർമാർക്കും ശബരിമല സ്പെഷ്യൽ കോ-ഓർഡിനേറ്റർക്കും ഡിജിപി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥർക്കും സന്ദേശം പറന്നു. പൊലീസ് സേന ഒന്നടങ്കം സട കുടഞ്ഞ് എണീറ്റു. മിനുട്ടുകൾക്കുള്ളിൽ പമ്പ കൺട്രോൾ റൂമിലെ ഫോൺ വീണ്ടും ചിലച്ചു. അൽപം മുൻപ് വിളിച്ച അതേ ആൾ. പേര് പറഞ്ഞു-ഉമാശങ്കർ. താൻ നേരത്തേ പറഞ്ഞ തിമ്മരാജിന്റെ മൊബൈൽ നമ്പറും കൊടുത്തു. ഇപ്പോൾ പൊട്ടുമെന്നൊരു ഭീഷണി നൽകാനും മറന്നില്ല. ഫോൺ നമ്പർ ഉടൻ സൈബർസെൽ പരിശോധനയ്ക്ക് എടുത്തു. ഇതരസംസ്ഥാന നമ്പർ ആയതിനാൽ പിന്തുടരുക ബുദ്ധിമുട്ടായി. ഫോൺ നമ്പർ ഉപയോഗിച്ച് തിമ്മരാജിന്റെ ഫേസ്‌ബുക്ക് അക്
പത്തനംതിട്ട: ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പമ്പയിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് ഞെട്ടിക്കുന്ന ആ സന്ദേശമെത്തി. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊസൂരിൽ നിന്ന് സ്ഫോടകവസ്തുക്കൾ നിറച്ച് സഞ്ചിയുമായി തിമ്മരാജ് എന്നൊരാളും കൂടെ എട്ടു പേരും സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഏതു നിമിഷവും അവിടെ ഒരു ബോംബ് സ്ഫോടനം ഉണ്ടാകാം. കൺട്രോൾ റൂം ഉണർന്നു. വിവരം പമ്പ പൊലീസിന് കൈമാറി. അവിടെ നിന്ന് പമ്പ-സന്നിധാനം സ്പെഷ്യൽ ഓഫീസർമാർക്കും ശബരിമല സ്പെഷ്യൽ കോ-ഓർഡിനേറ്റർക്കും ഡിജിപി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥർക്കും സന്ദേശം പറന്നു.
പൊലീസ് സേന ഒന്നടങ്കം സട കുടഞ്ഞ് എണീറ്റു. മിനുട്ടുകൾക്കുള്ളിൽ പമ്പ കൺട്രോൾ റൂമിലെ ഫോൺ വീണ്ടും ചിലച്ചു. അൽപം മുൻപ് വിളിച്ച അതേ ആൾ. പേര് പറഞ്ഞു-ഉമാശങ്കർ. താൻ നേരത്തേ പറഞ്ഞ തിമ്മരാജിന്റെ മൊബൈൽ നമ്പറും കൊടുത്തു. ഇപ്പോൾ പൊട്ടുമെന്നൊരു ഭീഷണി നൽകാനും മറന്നില്ല. ഫോൺ നമ്പർ ഉടൻ സൈബർസെൽ പരിശോധനയ്ക്ക് എടുത്തു. ഇതരസംസ്ഥാന നമ്പർ ആയതിനാൽ പിന്തുടരുക ബുദ്ധിമുട്ടായി.
ഫോൺ നമ്പർ ഉപയോഗിച്ച് തിമ്മരാജിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കാനായി. അതിൽ നിന്ന് അയാളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് കൈമാറി. ഇതിനിടെ സൈബർ സെല്ലിന് തിമ്മരാജിന്റെ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞു. സന്നിധാനം ലൊക്കേഷനിൽ തിമ്മരാജുണ്ടെന്ന് മനസിലാക്കി. സന്നിധാനം പൊലീസ് അയാളുടെ നമ്പരിലേക്ക്വിളിച്ചു സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഇനിയാണ് രസം.
സ്ഫോടകവസ്തു എവിടെ എന്ന ചോദ്യം കേട്ട് പാവം തിമ്മനും കൂട്ടാളികളും ഒന്നു പകച്ചു. തങ്ങളുടെ കൈയിൽ ഒന്നുമില്ലെന്നും ദർശനത്തിന് വന്നതാണെന്നും അറിയിച്ചു. പൊലീസുകാർ ഫോൺ സന്ദേശത്തിന്റെ കാര്യം പറഞ്ഞു. മറ്റാരുമല്ല, തന്റെ പിതാവ് ഉമാശങ്കറായിരിക്കും വിളിച്ചതെന്നും അയാളേ ഈ പണി കാണിക്കൂവെന്നും തിമ്മരാജൻ പൊലീസിനെ അറിയിച്ചു.
പിതാവ് തന്റെ അമ്മയെ ഉപേക്ഷിച്ച ശേഷം വേറെ വിവാഹം കഴിച്ച് ബംഗളൂരുവിലാണ് ഉള്ളതെന്നും കുടുംബവഴക്ക് മൂലം തന്നെ കുടുക്കാനാണ് പിതാവായ വ്യാജസന്ദേശം നൽകിയതെന്നും തിമ്മരാജ് പറഞ്ഞു. തിമ്മരാജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമാശങ്കറിനെതിരെ പമ്പാ പൊലീസ് കേസെടുത്തു. സംഭവത്തെ കുറിച്ചന്വേഷിക്കാൻ തിമ്മരാജിനെയും കൂട്ടി പമ്പ എസ്.ഐ ജി.ഗോപകുമാർ ഹൊസൂരിലെത്തിയിട്ടുണ്ട്.
വ്യാജ ബോംബ് ഭീഷണി ഉറക്കം കളഞ്ഞത് പൊലീസിന്റെ മാത്രമായിരുന്നു. അതീവ സുരക്ഷാമേഖലയായ ശബരിമലയിൽ ബോംബ് സ്ഫോടനം നടന്നാൽ കേരളാ പൊലീസിന്റെ ഇടപാട് തീരുമായിരുന്നു. സന്ദേശം ലഭിച്ചത് ഉടൻ തന്നെ പമ്പ മുതൽ ശരണപാതകളിൽ പൊലീസ് അരിച്ചുപെറുക്കി. ശബരിമല പൊലീസ് ചീഫ് കോ-ഓർഡിനേറ്ററും എഡിജിപിയുമായ സുധേഷ് കുമാർ തിരുവനന്തപുരത്തിരുന്ന് പ്രത്യേക അന്വേ ഷണ സംഘത്തിന് നിമിഷങ്ങൾക്കകം രൂപം നൽകി.
സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ദേബേഷ് കുമാർ ബഹ്റ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ എന്നിവർ ചേർന്ന് അന്വേഷണം സജീവമാക്കി ബോംബ് ഭീഷണി പൊലീസിന് പുറത്തുള്ളവരാരും അറിയാതെ യായിരുന്നു അന്വേഷണം നീക്കിയത്.